മകള്‍ക്ക് അപകടം സംഭവിച്ചു എന്നറിയുമ്പോഴേക്കും അമ്മ ഓടിയെത്തി! വിന്ദുജ മേനോന്റെ മകള്‍ക്ക് എന്തു പറ്റി? ഗുരുതരമല്ല, എന്നാലും പരിക്കുണ്ട് എന്ന് നടി

മാതൃസ്‌നേഹം എന്നാല്‍ അങ്ങനെയാണല്ലോ, മക്കള്‍ക്ക് ഒന്ന് എന്ന് കേട്ടാല്‍ എത്ര ദൂരത്താണെങ്കിലും ഓടിയെത്തും. അമ്മയുടെ സാമിപ്യം തന്നെയാണ് മക്കള്‍ക്കുള്ള ഏറ്റവും വലിയ മരുന്ന്. അത് വ്യക്തമാക്കുന്നതാണ് വിന്ദുജ മേനോന്റെ ഏറ്റവും പുതിയ പോസ്റ്റുകള്‍.

‘അത്ര ഗുരുതരമല്ല, എന്നാലും പരുക്ക് സംഭവിച്ചു. അമ്മ ഓടിയെത്തി’ എന്ന ക്യാപ്ഷനോടെയാണ് വിന്ദുജ മകള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു ചിത്രത്തില്‍ നടി മകളെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്നതും, മറ്റൊരു ചിത്രത്തില്‍ മകളുടെ മുറിവില്‍ ചുംബിക്കുന്നതുമായ കാഴ്ച ഫോട്ടോയില്‍ കാണാം.

എന്ത് സംഭവിച്ചു എന്ന് നടി പറഞ്ഞിട്ടില്ല. അമ്മയെ കണ്ടതിന് ശേഷം മകള്‍ സുഖമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു, പെട്ടന്ന് സുഖം പ്രാപിക്കാന്‍ കഴിയട്ടെ, അമ്മയുടെ സാമിപ്യം വേദനകള്‍ പെട്ടന്ന് അകറ്റട്ടെ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കമന്റ്‌സ് ആണ് ചിത്രത്തിന് താഴെ വരുന്നത്.

വിന്ദുജ മേനോന് തന്നെക്കൊപ്പം വളര്‍ന്നു നില്‍ക്കുന്ന ഒരു മകള്‍ ഉണ്ടെങ്കിലും, മലയാളികളെ സംബന്ധിച്ച് ഇന്നും വിന്ദുജ മോഹന്‍ലാലിന്റെ കുഞ്ഞു പെങ്ങലാണ്. പവിത്രം സിനിമയിലെ ചേട്ടച്ഛന്റെ കുഞ്ഞു പെങ്ങള്‍! നിരവധി സിനിമകളില്‍ ആ കാലത്ത് വിന്ദുജ അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇന്നും മലയാളികള്‍ ഓര്‍ക്കുന്നത് പവിത്രത്തിലെ വേഷത്തിലൂടെയാണ്.

1991 ല്‍ കലാതിലകമായ വിന്ദുജ മേനോന്‍ അതിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. അമ്മ കലാമണ്ഡലം വിമല മേനോന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന വിന്ദുജ, അഭിനയത്തെക്കാള്‍ നൃത്തത്തിന് തന്നെയാണ് പ്രാധാന്യം നല്‍കിയത്. രാജേഷ് കുമാറുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് നടി മലേഷ്യയിലേക്ക് പോയി. അവിടെ കേരള നാട്യ അക്കാദമിയിലെ ഡാന്‍സ് ടീച്ചറായി ജോയിന്‍ ചെയ്തു. നേഹ എന്നാണ് ഏക മകളുടെ പേര്.

കല്യാണത്തിന് ശേഷം അഭിനയത്തില്‍ നിന്ന് വിന്ദുജ പാടെ അകന്ന് മാറിയിരുന്നില്ല. സീരിയലുകളിലൂടെ ഇടയ്ക്ക് ചില തിരിച്ചുവരവുകള്‍ നടത്തിയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും എത്തി. 1999 ന് ശേഷം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ചെയ്ത അതിഥി വേഷവും ശ്രദ്ധിക്കപ്പെട്ടതാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *