എന്റെ പ്ലാന്‍ ഇന്ത്യന്‍ ഹീറോയിന്‍; ഭാര്യയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് ജയസൂര്യ, മറുപടി നല്‍കി സരിതയും!

എന്റെ പ്ലാന്‍ ഇന്ത്യന്‍ ഹീറോയിന്‍; ഭാര്യയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് ജയസൂര്യ, മറുപടി നല്‍കി സരിതയും!

ജയസൂര്യയെ പോലെ തന്നെ ഇപ്പോള്‍ ലൈം ലൈറ്റില്‍ സജീവമാണ് ഭാര്യ സരതിയും. കോസ്റ്റിയൂം ഡിസൈനറായി സിനിമാ രംഗത്തേക്ക് ഇറങ്ങിയ സരിത ഡിസൈന്‍ ചെയ്ത ഡ്രസ്സുകള്‍ എല്ലാം ഇടയ്ക്ക് ട്രെന്റിങ് ആകാറുണ്ട്.

ആശംസയുമായി ജയസൂര്യ

ഇന്ന് ജയസൂര്യയുടെ ഭാര്യയുടെ ജന്മദിനമാണ്. സരിതയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് ജയസൂര്യ പങ്കുവച്ച പോസ്റ്റും, അതിന് സരിത നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്.

പ്ലാന്‍ ഇന്ത്യന്‍ താരങ്ങള്‍

എന്റെ പ്ലാന്‍ ഇന്ത്യന്‍ ഹീറോയിന് ജന്മദിനാശംസകള്‍. നീ എനിക്ക് എല്ലാം മികച്ചതാക്കി- എന്നാണ് ജയസൂര്യ പറഞ്ഞത്. ‘പ്ലാന്‍ ഇന്ത്യന്‍ ഹീറോയ്ക്ക്’ നന്ദി എന്ന് പറഞ്ഞ് സരതിയും കമന്റ് ബോക്‌സില്‍ എത്തുകയായിരുന്നു

ആശംസകള്‍

ജയസൂര്യ മാത്രമല്ല, താരപത്‌നിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് ഒരുപാട് സെലിബ്രിറ്റി കമന്റുകളും വരുന്നുണ്ട്. മാളവിക മേനോന്‍, വീണ നായര്‍ എന്നിങ്ങനെ പോകുന്നു ആശംസകള്‍ അറിയിച്ചവരുടെ പേര്.

ബിസിനസ്സുകാരിയാണ്

ജയസൂര്യയുടെ ഭാര്യ എന്നതിനപ്പുറം ഒരു ഓണ്‍ട്രപ്രൊണര്‍ കൂടെയാണ് സരിത. സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവൃത്തിയ്ക്കുന്ന താരപത്‌നി, സരതി ജയസൂര്യ എന്ന ബ്രാന്റില്‍ ഒരു ബൊട്ടിക്കും നടത്തുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *