യുവയുടെ സ്വഭാവം കല്യാണത്തിനു ശേഷം സംഭവിച്ചത് രേഖാ രതീഷിന്റെ വെളിപ്പെടുത്തല്‍

യുവ യുവ തന്നെയാണ് മാം എന്ന് വിളിച്ചു നിന്ന ആ നിൽപ്പ് ഇപ്പോഴും ഓർമ്മയുണ്ട് അതിൽ ഒരു മാറ്റവും പിന്നീട് ഉണ്ടായില്ല യുവയെ കുറിച്ച് രേഖ പോയി മകളുടെ വിവാഹം നടത്താൻ വേണ്ടി നേരിട്ട് ചെറുക്കന്റെ വീട്ടുകാരെ കാണുന്ന സീൻ ഷൂട്ട്‌ ചെയ്യുമ്പോൾ നടന്ന വലിയ സംഭവത്തെകുറിച്ച് സംവിധായകൻ സജിയും സംസാരിക്കുന്നുണ്ട്.മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് രേഖ രതീഷ്. പരസ്പരം എന്ന സീരിയലിലെ പദ്മാവതി അത്രത്തോളം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവിലും സസ്നേഹത്തിലും അഭിനയിച്ചു വരികയാണ് രേഖ. ,ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ആളുകളെ പരിചയപ്പെടുത്തുന്ന രേഖയുടെ ഒരു പഴയകാല വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. നടൻ യുവ കൃഷ്ണയുമായുള്ള ബന്ധം, സംവിധായകൻ സജി എന്നിവർ രേഖയുടെ അഭിനയത്തെക്കുറിച്ചും, ക്യാരക്ടറിനെ കുറിച്ചും ഷോയിലൂടെ വിശദീകരിക്കുന്നുണ്ട്. . സെറ്റിൽ ഭയങ്കര ഫ്രണ്ട്ലി ആണ് രേഖ. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഒരു നല്ല നടിയാണ് രേഖ എന്നും സംവിധായകൻ സത്യജിത്ത് പറയുന്നുണ്ട്. വിശദമായി വായിക്കാം.രേഖ പോയി മകളുടെ വിവാഹം നടത്താൻ വേണ്ടി നേരിട്ട് ചെറുക്കന്റെ വീട്ടുകാരെ കാണുന്ന സീൻ ഷൂട്ട്‌ ചെയ്യുമ്പോൾ നടന്ന വലിയ സംഭവത്തെകുറിച്ചും സജി എന്ന സത്യജിത്ത് സംസാരിക്കുന്നു. ആ സീനിൽ ചെറുക്കന്റെ അമ്മയുടെ കാലു പിടിക്കാനുള്ള ഒരു സീൻ കണ്ടിട്ട് സെറ്റിൽ ഉണ്ടായിരുന്ന ആളുകൾ വരെ കരഞ്ഞുപോയി സംഭവത്തെകുറിച്ചുമെല്ലാം സജി വാചാലനാകുന്നുണ്ട്. സജിയെ സന്ദർശിച്ച ശേഷം രേഖ പിന്നീട് പരിചയപ്പെടുത്തിയത് യുവയെ ആണ്. ഡേ വിത്ത് സ്റ്റാർ ഷോയിലൂടെയാണ് രേഖ പ്രിയപ്പെട്ടവരേ കുറിച്ച് വാചാലരാകുന്നത്.

എന്റെ മോനാണ്.മകൻ എന്ന വിശേഷണത്തോടെയാണ് യുവയെ എലീനയ്ക്ക് മുൻപിൽ രേഖ പരിചയപ്പെടുത്തിയത്. എന്റെ മകൻ ഇപ്പോൾ വരുമെന്നും രണ്ട് ആൺമക്കളാണ്‌ എനിക്കെന്നും രേഖ പറയുന്നുണ്ട്. എലീന കണ്ണടച്ച് തുറക്കുമ്പോഴേക്കും യുവ അവിടെ എത്തും എന്ന രേഖയുടെ വാക്ക് ഏറ്റെടുത്തുകൊണ്ട് യുവ സ്ക്രീനിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് സീരിയലിൽ അഭിനയിക്കുന്ന മോനല്ലേ എന്ന് എലീന ചോദിക്കുമ്പോൾ, അല്ല എന്റെ മോനാണ് എന്ന് രേഖ പറയുന്നു. എനിക്ക് മക്കൾക്ക് കൈയും കണക്കുമില്ലെന്നും രേഖ പറയുന്നുണ്ട്.ജീവിതത്തിലും അമ്മ.സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. ആദ്യമായി ഞങ്ങൾ ലൊക്കേഷനിൽ വച്ചിട്ടാണ് ആദ്യം കാണുന്നത്. എന്റെ ആദ്യ സീരിയൽ ആണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. അതിൽ ജോയിൻ ചെയ്തു ആദ്യമായി പരിചയം ആകുന്നത് രേഖ ചേച്ചിയോടാണ്. ലൊക്കേഷനിൽ വച്ചുകണ്ടപ്പോൾ ആദ്യം ഒരു ഹായ്, ബൈ ബന്ധം മാത്രമേ ഉണ്ടായിരുന്നൂള്ളൂ. പിന്നീടാണ് ഒരു അമ്മ -മകൻ ബന്ധത്തിലേക്ക് അത് എത്തിയതെന്നും നടൻ പറയുന്നു.​രേഖയുടെ വാക്കുകൾ
യുവയെ കുറിച്ച് പറയാൻ ആണെങ്കിൽ ആദ്യ സീരിയൽ ആണ് അവന്റേത്. ഇപ്പോൾ സീരിയൽ തുടങ്ങിയിട്ട് എട്ടൊൻപത് മാസമായി. സാധാരണ ഉള്ള തുടക്കാരുടെ ഭാഗത്തുനിന്നുള്ള ഒരു സമീപനം അല്ല യുവയുടേത്. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഓരോ ആളുകളുടെ ആറ്റിട്യൂട് വച്ചുപറയുകയാണ്. ചിലപ്പോൾ എലീനയ്ക്കും ഫീൽ ചെയ്തേക്കാം. എല്ലാവരെയും കുറിച്ചല്ല ചില ന്യൂ കമേഴ്സിനെ കുറിച്ചാണ് ഈ പറയുന്നത്. അവരിൽ നിന്നൊക്കെ വ്യത്യസ്തൻ ആണ് ഇവൻ.ഒരേ മുഖച്ഛായ.ചില ആളുകൾ സെറ്റിൽ വന്നു നാലോ അഞ്ചോ മാസം കഴിയുമ്പോൾ നമ്മൾ ആദ്യം പരിചയപ്പെട്ട വ്യക്തിയിൽ നിന്നും ഒരു ഗംഭീര മാറ്റം ഉണ്ടാകും. എനിക്ക് അക്കാര്യത്തിൽ വലിയ ഒരു അനുഭവം കിട്ടിയതുകൊണ്ട് ഞാൻ സെറ്റിൽ പോകുന്നു, ജോലി ചെയ്യുന്നു മടങ്ങിവരുന്നു എന്ന രീതിയിലേക്ക് മാറിയത്. ഞാൻ ഇവനെ ആദ്യം കണ്ടപ്പോഴേ ഞെട്ടിപ്പോയി. കാരണം മറ്റൊരാളുടെ ഫേസ് കട്ട് അതെ പോലെ ഇവനും ഉണ്ടായിരുന്നു. എവിടെ അഭിനയിക്കാൻ ചെന്നാലും ഒരേ ഫേസ് കാട്ടാണല്ലോ എന്ന് ചിന്തിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *