നടന്‍ ഹരിശ്രീ അശോകന്റെ തകര്‍ച്ച.. സമ്പാദ്യമെല്ലാം വിറ്റിട്ടും തീരാത്ത കടം.. ഇന്ന് രാജാവായി ജീവിതം

പാലുകാച്ചലിന് മുൻപേ വീട് വിൽക്കേണ്ടി വന്നു; അച്ഛൻ മദ്യത്തിന് അടിമയായ സമയം; സാമ്പത്തികമായി തകർന്ന അവസ്ഥയിൽ നിന്നും ഇത്രയുമെത്തി.സ്വന്തം പേരിൽ അശോകൻ എന്നുള്ളത് ഒരു പ്രിവിലേജിന്റെ ഭാഗമാണ്. എവിടെപ്പോയാലും അശോകന്റെ മകൻ എന്ന് പറയുന്നത് അഭിമാനം തന്നെയാണ്. arjun ashokan s opens up about his several ups and downs in his life in dhanya varma show.പാലുകാച്ചലിന് മുൻപേ വീട് വിൽക്കേണ്ടി വന്നു; അച്ഛൻ മദ്യത്തിന് അടിമയായ സമയം; സാമ്പത്തികമായി തകർന്ന അവസ്ഥയിൽ നിന്നും ഇത്രയുമെത്തി.വീട്ടിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് താൻ നടൻ എന്ന ലേബലിലേക്ക് എത്തിയതെന്ന് അർജുൻ അശോകൻ. പറവയിൽ എത്തിയതിനെക്കുറിച്ചും തന്റെ കരിയർ ജേർണിയെക്കുറിച്ചും ധന്യ വർമ്മ ഷോയിൽ മനസ്സ് തുറക്കുകയായിരുന്നു അർജുൻ. ആദ്യത്തെ രണ്ടുപടങ്ങളും പൊട്ടിപോയിരുന്നു. അച്ഛന് ആ സമയം പടങ്ങൾ കുറവായിരുന്നു. സിനിമയിൽ ഭാഗമാകണം എന്നത് മാത്രമായിരുന്നു തന്റെ സ്വപ്നമെന്നും അർജുൻ പറയുന്നു. ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. അമ്മയും ചേച്ചിയും ആയിരുന്നു ആ സമയത്തൊക്കെ ഒപ്പം നിന്നതെന്നും താരം പറയുന്നു.സാമ്പത്തികമായി ഒരുപാട് തകർന്നു പോയിരുന്ന സമയം ഉണ്ട്. വീടിന്റെ പാലു കാച്ചലിന് മുൻപേ തന്നെ പണിതിട്ട് വീട് വിൽക്കേണ്ട അവസ്ഥ വരെ ഉണ്ടായി. ആ സമയത്ത് അച്ഛൻ ആകെ ഫ്രസ്ട്രേറ്റഡ് ആയി അൽക്കഹോളിക് ആയി. പക്ഷേ പുള്ളി അതെല്ലാം നിർത്തിയിട്ട് എല്ലാത്തിൽ നിന്നും ബ്രേക്ക് എടുത്തു. ആ സമയത്ത് നമ്മൾ ഫൈനാൻഷ്യലി ഇത്രയും ഡൌൺ ആണെന്ന് അമ്മയും ചേച്ചിയും അറിയിച്ചിട്ടില്ല.ആ സമയത്തൊക്കെ നമ്മൾ റിബൽ മോഡ് ആണ്, വീട്ടിൽ പറയുന്നതൊക്കെ അനുസരിക്കാതെ നടക്കുന്ന പയ്യൻ. എന്തുകൊണ്ടാണ് അവർ അറിയിക്കാഞ്ഞത് എന്ന് എനിക്ക് അറിയില്ല. ആദ്യത്തെ വീട് വിറ്റശേഷമാണ് പിന്നീട് ഒരു വീട് വച്ചതും, ചേച്ചിയുടെ വിവാഹം നടത്തിയതും എല്ലാം. ആ മോമെന്റിൽ ആണ് ഞാൻ രണ്ടാമത്തെ പടം ചെയ്യുന്നത്.

ഉഴപ്പി നടന്ന സമയത്തൊക്കെ നികിത (ഭാര്യ) ഉണ്ടായിരുന്നു. എങ്കിലും സിനിമ ആണെന്നുള്ളതുതന്നെ അവളുടെ വീട്ടിൽ അത്ര പിന്തുണ ആദ്യമൊന്നും ഈ ബന്ധത്തിൽ ഇല്ലായിരുന്നു. ഇപ്പോഴും ജീവിതത്തിൽ മേജർ സപ്പോർട്ട് തന്നെയാണ് നികിത. ഒരുപാട് നാണം ഉള്ള ആളാണ് ഞാൻ ഷൈ മാറ്റാനുള്ള ഒരു ക്ലാസ് ഒക്കെ സിനിമയിൽ സജീവം ആകും മുൻപേ ചെയ്തിരുന്നു. പിന്നെ പിന്നെ അത് ശരിയായി.2012 ൽ അഭിനയ ലോകത്തേക്ക് എത്തിയ അർജുൻ, 2017 ൽ സൗബിൻ സാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രമാണ് അർജുൻ അശോകന്റെ കരിയർ ബ്രേക്കിങ് ചിത്രമായി മാറിയത്. പിന്നീടങ്ങോട്ട് നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലെ യുവ താരനിരയിൽ തന്നെ ഏറെ ആരാധകരുള്ള താരമായി അർജുൻ മാറി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *