കൂടുതല്‍ വിവരങ്ങള്‍ പുറത്ത്! കൃഷി ഓഫീസറാണെങ്കിലും ഇഷ്ടം മറ്റ് പലതും.! ജിഷയുടെ ജീവിതം ഞെട്ടിക്കുന്നത്

സർക്കാർ ജോലിക്കാരിയായ ആലപ്പുഴയിലെ വനിതാ കൃഷി ഓഫീസറുടെ തനിനിറം അറിഞ്ഞാണ് ഇപ്പോൾ കേരളക്കര ഞെട്ടുന്നത്. എടത്വ കൃഷി ഓഫീസിലെ ഓഫീസർ ജിഷ മോളെ കള്ളനോട്ട് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഏഴ് 500 രൂപ നോട്ടുകൾ ഒരു വ്യാപാരി ഫെഡറൽ ബാങ്കിൽ അടക്കാൻ കൊണ്ടു വന്നത് കണ്ടാണ് മാനേജർക്കു സംശയം തോന്നിയത്. തുടർന്ന് പൊലീസിൽ അറിയിച്ചു. അപ്പോഴാണ് ജിഷയുടെ വീട്ടിലെ ജോലിക്കാരൻ വ്യാപാരിക്ക് നൽകിയതാണ് ഈ നോട്ടുകൾ എന്ന് മനസ്സിലായത്. തുടർന്ന് ജിഷയുടെ വീട് റെയ്ഡ് നടത്തി. പിന്നീട് കള്ളനോട്ട് കേസിൽ ജിഷ മോൾ മുഖ്യകണ്ണി ആണെന്ന് പോലീസ് സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.സംഭവത്തിൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ആണ് പുറത്തെത്തുന്നത്.
ദുരൂഹതകൾ നിറഞ്ഞതാണ് ജിഷ മോളുടെ ജീവിതം. എടത്വ കൃഷി ഓഫീസിലെ ഓഫീസർ ആണെങ്കിലും വല്ലപ്പോഴുമേ ഓഫീസിൽ പോകാറുള്ളൂ. മിക്കവാറും ടൂറിലായിരിക്കും. ആലപ്പുഴ ജില്ലയിലെ കളരിക്കൽ ഗുരുകുലം എന്ന സ്ഥലത്ത് ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയാണ് ജിഷ മോൾ. കൃഷിഓഫീസർ ആണെങ്കിലും ജിഷയ്ക്ക് കൃഷിയിൽ അല്ല താല്പര്യം. ഫാഷൻ ഷോകളും മോഡലിംഗും ഒക്കെയാണ് ജിഷയ്ക്ക് പ്രിയം. ഫാഷൻ ഷോയ്ക്കായി വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സമ്മാനവും ക്യാഷ് അവാർഡുകളും അടക്കം കിട്ടിയ ജിഷമോൾ പ്രധാന ഉപജീവന മേഖലയായി കണ്ടിരുന്നതും മോഡലിംഗ് ആണ്. മോഡലിംഗ് രംഗത്തു നിന്നും ഇവർക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്.

ഭർത്താവ് മലപ്പുറത്ത് കോളേജ് അധ്യാപകൻ എന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. പക്ഷേ ഓൺലൈൻ മാർക്കറ്റിംഗിൻ്റെ ബിസിനസ് ഭർത്താവിനുള്ളതായാണ് ഇവർ പോലീസിനോട് പറഞ്ഞത്. കേസിൽ അറസ്റ്റിലായ ജിഷ മോളെ ഇപ്പോൾ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും, അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ആലപ്പുഴ സൗത്ത് പോലീസ് സൂചന നൽകി. ജിഷയ്ക്കെതിരെ മറ്റു പല ആരോപണങ്ങളും നിലവിലുണ്ട്. മുൻപ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും, നേരത്തെ ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തിയതായും ജിഷയ്ക്കെതിരെ ആരോപണമുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *