ഇടി കൊള്ളേണ്ടെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്; ബോക്‌സിങ് പ്രാക്ടീസ് വീഡിയോയുമായി വീണ്ടും വിസ്മയ മോഹന്‍ലാല്‍, ഇത് തായി ബോക്‌സിങ്

അഭിനയമാണ് മോഹന്‍ലാലിന്റെ എല്ലാമെങ്കിലും മറ്റ് മേഖലകളിലും തന്റെ കഴിവ് തെളിയിച്ച ദ കംപ്ലീറ്റ് ആക്ടര്‍ ആണദ്ദേഹം. പാട്ട്, ഡാന്‍സ്, ആയോധന കലകള്‍ തുടങ്ങിയവയോടെല്ലാം മോഹന്‍ലാലിന് വല്ലാത്തൊരു ഭ്രമമാണ്. അതില്‍ കുറേയൊക്കെ മക്കള്‍ക്കും പകര്‍ന്ന് കിട്ടിയതായി നമ്മള്‍ കണ്ടതാണ്. കൂടുതല്‍ സാഹസികമായ യാത്രകളോടാണ് പ്രണവിന് താത്പര്യം. സിനിമയിലേക്ക് എത്തിയപ്പോള്‍ പാരകൗര്‍ ഒക്കെ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

മകള്‍ വിസ്മയയ്ക്ക് കൂടുതല്‍ താത്പര്യം ചേട്ടനെ പോലെ യാത്രകളോടാണെങ്കിലും അതിനൊപ്പം തന്നെ വരയോടും വായനയോടും എഴുത്തിനോടും ഉള്ള ഇഷ്ടവും കൊണ്ടു നടക്കുന്നു. അതിനൊക്കെ അപ്പുറം അച്ഛനെ പോലെ ആയോധന കലയോടും വിസ്മയയ്ക്ക് താത്പര്യമുണ്ട് എന്നത് നേരത്തെ കണ്ടതാണ്. അതും ബോക്‌സിങ് പോലെയുള്ള മാര്‍ഷ്യല്‍ ആട്‌സിനോട്!.

തായ്‌ലാന്റ് മാര്‍ഷ്യല്‍ ആട്‌സ് ആയ മ്വയ് തായ് അഥവാ തായി ബോക്‌സിങ് പരിശീലനം നടത്തുന്ന വീഡിയോ നേരത്തെയും വിസ്മയ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വീണ്ടും ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരപുത്രി.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തായിലാന്റിലെ ഫിത്‌കോ ഫിറ്റ്‌നസ് കാമ്പില്‍ നിന്നും എടുത്ത വീഡിയോ ആണ് ഇപ്പോള്‍ വിസ്മയ പങ്കുവച്ചിരിയ്ക്കുന്നത്. ടോണി ലിയോഹര്‍ട്ട് മുയാത്തായിയാണ് വിസ്മയയുടെ കോച്ച്. വീണ്ടും തിരിച്ചെത്താന്‍ കൊതുക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിസ്മയ മോഹന്‍ലാല്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. അച്ഛന്‍ മോഹന്‍ലാലിന്റെ സകല ആക്ഷന്‍ രംഗങ്ങള്‍ക്കും കൈയ്യടിച്ച ആരാധകര്‍ക്ക് മകള്‍ വിസ്മയയുടെ ഈ വീഡിയോ തീര്‍ത്തും ആവേശം തന്നെയാണ്.

തായികൊണ്ടയില്‍ ബ്ലാക് ബെല്‍റ്റ് നേടിയ മോഹന്‍ലാല്‍ ഗുസ്തി ചാമ്പ്യന്‍ കൂടെയാണ്. അപ്പോള്‍ പിന്നെ മക്കള്‍ക്ക് അതിനോട് താത്പര്യം ഇല്ലെങ്കിലേ പറയാനുള്ളൂ. അതേ സമയം അച്ഛന്റെ പ്രശസ്തിയുടെ നിഴല്‍വട്ടത്തേ വരാത്ത മകളാണ് വിസ്മയ. അഭിനയത്തോടൊന്നും വിസ്മയയ്ക്ക് തെല്ലും താത്പര്യമില്ല. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ്. നിലവില്‍ അതിന്റെ രണ്ടാം പതിപ്പ് എഴുതി തീര്‍ക്കാനുള്ള ശ്രമത്തിലാണ് താരപുത്രി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *