നടന്‍ വിജയകാന്ത് അന്തരിച്ചു.. പൊട്ടിക്കരഞ്ഞ് ആരാധകര്‍.

നടനും രാഷ്ട്രീയനേതാവുമായ വിജയകാന്ത് അന്തരിച്ചു. ഡിഎംഡികെ നേതാവായ വിജയകാന്ത് ഏറെനാളുകളായി അസുഖബാധിതനായി കഴിയുകയായിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം പിൻവാങ്ങുകയും ചെയ്തിരുന്നു.vijayakanth.ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വർഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു.

നവംബർ 20ന് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു വിജയകാന്ത്. ഏറെ നാളുകൾ ആശുപത്രിയിൽ കഴിഞ്ഞശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ചൊവ്വാഴ്ച ആരോഗ്യനില വഷളാവുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കൊവിഡ് ബാധിച്ചതോടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് വിജയകാന്തിനെ അലട്ടിയിരുന്നത്.
ADV: ഏറ്റവും പുതിയ സ്‌മാർട്ട് ടിവികൾക്ക് 55% വരെ കിഴിവ്!

2011 മുതൽ 2016 വരെ തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായി വളരുന്ന തരത്തിലേക്ക് വിജയകാന്തിന്റെ രാഷ്ട്രീയജീവിതം ഉയർന്നിരുന്നു. കാപ്റ്റൻ എന്നാണ് വിജയകാന്ത് തന്റെ അണികൾക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്നത്. ഡിസംബർ 14നാണ് വിജയകാന്തിന്റെ ഭാര്യയായ പ്രേമലത വിജയകാന്ത് പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. പ്രേമലതയുടെ സ്ഥാനാരോഹണച്ചടങ്ങിൽ അനാരോഗ്യം പരിഗണിക്കാതെ വിജയകാന്ത് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

ദ്രാവിഡ രാഷ്ട്രീയമാണ് വിജയകാന്തിന്റെ പാർട്ടിയായ ദേശീയ മുർപോക്ക് ദ്രാവിഡ കഴകത്തിന്റെ പ്രത്യയശാസ്ത്രമെങ്കിലും അത് ഏറെയും ആശ്രയിച്ചത് വിജയകാന്തിന്റെ പോപ്പുലർ പ്രതിച്ഛായയെ ആയിരുന്നു. തിരഞ്ഞെടുപ്പുകൾക്കു മുമ്പ് വിജയകാന്ത് സ്വയം അമാനുഷികനായി അവതരിപ്പിക്കുന്ന, സാധാരണക്കാരുടെ രക്ഷകനായ നായകനായുള്ള സിനിമകൾ പുറത്തിറക്കുമായിരുന്നു. ഇത്തരം സിനിമകളിലൂടെയാണ് കാപ്റ്റൻ എന്ന വിശേഷണം വിജയകാന്ത് നേടിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *