തെറ്റുകൾ എന്റെ ഭാഗത്താണ് അവസാനം ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തെറ്റ് എന്റേതോ വിഷ്ണുവിന്റേതോ അല്ല, ഒരുമിച്ച് ജീവിക്കാന്‍ തന്നെയായിരുന്നു എനിക്ക് ആഗ്രഹം എല്ലാത്തിനും അനുശ്രീയുടെ മറുപടി.എന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്, വിഷ്ണുവിന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ് എന്ന് പലര്‍ക്കും ധാരണ ഉണ്ടായിരിക്കാം. അങ്ങനെ അല്ല. ഞങ്ങള്‍ രണ്ട് പേരുടെയും ഭാഗത്ത് കോമണായ തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. പറഞ്ഞ് തീര്‍ക്കാന്‍ മാക്സിമം ഞങ്ങള്‍ ശ്രമിയ്ക്കുന്നുണ്ട്. എവിടെ വരെ പോകും എന്ന് നോക്കാം. അമ്മയുടെ പാത പിന്തുടരണോ അച്ഛന്റെ പാത പിന്തുടരണോ എന്നത് എന്റെ ഇഷ്ടമാണ്.ദിവസങ്ങള്‍ക്ക് മുന്‍പ് അനുശ്രീ തന്റെ യൂട്യൂബ് ചാനലില്‍ ഒരു ക്യു ആന്റ് എ പോസ്റ്റ് ഇട്ടിരുന്നു. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും മറുപടി തരാതായപ്പോള്‍ ഇനി പ്രതികരിക്കില്ല എന്ന് പലരും കരുതി. കാരണം വിവാദപരമായ ചോദ്യങ്ങളായിരുന്നു അതില്‍ പലതും. എന്നാല്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് അനുശ്രീ. അനുശ്രീയുടെ വാക്കുകളിലൂടെ വായിക്കാം.ഒരു ജോലി നോക്കി ദുബായില്‍ തന്നെ സെറ്റില്‍ഡ് ചെയ്തു കൂടെ എന്ന് ഒരാള്‍ ചോദിച്ചിട്ടുണ്ട്. ദുബായില്‍ ഞാന്‍ പോയത് വിസിറ്റിങ് വിസയ്ക്ക് ആണ്. അവിടെ ജോലി ചെയ്ത്, അവിടെ തന്നെ താമസിയ്ക്കുന്നതിനോട് എനിക്ക് താത്പര്യം ഇല്ല. ഇവിടത്തെക്കാള്‍ എക്സ്പെന്‍സീവ് ആണ് അവിടെ. മാത്രവുമല്ല, സാഹചര്യങ്ങളും വേറെയാണ്. അതുകൊണ്ട് അതിന് താത്പര്യം ഇല്ല.പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്തൂടെ.മോന് വേണ്ടി ഭര്‍ത്താവുമായുള്ള പ്രശ്നം പറഞ്ഞ് തീര്‍ത്ത് ഒരുമിച്ച് ജീവിച്ചുകൂടെ എന്ന് ഒരാള്‍ ചോദിച്ചു. പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതിന് പറ്റിയ ഒരു അവസ്ഥയില്‍ അല്ല ഇപ്പോള്‍. അതുകൊണ്ടാണ് പറഞ്ഞ് തീര്‍ക്കാത്തത്. അച്ഛന് ഇല്ലാതെ വളരുന്ന അവസ്ഥയിലൂടെ വന്നതാണ് ഞാനും. അതുകൊണ്ട് അവന് വളര്‍ന്നു വരുന്ന ഘട്ടത്തിലെ പ്രശ്നം മനസ്സിലാക്കാന്‍ എനിക്ക് സാധിയ്ക്കും. അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ ഒരിക്കലും അവനെ ഞാന്‍ നിയന്ത്രിക്കില്ല.
പേഴ്സണലാണ്.മകനെ അച്ഛനൊപ്പം വളര്‍ത്തണം എന്നും, എനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണം എന്നും ആഗ്രഹം ഇല്ലാത്തത് കൊണ്ട് അല്ല. അത് വിഷ്ണുവിനോട് ഞാന്‍ തന്നെ പറഞ്ഞിട്ടുള്ളതും ആണ്. അങ്ങനെയുള്ള ഞാന്‍ ഇപ്പോള്‍ ഇങ്ങനെ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിക്കണം എങ്കില്‍ അതിന് പല കാരണങ്ങളും ഉണ്ട്. അത് വളരെ പേഴ്സണലും ആണ്. അത് പറയാന്‍ താത്പര്യം ഇല്ലാത്തത് കൊണ്ടാണ് പറയാത്തത്.
അമ്മയുടെ പാതയോ.എന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്, വിഷ്ണുവിന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ് എന്ന് പലര്‍ക്കും ധാരണ ഉണ്ടായിരിക്കാം. അങ്ങനെ അല്ല. ഞങ്ങള്‍ രണ്ട് പേരുടെയും ഭാഗത്ത് കോമണായ തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. പറഞ്ഞ് തീര്‍ക്കാന്‍ മാക്സിമം ഞങ്ങള്‍ ശ്രമിയ്ക്കുന്നുണ്ട്. എവിടെ വരെ പോകും എന്ന് നോക്കാം. അമ്മയുടെ പാത പിന്തുടരണോ അച്ഛന്റെ പാത പിന്തുടരണോ എന്നത് എന്റെ ഇഷ്ടമാണ്.
വയസ്സിനെ കുറിച്ചും പഠനത്തെ കുറിച്ചും ഒരാള്‍ ചോദിച്ചിട്ടുണ്ട്. എനിക്ക് ഇപ്പോള്‍ 24 വയസ്സ് ആയി. 25 ലേക്ക് കടക്കുന്നു. ബിഎ ലിറ്ററേച്ചറാണ് പഠിച്ചത്. അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ട് എന്നും നല്ല അവസരം കിട്ടിയാല്‍ അഭിനയിക്കും എന്നും ഒരു ചോദ്യത്തിന് മറുപടിയായി അനുശ്രീ പറഞ്ഞു. വിഷ്ണുവുമായി ഒന്നിക്കുമോ, വിഷ്ണുവിനെ മിസ്സ് ചെയ്യുന്നുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വായിച്ചുവെങ്കിലും മറുപടി നല്കാന് അനുശ്രീ തയ്യാറായില്ല.ഹാപ്പിയാണ്.ഇപ്പോഴത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. മകന്റെ വളര്‍ച്ച എല്ലാം വളരെ ആസ്വദിയ്ക്കുന്നുണ്ട്. എനിക്കൊരു ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ എന്നെ ചേര്‍ത്ത് നിര്‍ത്തിയത് എന്റെ കുടുംബം തന്നെയാണ്. കല്യാണം കഴിക്കാന്‍ ഞാന്‍ എടുത്ത തീരുമാനം തെറ്റായിരുന്നു, പക്ഷെ ഇപ്പോള്‍ അതില്‍ നിന്ന് പിന്മാറാന് എടുത്ത തീരുമാനം തെറ്റാണ് എന്ന് ഞാന്‍ പറയില്ല.
@All rights reserved Typical Malayali.
Leave a Comment