ഇത് ഞങ്ങളുടെ അവസരം എന്ന് ഗീതു മോഹന്‍ദാസ്; നസ്‌റിയ നസീം മുതല്‍ ഗോപിക അനില്‍ വരെ- വനിത ദിനം ആഘോഷിച്ച് നടിമാര്‍
ഇന്ന് ലോക വനിത ദിനം, വനിത ദിനം ആശംസകള്‍ അറിയിച്ച് സെലിബ്രിറ്റികള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തി
സെല്‍ഫി ചിത്രങ്ങള്‍ക്കൊപ്പമാണ് നസ്‌റിയ നസീമിന്റെ പോസ്റ്റ്. എല്ലാ ദിവസവും സ്ത്രീകളുടെ ദിവസമാണ് എന്ന് നസ്‌റിയ പറയുന്നു
അമ്മയും അമ്മമ്മയും അടക്കം താന്‍ ജീവിതത്തില്‍ കണ്ട കരുത്തുറ്റ സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് വിന്‍സി വനിത ദിനസം ആശംസിച്ചത്
ഒരു സ്ത്രീയായി പിറന്നതില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ്, ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ അറിയിച്ച് ശാന്തി കൃഷ്ണ എത്തി
ജീവിതത്തിന്റെ ഈ ഘട്ടം എത്തുമ്പോള്‍, ഇത് എന്റെ അവസരമാണ് എന്ന് പറയും, ഹാപ്പി വുമണ്‍സ് ഡേ എന്നാണ് ഗീതു മോഹന്‍ദാസ് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പങ്കുവച്ചുകൊണ്ട് പറയുന്നത്
നമ്മളില്‍ ഒരുപാട് പവറുണ്ട്, ഉയര്‍ന്ന് വരൂ, ഉയരത്തില്‍ പറക്കൂ എന്നൊക്കെ പറഞ്ഞ് പോസിറ്റീവായ ക്യാപ്ഷനും വ്യത്യസ്തമായ ഫോട്ടോയും ആണ് ശോഭ വിശ്വനാഥ് പങ്കുവച്ചത്
വനിതാ ദിനാശംസകള്‍, തുല്യ മാനസിക ശേഷിയുള്ള പുരുഷന്റെ കൂട്ടുകാരിയാണ് സ്ത്രീകള്‍. സ്ത്രീകളില്ലാതെ ലോകം അപൂര്‍ണ്ണമാണ്- എന്ന് ലേഖ എംജി ശ്രീകുമാര്‍ പറയുന്നു
എനിക്ക് ഏറ്റവും അടുത്തറിയാവുന്ന ശക്തയായിട്ടുള്ള സ്ത്രീകള്‍ക്കൊപ്പം എന്ന് പറഞ്ഞാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. അമ്മയും ചേച്ചിയും ചേച്ചിയുടെ മകളും അടങ്ങുന്ന നാല് സ്ത്രീകളുടെ കരുത്ത്!
സ്വന്തം ജീവിതത്തില്‍ ബോസ് ആയി തുടരുന്ന എല്ലാ സ്ത്രീകള്‍ക്കും വനിത ദിന ആശംസകള്‍ എന്ന് പേളി എഴുതി.ഹണിമൂണിന് പോയപ്പോള്‍ എടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് ഗോപിക അനിലിന്റെ ആശംസ. ‘നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീയാവുക’ എന്ന് ഗോപിക.
@All rights reserved Typical Malayali.
Leave a Comment