പല ഹിറ്റ് സിനിമകളും വന്നു, ഒന്നിനും സമ്മതിച്ചില്ല; കീര്‍ത്തിയെ അഭിനയിക്കാന്‍ വിടാന്‍ സുരേഷ് കുമാറിന് ഭയമായിരുന്നു, എന്നിട്ടും എങ്ങനെ സമ്മതിച്ചു?
പല ഹിറ്റ് സിനിമകളും വന്നു, ഒന്നിനും സമ്മതിച്ചില്ല; കീര്‍ത്തിയെ അഭിനയിക്കാന്‍ വിടാന്‍ സുരേഷ് കുമാറിന് ഭയമായിരുന്നു, എന്നിട്ടും എങ്ങനെ സമ്മതിച്ചു.
കീര്‍ത്തി സുരേഷ് അഭിനയത്തിലേക്ക് വരുന്നത് അച്ഛന്‍ സുരേഷ് കുമാറിന് ഒട്ടും ഇഷ്ടം ആയിരുന്നില്ലത്രെ. പേടിയായിരുന്നു എന്നാണ് മേനക പറയുന്നത്. എന്നിട്ടു എങ്ങനെ സമ്മതിച്ചു എന്ന് വെളിപ്പെടുത്തുകയാണ് കീര്‍ത്തിയുടെ അമ്മ മേനക
keerthi suresh
കീര്‍ത്തിയെ അഭിനയിക്കാന്‍ വിടാന്‍ സുരേഷ് കുമാറിന് ഭയമായിരുന്നു
ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ, തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലും എല്ലാം സിനിമകള്‍ ചെയ്ത് മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് കീര്‍ത്തി സുരേഷ്. അതിനിടയില്‍ മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടി.
എന്നാല്‍ തന്നെ അഭിനയത്തിലേക്ക് വിടാന്‍ അച്ഛന് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്ന് കീര്‍ത്തി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്താണ് അതിന്റെ യഥാര്‍ത്ഥ കാരണം എന്നും, പിന്നീട് എങ്ങനെ സിനിമയിലേക്ക് വന്നു എന്നും മേനക സുരേഷ് പറയുന്നു. റെഡ് കാര്‍പെറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു മേനക.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കീര്‍ത്തി സുരേഷിന് അവസരങ്ങള്‍ വരുന്നുണ്ടായിരുന്നുവത്രെ. നോട്ബുക്ക്, നീലത്താമര പോലുള്ള പല സിനിമകളും വന്നു. എന്നാല്‍ അതിലൊന്നിലും അഭിനയിക്കാന്‍ സുരേഷ് കുമാര്‍ സമ്മതിച്ചില്ല. അതുകൊണ്ട് തന്നെ ചോദിക്കുന്നവരോടെല്ലാം, പഠിക്കുകയാണ്, അവള്‍ ചെറുതാണ് എന്നൊക്കെയാണ് മേനക പറഞ്ഞിരുന്നത്.
പക്ഷെ സിനിമ ഇന്റസ്ട്രിയോട് സുരേഷേട്ടന് എതിര്‍പ്പില്ല എന്ന് മേനക പറയുന്നു. കീര്‍ത്തി അഭിനയത്തിലേക്ക് വന്നാല്‍, എന്തെങ്കിലും കാരണത്താല്‍ സിനിമ പരാജയപ്പെട്ടാല്‍ അവള്‍ എങ്ങനെ സഹിക്കും എന്ന പേടിയായിരുന്നു സുരേഷേട്ടന്. ഏതൊരു അച്ഛനും ഉണ്ടാവുന്ന ചിന്ത. അല്ലാത്ത പക്ഷം സിനിമയോടും അഭിനയത്തോടും ഒന്നും ഒരു വിരോധവും ഇല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഒരു ദിവസം, രാത്രി എട്ട് മണിയോടെ പ്രയേട്ടന്‍ (പ്രിയദര്‍ശന്‍) ഫ്‌ളാറ്റിലേക്ക് വന്നു. സുരേഷ് കുമാര്‍ വീട്ടിലുണ്ടായിരുന്നില്ല. മേനകയോട്, ഞാന്‍ സിനിമ തുടങ്ങാന്‍ പോകുകയാണ്, കീര്‍ത്തിയെ സെറ്റിലേക്ക് വിട്ടേക്കണം എന്ന് പ്രിയദര്‍ശന്‍ പറഞ്ഞത്രെ. ‘അല്ല ചേട്ടാ, അവള്‍ പഠിക്കുകയാണ്’ എന്ന് പറഞ്ഞപ്പോള്‍, ‘നിന്റെ സ്ഥിരം പല്ലവി ഒന്നും എന്നോട് പാടേണ്ട’ എന്ന് പറഞ്ഞ് പ്രിയേട്ടന്‍ പോകാന്‍ ഒരുങ്ങി. അപ്പോഴാണ് സുരേഷ് കുമാര്‍ കയറി വന്നത്. ‘മേനകയോട് ഞാന്‍ പറഞ്ഞിട്ടുണ്ട’ എന്ന് പറഞ്ഞ് അവരങ്ങ് പുറത്തേക്ക് പോയി. ലേറ്റാവും എന്ന് പറഞ്ഞ് സുരേഷേട്ടനും അവര്‍ക്കൊപ്പം പോയി.
ഇത്രയും സിനിമകള്‍ വേണ്ട എന്ന് പറഞ്ഞിട്ട്, പഠിക്കുകയാണ്, ജോത്സ്യനോട് ചോദിക്കണം എന്നൊക്കെ പറഞ്ഞിട്ട്, ഇപ്പോള്‍ എന്തുകൊണ്ടാണ് സമ്മതിച്ചത് എന്ന് ഞാന്‍ സുരേഷേട്ടനോട് ചോദിച്ചു. അതിന് അദ്ദേഹം തന്ന ഉത്തരം, പ്രയന്‍ ആയത് കൊണ്ടാണ് എന്നാണ്. പ്രിയന്റെ ആദ്യത്തെ സിനിമ നിര്‍മച്ചത് ഞാനാണ്, എന്റെ മകള്‍ തുടക്കം കുറിക്കുന്നത് പ്രിയനൊപ്പം ആയിക്കോട്ടെ എന്ന് ഞാന്‍ കരുതി. അത് മാത്രമല്ല, ഇനി എന്തെങ്കിലും കാരണത്താല്‍ സിനിമ പരാജയപ്പെട്ടാല്‍, ഫ്രണ്ട്ഷിപ്പിന്റെ ബെയിസില്‍ ചെയ്തതാണ് എന്ന് പറഞ്ഞ് അതങ്ങ് അവസാനിപ്പിക്കാം എന്നും അദ്ദേഹം കരുതി.
മറ്റൊരു സത്യം, ശരിക്കും സുരേഷേട്ടന്‍ പെട്ട് പോയതാണ്. സുരേഷേട്ടനും, പ്രിയേട്ടനും അവരുടെ ഫ്രണ്ട്‌സിന്റെ ഗ്യാങും എല്ലാം ഇരിക്കുമ്പോഴാണ് പ്രിയേട്ടന്‍ തുടങ്ങാന്‍ പോകുന്ന പുതിയ സിനിമയെ കുറിച്ച് പറഞ്ഞത്. ‘നായികയെ കിട്ടാനില്ല, ഒരു പെണ്‍കുട്ടിയുണ്ട്, പക്ഷെ അവളുടെ തന്തപ്പടി ആള് ശരിയല്ല’ എന്ന് പ്രിയേട്ടന്‍ പറഞ്ഞപ്പോള്‍, ആരാണ് ആ തന്ത, നീ അയാളുടെ പേര് മാത്രം പറ, ഞാന്‍ ശരിയാക്കി തരാം എന്ന് സുരേഷേട്ടന്‍ പറഞ്ഞു. പെട്ടന്ന് ‘നീ തന്നെയാണ് ആ തന്ത’ എന്ന് പ്രിയേട്ടന്‍ പറഞ്ഞതും സുരേഷേട്ടന്‍ ലോക്കായി പോകുകയായിരുന്നു- മേനക പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment