ഭാര്യ ഉയർന്ന ജാതിക്കാരി.. ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വരുമെന്ന് കരുതി.. പക്ഷേ അവസാനം സംഭവിച്ചത് ഇങ്ങനെ.. അർജുൻ്റെയും നിഖിതയുടെയും കഥ..

ഭാര്യ ഉയർന്ന ജാതിക്കാരിയായതുകൊണ്ട് വിവാഹത്തിന് തടസങ്ങളുണ്ടായിരുന്നു; ഒളിച്ചോടേണ്ടി വരുമെന്ന് കരുതി; അർജുൻ അശോകൻ!.നിങ്ങൾ ഇങ്ങനെ തന്നെ ചിന്തിക്കണം എന്ന് പറഞ്ഞുമാറ്റാൻ ആകുന്നതല്ലല്ലോ പ്രണയവിവാഹത്തിൽ ഉള്ള ആക്കലുകളുടെ കാഴ്ചപ്പാടുകൾ. അത് അവരുടെ ചിന്താഗതിയല്ലേ. ഇന്ന് ചെറിയ മാറ്റങ്ങൾ സമൂഹത്തിലുണ്ട്; അർജുൻ പറയുന്നു.യുവനടന്മാർക്കിടയിൽ ഏറെ തിരക്കുള്ള നടനാണ് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ. ആദ്യ രണ്ടുസിനിമകളിൽ നിന്നും പരാജയം നേരിട്ടറിഞ്ഞുവെങ്കിലും ആ പരാജയത്തെ വിജയത്തിന്റെ ചവിട്ടുപടിയായി കണ്ടുകൊണ്ട് വമ്പൻ തിരിച്ചുവരവായിരുന്നു അർജുൻ നടത്തിയത്. സൂപ്പർ ഹിറ്റ് ചിത്രം രോമാഞ്ചത്തിലെ മികവാർന്ന അഭിനയത്തിനുശേഷം അർജുന്റെ താരമൂല്യം ഉയരുകയും ചെയ്തു. പ്രണയിച്ചുവിവാഹം കഴിച്ചതാണ് അർജുനും ഭാര്യ നികിതയും. ഇപ്പോഴിതാ പ്രണയവിവാഹത്തിന് നേരിടേണ്ടിവന്ന വിഷമത്തെക്കുറിച്ചു പറയുകയാണ് അർജുൻ.എന്റെ ചേച്ചിയുടെയും എന്റെയും പ്രണയവിവാഹം ആയിരുന്നു. എന്റെ കുറച്ചു പ്രശ്നം നിറഞ്ഞ പ്രണയം ആയിരുന്നു. അവർ ജാതിയിൽ കുറച്ചു ഉയർന്നതാണ്. അത് വിഷയമായി. ഒളിച്ചോടിപ്പോകേണ്ടി വരും എന്ന അവസ്ഥ വരെയെത്തി. പക്ഷേ ദൈവം സഹായിച്ചതുകൊണ്ട് അവളുടെ അച്ഛൻ സമ്മതിച്ചതുകൊണ്ട് കെട്ടി. ഓരോ ആളുകളുടെയും പെർസ്‌പെക്ടീവ് അല്ലേ. ആളുകളുടെ ചിന്ത ഇപ്പോൾ മാറിത്തുടങ്ങിയിട്ടുണ്ട്.

എന്റെ വീട്ടിൽ പ്രണയവിവാഹം പറ്റില്ല, അറേഞ്ച്ഡ് വിവാഹം മതി എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നുവെങ്കിൽ പ്രേമിക്കാൻ പോലും നിക്കില്ലായിരുന്നു. എനിക്ക് വീട്ടിൽ പ്രശ്നം ഇല്ലാതിരുന്നതുകൊണ്ടാകാം പ്രണയിച്ചുവിവാഹം കഴിച്ചത്. വീട്ടിൽ ഫുൾ സപ്പോർട്ട് ആയിരുന്നു. കാരണം ചേച്ചിയുടെ പ്രണയം പൊക്കിയതും, അത് കെട്ടിച്ചുകൊടുക്കാൻ ഫുൾ സപ്പോർട്ട് ചെയ്തതും ഞാനാണ്- അർജുൻ പറയുന്നു.സിനിമയിലേക്ക് കടക്കാൻ ഹരിശ്രീ അശോകന്‍റെ മകൻ എന്നത് ഗുണമായെന്നും അത്തരത്തിൽ ഒരു കോറിഡോർ സിനിമ മേഖലയിൽ ഉണ്ടെന്നും മുൻപൊരിക്കൽ അർജുൻ പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നില്ക്കാൻ പേടിയുണ്ടായിരുന്നു. നല്ല ടെക്നിക്കൽ സപ്പോർട്ട് കിട്ടിയിട്ടുണ്ട്, സ്ലാങ് മാറ്റിക്കൊണ്ടുള്ള പുതിയ റോളുകളാണ് ഇപ്പോൾ പിടിക്കുന്നതെന്നും അർജുൻ അശോകൻ പറഞ്ഞിരുന്നു.മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് ഭാസിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി താരം നൽകുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *