അതെ സത്യമാണ് ഞങ്ങള്‍ ബന്ധം പിരിഞ്ഞു വെളിപ്പെടുത്തലുമായി വീണ നായര്‍ രംഗത്ത്

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് വീണ നായർ. സീരിയലിന് പുറമെ സിനിമയിലും വീണ കയ്യടിനേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് വീണയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത്. അടുത്തിടെ ഭർത്താവ് ആർ ജെ അമനുമായി വേർപിരിഞ്ഞെന്ന വാർത്തകൾ വന്നിരുന്നു. ഇക്കാര്യം ചർച്ചയായതോടെ തങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത് എന്നാൽ വിവാഹമോചനം നേടിയിട്ടില്ലെന്നും അമൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ആ​ദ്യമായി പ്രതികരിച്ചിരിക്കുകയാണ് വീണ.തങ്ങൾ രണ്ടു വർഷമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു. എന്റെ കൂടെ ഏഴ്, എട്ട് വർഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് ഒരിക്കലും നമ്മുക്ക് അതിൽ നിന്ന് വിട്ട് പോരാൻ പറ്റില്ലെന്നും വീണ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു വീണയുടെ തുറന്നുപറച്ചിൽ.

ഞാൻ നാളെ ഒരു പ്രണയത്തിൽ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അത്. ആ സ്ഥാനം ഞാൻ എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർ ജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ സപ്പറേറ്റഡ് ആണ്. ഞാൻ ഇത് ആദ്യമായിട്ടാണ് ഒരു മീഡിയയിൽ തുറന്ന് പറയുന്നത്. രണ്ടു വർഷമായിട്ട് ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *