ഇത് ഞങ്ങളുടെ രണ്ടാം ജന്മം! ആക്ഷന്‍ പറഞ്ഞതും എടുത്ത് ചാടി! മരണത്തെ മുന്നില്‍ കണ്ട ഷൂട്ടിംഗ് അനുഭവം പങ്കിട്ട് വിവേക് ഗോപനും മഹേഷും

മധുരനൊമ്പരക്കാറ്റ് പരമ്പരയില്‍ അമ്മാവനും മരുമകനുമായി അഭിനയിച്ച് വരികയാണ് വിവേക് ഗോപനും മഹേഷും. പരമ്പരയുടെ ചിത്രീകരണത്തിനിടെ മരണത്തെ മുഖാമുഖം കണ്ടൊരു അനുഭവമുണ്ടായി ഇവര്‍ക്ക്. പുതിയ വ്‌ളോഗിലൂടെയായിരുന്നു വിവേകും മഹേഷും ഇതേക്കുറിച്ച് സംസാരിച്ചത്. എന്നെ രക്ഷിക്കാന്‍ നോക്കി വിവേക് തന്നെ അപകടത്തിലായെന്നായിരുന്നു മഹേഷ് പറഞ്ഞത്. മരണത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെ വരുന്നൊരു രംഗമായിരുന്നു ചിത്രീകരിച്ചത്. കുളത്തില്‍ വീണ് വള്ളിയില്‍ പിടിച്ച് കയറിവരുന്നതായിരുന്നു സീന്‍. അധികം ആഴമുണ്ടോയെന്നൊക്കെ ചോദിച്ചാണ് ഇറങ്ങിയത്. ആദ്യത്തെ രണ്ടുവട്ടം പൊങ്ങിവരാന്‍ കഴിഞ്ഞു. വിവേകും വെള്ളത്തിലേക്ക് ചാടിയതോടെ ഞാന്‍ വേറൊരു ഭാഗത്തേക്ക് പോവുകയായിരുന്നു. അവിടെ നല്ല താഴ്ചയായിരുന്നു.

ഞാന്‍ എന്നൊരു വ്യക്തി ഓര്‍മ്മയാവേണ്ടതായിരുന്നു. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൊരു അവസ്ഥ എന്ന് പറഞ്ഞ് കേട്ടതേയുള്ളൂ, ഇപ്പോഴത് ശരിക്കും അനുഭവിച്ചു. നിമിഷനേരം കൊണ്ട് ഒത്തിരി കാര്യങ്ങള്‍ മനസിലൂടെ പോയി. മുകളിലേക്ക് പൊങ്ങിവരാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ലായിരുന്നു. ആഴമുള്ള സ്ഥലത്തായിരുന്നു ചാടിയത്. മരണവെപ്രാളത്തിനിടയിലായിരുന്നു ഞാന്‍. മഹേഷേട്ടന്‍ എന്നെ പിടിച്ചിട്ടുണ്ട് എന്നായിരുന്നു വിവേക് പറഞ്ഞത്.

അടുത്ത് വിവേകുണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍. എന്തെങ്കിലും പറ്റിയാല്‍ വിവേക് രക്ഷിച്ചോളുമല്ലേയെന്നായിരുന്നു കരുതിയത്. എന്നാല്‍ അവനും നീങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ അഭിനയിക്കുകയാണെന്നായിരുന്നു എല്ലാവരും കരുതിയത്. അങ്ങനെയല്ലെന്ന് മനസിലായതോടെയാണ് എല്ലാവരും രക്ഷിക്കാന്‍ വന്നത്. നീന്തല്‍ അറിയില്ലെങ്കിലും എടുത്ത് ചാടുകയായിരുന്നു ചിലര്‍. എന്തിനാണ് ചാടിയതെന്ന് ചോദിച്ചപ്പോള്‍ എന്തെങ്കിലും ചെയ്യണ്ടേ, ഇങ്ങനെ നോക്കിനിന്നാല്‍ ശരിയാവില്ലല്ലോ എന്നാണ് ആലോചിച്ചതെന്നായിരുന്നു മറുപടി.

മഹേഷേട്ടന്‍ ഓക്കെയാണോ എന്ന് ചോദിച്ചാണ് വിവേക് കയറി വന്നത്. ലൊക്കേഷനില്‍ എല്ലാവരും നല്ല ടെന്‍ഷനിലായിരുന്നു. ഈ സംഭവം കഴിഞ്ഞ് ഞാന്‍ നേരെ ജിമ്മിലേക്കാണ് പോയത്. മൊത്തത്തില്‍ നല്ല ടെന്‍ഷനും വെപ്രാളവുമൊക്കെയായിരുന്നു. മൈന്‍ഡ് ഫുള്‍ ഔട്ടായിരുന്നു. റൂമില്‍ ഇരിക്കാതെ ഞാന്‍ നേരെ ജിമ്മിലേക്ക് പോവുകയായിരുന്നു.

നമുക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യണമല്ലോയെന്ന് കരുതിയാണ് പോയത്. മഹേഷേട്ടന്‍ ആശുപത്രിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ എന്നെ വിളിച്ചിരുന്നു. മോനേ, അയാം സോറി, നീ ഓക്കെയാണോ എന്ന് ചോദിച്ചിരുന്നു. എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ജിമ്മിലാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടി. നീ എന്ത് തേങ്ങയാണ് ചെയ്യുന്നതെന്നായിരുന്നു ചോദിച്ചത്. വീണ്ടും സെറ്റിലെത്തിയപ്പോള്‍ എല്ലാവരും ഞങ്ങളോട് ഹാപ്പി ബര്‍ത്ത് ഡേ പറഞ്ഞിരുന്നു. ശരിക്കുമൊരു രണ്ടാം ജന്മമായിരുന്നല്ലോ ഇതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *