എനിക്കിഷ്ടമുള്ള ജീവിതമാണ് ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത്, ജീവിതം ഒന്നേയുള്ളൂ; മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്ന് ഞാന്‍ ചിന്തിക്കേണ്ടതില്ല എന്ന് വിജയ് യേശുദാസ്
ഗാനഗന്ധര്‍വ്വനായി എന്നോ ആളുകള്‍ മനസ്സില്‍ കുടിയിരുത്തിയ ഗായകനാണ് കെ ജെ യേശുദാസ്. അദ്ദേഹത്തിന്റെ മകന് വിജയ് യേശുദാസ് ഗാന ലോകത്തേക്ക് വന്നപ്പോള്‍, അച്ഛനോളം മികച്ച ഗായകനാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരും വരവേറ്റത്. അത് എത്രത്തോളം വലിയ സമ്മര്‍ദ്ദമായിരുന്നു തനിക്ക് തുടക്കകാലത്ത് തന്നിരുന്നത് എന്ന് വിജയ് യേശുദാസ് പറയുന്നു. ആനീസ് കിച്ചണില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായകന്.
അച്ഛന് ഉണ്ടാക്കി വച്ച ലെഗസി അത് അച്ഛന്റേതാണ്. ആ ലേബലില്‍ ഞാന്‍ അറിയപ്പെട്ടേക്കാം, അതില്‍ സന്തോഷമുണ്ട്. അച്ഛന്റെ ആ പെരുമയെ ഞാന്‍ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷെ വന്ന സംഗീത ലോകത്തേക്ക് വരുമ്പോഴേക്കും അച്ഛനുമായി താരതമ്യം ചെയ്യലാണ് സഹിക്കാന്‍ പറ്റാത്തത്. തുടക്കത്തില്‍ അത് എനിക്ക് വലിയ രീതിയിലുള്ള ഫ്രസ്ട്രേഷന്‍ തന്നിരുന്നു. അച്ഛന്റെ പേര് ചീത്തയാക്കാന്‍ എന്തിനാണ് പാടുന്നത് എന്നൊക്കെ ചോദിച്ചുള്ള താരതമ്യപ്പെടുത്തലായിരുന്നു.
തുടക്കത്തില്‍ ഒരെട്ടു വര്‍ഷം അത് ഞാന്‍ തുമന്നു. ഒരു ‘ഓടക്കുഴല്‍ വിളികേട്ടോ’ എന്ന പാട്ട് സംഭവിയ്ക്കുകയും അതിലൂടെ സംസ്ഥാന പുരസ്കാരം കിട്ടുകയും ചെയ്യുനന്ത് വരെ ആ പരിഹാസവും താരതമ്യപ്പെടുത്തലുകളും ഉണ്ടായിരുന്നു. പിന്നെ ആ ഉത്തരവാദിത്വം ഞാന്‍ തന്നെ എടുത്ത് മാറ്റി. എനിക്ക് എന്റേതായ ഐഡന്റിറ്റിയുണ്ട്, എന്റ വ്യക്തിത്വമുണ്ട്. ഞാന്‍ പാടുന്ന പാട്ട് കൂടുതല്‍ മികച്ചതാക്കാന്‍ പരമാവധി പരിശ്രമിക്കാം, അതില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കും പക്ഷെ വിധി എന്റെ കൈയ്യിലല്ല. അച്ഛന്റെ ശബ്ദത്തില്‍ പാടാന്‍ എനിക്ക് സാധിക്കില്ലല്ലോ. അത് അച്ഛന്റെ നേട്ടമാണ്
ഒരു പത്ത് – മുപ്പത്തിയഞ്ച് വയസ്സ് വരെയൊക്കെ പലരെയും തൃപ്തിപ്പെടുത്താനും, ഉത്തരവാദിത്വങ്ങളില്‍ ജീവിക്കാനും ശ്രദ്ധിച്ചു. പിന്നീട് മനസ്സിലാക്കി, ഇതെന്റെ ജീവിതമാണ് അത് എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കാം എന്ന്. ജീവിതം ഒന്നേയുള്ളൂ. അത് മറ്റുള്ളവരെ വേദനിപ്പിക്കാതെ, എന്റെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്കി ജീവിക്കാമല്ലോ. അഭിനയത്തിലേക്ക് തിരിഞ്ഞപ്പോള്‍ ആദ്യം അപ്പയ്ക്കും അമ്മയ്ക്കും താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ അതില്‍ അനുവാദം ഒന്നും ചോദിക്കാന്‍ പോയിരുന്നില്ല, എനിക്കിഷ്ടപ്പെട്ടു, ചെയ്തു.
സ്വപ്നം കണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ആദ്യമൊക്കെ നമുക്ക് പലതും മറി കടക്കേണ്ടി വരും, പക്ഷെ സ്വയം ഇഷ്ടപ്പെട്ട്, അതിലേക്ക് ഇറങ്ങിയാല്‍ ക്രമേണെ അത് സംഭവിക്കും. ഇപ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ജീവിതം ആസ്വദിക്കാന്‍ പറ്റുന്നുണ്ട്. മറ്റുള്ളവര്‍ എന്ത് ചിന്തിയ്ക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.- വിജയ് യേശുദാസ് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment