യേശുദാസിന് ഡയാലിസിസ് പിറന്നാള്‍ ആഘോഷത്തിലും പങ്കെടുത്തില്ല പ്രാര്‍ത്ഥനയോടെ ആരാധകര്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്. ദാസേട്ടന്റെ പാട്ടിനെക്കുറിച്ച് താരങ്ങളും ആരാധകരുമെല്ലാം വാചാലരാവാറുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധിക ഭാര്യ പ്രഭയാണെന്നാണ് അടുപ്പമുള്ളവരെല്ലാം പറയാറുള്ളത്. പാട്ടുകളിലൂടെയായാണ് താനും അദ്ദേഹത്തെ ആരാധിച്ച് തുടങ്ങിയതെന്ന് പ്രഭയും പറഞ്ഞിരുന്നു. പരിപാടികളിലെല്ലാം സദസിന്റെ മുന്‍നിരയില്‍ പ്രഭയും ഉണ്ടാവാറുണ്ട്. കുടുംബത്തെ കുറിച്ച് പ്രഭ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.യേശുദാസിന്റെ എല്ലാ ഗാനങ്ങളും കളക്റ്റ് ചെയ്ത് വെക്കാന്‍ വേണ്ടി ശ്രമിക്കാറുണ്ട് താനെന്നായിരുന്നു പ്രഭ മുൻപൊരിക്കൽ പറഞ്ഞത്. വിവാഹത്തിന് മുന്‍പ് തന്നെ ദാസേട്ടന്റെ അമ്മയേയും സഹോദരിയേയും അറിയാം. സഹോദരിയുമായി നല്ല കൂട്ടാണ്. വിവാഹ ശേഷവും നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. മകളെ നോക്കിയത് പോലെ തന്നെയാണ് എന്നേയും നോക്കിയത്. വേറെ വീട്ടില്‍ പോവുകയാണെന്നുള്ള തോന്നലുകളോ ഭയമോ ഒന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു പ്രഭ പറഞ്ഞത്.നീണ്ട കാത്തിരിപ്പ്.വിവാഹം കഴിഞ്ഞു പുതിയ അംഗത്തിനു വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് ഏഴുവർഷം നീണ്ടു എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രഭ പറയുന്നത്. ദൈവം നിശ്ചയിച്ച സമയമായത് അപ്പോഴാകും. ആ സമയം ദാസേട്ടൻ മൂകാംബികയിലായിരുന്നു. ആദ്യമായി മോനെ കൈയിലെടുത്ത ദാസേട്ടന്റെ ഉള്ളിലുണർന്ന പ്രാർഥന ഞാൻ കണ്ടു. അതു കഴിഞ്ഞ് ഒരു വർഷവും അഞ്ചുമാസവും കഴിഞ്ഞ് വിജയ്, മൂന്നുവർഷം കഴിഞ്ഞ് വിശാലും വന്നു. മൂന്നാമത്തെ കുട്ടി പെണ്ണ് ആയിരിക്കുമെന്നായിരുന്നു പ്രതീക്ഷ- പ്രഭ പറഞ്ഞു.
വിജയുടെ പെണ്ണായി.മക്കൾക്കെല്ലാം പേരിട്ടത് ഞാനാണ്. മൂന്നു മക്കളും ചെറുപ്പത്തിലേ തന്നെ പാടുമായിരുന്നു. പക്ഷേ, വിജയ്‌ക്കാണ് ടേസ്റ്റ് കൂടുതൽ ഉള്ളതെന്ന് ദാസേട്ടൻ പറയുമായിരുന്നു. വിജയ് പാട്ടിൽ കൂടുതൽ ശ്രദ്ധിച്ചു, മറ്റു രണ്ടുപേർ പഠിത്തത്തിലും.പെൺമക്കളില്ലാത്ത സങ്കടം മാറിയത് ദർശന വന്നതോടെയാണ്. ആ കുടുംബത്തെ ഞങ്ങൾക്ക് നേരത്തെ അറിയാം. മോളുടെ 16–ാം വയസ്സിലാണ് ഞങ്ങൾ മോളെ കാണുന്നത്. ഒരു പ്രോഗ്രാമിന് താലപ്പൊലിയെടുക്കാൻ വന്നപ്പോൾ. പിന്നെ അവൾ ഞങ്ങളുടെ മകളായി, വിജയുടെ പെണ്ണായി വീട്ടിലേക്ക് വന്നു.ആരും മതം മാറിയിട്ടില്ല.വിശാലിന്റെ ഭാര്യ വിനയയും വിശാലും അമേരിക്കയിലാണ്. രണ്ടു മരുമക്കളും ഹിന്ദുക്കളാണെങ്കിലും ആരും മതം മാറിയിട്ടില്ല. അതിനായി ആരും അവരെ നിർബന്ധിച്ചിട്ടുമില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് എന്റെ അച്ഛനുമമ്മയും പഠിപ്പിച്ചത് എന്നും പ്രഭ അഭിമുഖത്തിൽ പറയുന്നുണ്ട്. ദാസേട്ടന്റെ അപ്പച്ചൻ അദ്ദേഹത്തെ പഠിപ്പിച്ചതും അങ്ങനെ തന്നെ. മൂകാംബിക, ശബരിമല ഭക്തനാണ് അദ്ദേഹം- പ്രഭ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment