നാലു തവണ വിവാഹം കഴിച്ചു… ആദ്യവിവാഹം നടന്നത് വീട്ടുകാരുടെ ഇഷ്ടത്തോടെ.. പിന്നീട് മൂന്നും ആരെയും അറിയിച്ചില്ല… ഇനിയും വിവാഹം കഴിച്ചേക്കാം..

പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയം തുടങ്ങി; സുഷ്കാന്ത് എന്ന ഉണ്ണികണ്ണനായി കേദാർ; വിനോദ് കോവൂർ പറയുന്നു.അച്ഛനേയും അമ്മയേയും പോലെ അഭിനയരംഗത്ത് കേദാറിനും നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. ഒപ്പം മൂന്നുമാസം ആകും മുൻപേ കുഞ്ഞിനെ ക്യാമറക്കണ്ണുകൾക്ക് മുൻപിൽ എത്തിച്ചതിനുള്ള അഭിനന്ദനങ്ങളും ആരാധകർ അറിയിക്കുന്നുണ്ട്.പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സ്നേഹ ശ്രീകുമാർ. സ്നേഹ മാത്രമല്ല ഭർത്താവും നടനുമായ ശ്രീകുമാറും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. മറിമായത്തിലൂടെ തുടങ്ങി ബിഗ് സ്ക്രീനിലും തങ്ങളുടെ അഭിനയമികവ് പുറത്തെടുത്ത ശ്രീകുമാർ ഇപ്പോൾ ചക്കപ്പഴം പരമ്പരയിലാണ് അഭിനയിക്കുന്നത്.അന്യഭാഷാ സിനിമകളിലും സജീവമാണ് ശ്രീകുമാർ. സ്നേഹയ്ക്ക് പൂർണ്ണ പിന്തുണയാണ് അദ്ദേഹം നൽകുന്നത്.പ്രസവം കഴിഞ്ഞു അഭിനയത്തിലേക്ക് തിരിച്ചെത്താൻ പൂർണ്ണ പിന്തുണ നൽകി കൂടെ നിന്നതും അദ്ദേഹമാണ്. ഒപ്പം മൂന്നുമാസം ആകും മുൻപേ മകനെയും അഭിനയത്തിലേക്ക് അയച്ചു. ഇന്ന് കുഞ്ഞു സെലിബ്രിറ്റിയാണ് ഇരുവരുടെയും മകൻ.

കൊട്ടിലപ്പാട്ടെ തറവാട്ടിലെ ഏറ്റവും ചെറിയ അംഗമായ് സുഷ്കാന്ത് എന്ന പേരിൽ സീ കേരളം ചാനലിലാണ് കേദാർ എത്തുക. വീട്ടിലെ കേദാർ, സീരിയലിൽ സുഷ്കാന്ത് എന്ന ഉണ്ണികണ്ണനാകും എന്നാണ് നടൻ വിനോദ് കോവൂർ പറയുന്നത്.അങ്ങനെ സ്നേഹയുടെയും ശ്രീകുമാറിന്റേയും മകൻ കേദാർ വൈഫ് ഈസ് ബ്യൂട്ടിഫുളിൽ അപ്പുണ്ണിയുടേയും കുമാരിയുടേയും മകനായ് പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിച്ച് തുടങ്ങി. ഒരു പാട് സന്തോഷം തോന്നിയ നിമിഷം.13 വർഷങ്ങൾക്ക് മുമ്പ് സ്നേഹ മറിമായത്തിൽ എന്റെ ഭാര്യ സുഹറയായ് ടി വി പ്രോഗ്രാമിൽ ആദ്യമായ് അഭിനയിക്കുന്നത്. ഇപ്പോഴിതാ മകനും എന്റെ ഒപ്പം തന്നെ അഭിനയത്തിൽ ഹരിശ്രീ കുറിച്ചിരിക്കുന്നു. മറിമായത്തിന്റെ ഒരു എപ്പിസോഡിലും എന്റെ മകൻ കോയയുടെ മകനായും കഴിഞ്ഞ ദിവസം അഭിനയിച്ചിരുന്നു. ഇനി കൊട്ടിലപ്പാട്ടെ തറവാട്ടിലെ ഏറ്റവും ചെറിയ അംഗമായ് സുഷ്കാന്ത് ഉണ്ടാവും. വീട്ടിലെ കേദാർ സീരിയലിൽ സുഷ്കാന്ത് എന്ന ഉണ്ണികണ്ണനാകുന്നു.കൊട്ടില പ്പാട്ട് തറവാട്ടിൽ അപ്പുണ്ണിയുടെ ചെക്കന്റെ വരവോടെ ഉത്സവമാണ്. അഭിനയ രംഗത്ത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കേദാർ എന്ന പ്രാർത്ഥനയോടെ. തുടർന്നും കാണുക സീ കേരളയിൽ വൈഫ് ഈസ് ബ്യൂട്ടിഫുൾ രാത്രി 9.30 ന് . മറ്റുള്ള സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഈ സിനിമാറ്റിക്ക് സീരിയൽ- വിനോദ് കോവൂർ കുറിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *