പൊട്ടിക്കരഞ്ഞ് നവവധു..!! മകളുടെ താലികെട്ടിന് മുമ്പ് അച്ഛന്‍ ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാര്‍
പെണ്മക്കളുടെ വിവാഹം ഏതൊരു അച്ഛന്റെയും സ്വപ്നമാണ്.എന്നാൽ ഇന്ന് മകളുടെ വിവാഹം നടക്കാൻ ഇരിക്കെ തീ കൊളുത്തി മരിച്ച ഒരു അച്ഛന്റെ ഞെട്ടിക്കുന്ന വാർത്തയാണ് ആലപ്പുഴയിൽ നിന്നും എത്തുന്നത്.കഞ്ഞിക്കുഴി നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി സ്വയം മരിച്ചത്.ഇന്ന് രാവിലെ പത്തു മണിക്കാണ് സംഭവം.സുരേന്ദ്രന്റെ മൂത്ത മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത്.എന്നാൽ ഇതിനു രണ്ടു മണിക്കൂർ മുൻപാണ് സുരേന്ദ്രൻ മരിച്ചത്.അഗ്നി പാതയിൽ ഇദ്ദേഹത്തിന്റെ വീടും ഭാഗികം ആയി കത്തി.സംഭവത്തിൽ കൂടുതൽ വിവരമാണ് പുറത്തു വരുന്നത്.അതെ സമയം ഇന്ന് നടക്കേണ്ടിയിരുന്ന മകളുടെ വിവാഹം മുടക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് പിതാവ് തീ കൊളുത്തി മരിച്ചത് എന്നുള്ള ആരോപണമാണ് ഇപ്പോൾ വരുന്നത്.ഓട്ടോ ഡ്രൈവർ ആയ സുരേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു.സുരേന്ദ്രന്റെ ഭാര്യയുടെ മരണ ശേഷം രണ്ടു പെൺ മക്കളെയും നോക്കിയത് ഭാര്യയുടെ കുടുംബം ആയിരുന്നു.ഭാര്യ വീട്ടുകാരുമായി സുരേന്ദ്രൻ നല്ല ബന്ധത്തിൽ അല്ലായിരുന്നു.കുട്ടികളെ വിദ്യഭ്യാസം ചെയ്യിച്ചതും ഇപ്പോൾ മൂത്ത കുട്ടിയുടെ വിവാഹം നടത്തുന്നതും ഭാര്യ വീട്ടുകാരാണ്.
എന്നാൽ സുരേന്ദ്രൻ ഈ കാര്യങ്ങൾ അറിഞ്ഞിരുന്നില്ല.മകളുടെ വിവാഹ കാര്യം അറിയിക്കാത്തതിന്റെ വൈരാഗ്യം സുരേന്ദ്രന് ഉണ്ടായിരുന്നത് ആയി ബന്ധുക്കൾ പറയുന്നു.ഇതിന്റെ വാശിക്കാണ് സുരേന്ദ്രൻ മകളുടെ വിവാഹ ദിനം തന്നെ ആത്മഹത്യ ചെയ്തത് എന്നുള്ള സൂചനയാണ് പുറത്തു വരുന്നത്.മകളുടെ വിവാഹം നടക്കില്ല എന്ന് സുരേന്ദ്രൻ അടുപ്പം ഉള്ള ചിലരോട് പറഞ്ഞതായും വിവരമുണ്ട്.എന്നാൽ വേറെ വല്ല വഴിയിലൂടെയും മറ്റും വിവാഹം മുടക്കും എന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
@All rights reserved Typical Malayali.
Leave a Comment