മാമാട്ടിയുടെ കാര്യങ്ങൾ ചെയ്യാൻ ദിലീപ് പോകണം.. കാവ്യ ഒന്നും ചെയ്യില്ല.. ദിലീപ് ഷൂട്ടിംങ് നിർത്തിവച്ച് പോയി..

മീനാക്ഷി എംബിബിഎസ്‌ കഴിയാറായി; ഇനിയൊരു ഹോസ്പിറ്റൽ കേരളത്തിൽ മകൾക്കായി ഇട്ടുകൊടുക്കാൻ പ്ലാനുണ്ടോ; ദിലീപിന്റെ മറുപടി.മോളും മക്കളുമൊക്കെ ചെന്നൈയിലാണ്. അവിടെയാണ് പഠിക്കുന്നത്. ഷൂട്ടിങ് ഒക്കെയായി ഞാൻ നാട്ടിലാണ് ന്നു അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു.dileep opens up about her daughters meenakshi dileep and mahalakshmi dilleep.മീനാക്ഷി എംബിബിഎസ്‌ കഴിയാറായി; ഇനിയൊരു ഹോസ്പിറ്റൽ കേരളത്തിൽ മകൾക്കായി ഇട്ടുകൊടുക്കാൻ പ്ലാനുണ്ടോ; ദിലീപിന്റെ മറുപടി.നടൻ ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രം ബാന്ദ്രയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ദിലീപ് ഫാൻസ്‌ പേജുകളിലൂടെയും, ഗ്രൂപ്പുകളിലൂടെയും തകൃതിയായി തന്നെ പ്രൊമോഷൻ നടക്കുന്നുണ്ട്. നവംബർ പതിനെട്ടിന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. പതിവ് ദിലീപ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ സിനിമയായിരിക്കും ബാന്ദ്രയെന്നാണ് സംവിധായകൻ അരുൺ ഗോപി അടുത്തിടെ പറഞ്ഞത്. ഉദയകൃഷ്ണയാണ് ബാന്ദ്രയുടെ തിരക്കഥ. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോൾ മക്കളെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.മീനാക്ഷി എംബിബിഎസ്‌ കഴിയാറായി; ഇനിയൊരു ഹോസ്പിറ്റൽ കേരളത്തിൽ മകൾക്കായി ഇട്ടുകൊടുക്കാൻ പ്ലാനുണ്ടോ എന്നായിരുന്നു ദിലീപിനോട് മാധ്യമപ്രവർത്തകരുടെ ചോദ്യം. ഏയ് ഞാൻ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി ഉണ്ട് എന്നാണ് ദിലീപ് മറുപടി പറഞ്ഞത്. അതേസമയം ഇളയമകൾ മഹാലക്ഷ്മി എന്ന പേര് ഭാഗ്യലക്ഷ്മി എന്ന് തെറ്റി പറഞ്ഞുകൊണ്ടായിരുന്നു മാധ്യമപ്രവർത്തകന്റെ അടുത്ത ചോദ്യം.

ചോദ്യം കേട്ടപാടേ ഒരു സരസമായ മറുപടിയാണ് ദിലീപ് നൽകിയത്. ഭാഗ്യലക്ഷ്മി അല്ല മഹാലക്ഷ്മി, ഞാൻ കരുതി ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന്, എന്നെ കുഴപ്പിയ്ക്കാൻ പോകുകയാണോ എന്ന് കരുതി. പെട്ടെന്ന് ആ പേര് കേട്ടപ്പോൾ ഇതായിപ്പോയി! എന്നും ദിലീപ് പ്രതികരിച്ചു. മഹാലക്ഷ്മിയും, മീനാക്ഷിയും ആണ് എന്റെ മക്കൾ. ഇപ്പോഴാണ് മഹാലക്ഷ്മി എന്റെ സിനിമകൾ കാണുന്നത്.അച്ഛൻ നടൻ ആണ് അമ്മ നടിയാണ് എന്നൊക്കെ ഇപ്പോഴാണ് അവൾ മനസിലാക്കുന്നത്. മായാമോഹിനി ഒക്കെ കണ്ടിട്ട് കമന്റ്സ് ഒക്കെ പറഞ്ഞിരുന്നു. അച്ഛൻ ഇതെന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്നായിരുന്നു അവളുടെ ചോദ്യം ദിലീപ് പറഞ്ഞു. ഒപ്പം ഇന്നസെന്റിനെ കുറിച്ചുള്ള ഓർമ്മകളും, സുരേഷ് ഗോപിയെ കുറിച്ചുള്ള വർത്തമാനങ്ങളും ദിലീപ് പറഞ്ഞു.തെങ്കാശിപ്പട്ടണം ഏറെ ആസ്വദിച്ച് ചെയ്ത സിനിമയാണ്. സുരേഷേട്ടൻ സിനിമ ചെയ്യാതെ ഇരുന്നപ്പോഴും ഞാൻ വിളിച്ചിരുന്നു. ചേട്ടൻ സിനിമ ചെയ്യണം എന്ന് നിര്ബന്ധിച്ചിരുന്നു.എനിക്ക് സഹോദര തുല്യനാണ് അദ്ദേഹം. ഏതുസമയത്തും എനിക്ക് പറയാനും ചോദിക്കാനുമുള്ള ഒരാൾ ആണ് സുരേഷേട്ടൻ. അദ്ദേഹം എന്ത് പറഞ്ഞാലും ചെയ്താലും അതെല്ലാം മനസിന്റെ അടിത്തട്ടിൽ നിന്നുമാണ് പറയുന്നത്-സുരേഷ് ഗോപിയെക്കുറിച്ച് ദിലീപ് വാചാലനായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *