തക്കിടുവിന് കളിക്കാൻ പുതിയ വാവ വരുന്നു അടുത്ത കണ്മണി എത്താറായി സന്തോഷം പങ്കുവെച്ച് ശില്പ ബാല
പുതിയ ഒരംഗം കൂടി എത്തുന്നു; അടുത്ത കൺമണിയെ വരവേൽക്കാൻ ഈ കൈകൾ തയ്യാറാണ് ശിൽപ്പ ബാല
കുടുംബം പുതിയ അംഗത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്, ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു. എല്ലാം റെഡിയാണ് കുഞ്ഞേ, ശില്പ്പ പോസ്റ്റിലൂടെ പറയുന്നു.അഭിനയവും അവതരണവുമൊക്കെയായി സജീവമായ താരമാണ് ശില്‍പ ബാല. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് ഒരു അംഗം കൂടി എത്താൻ പോകുന്നു എന്ന സന്തോഷം പങ്കിടുകയാണ് നടി.
അനുജത്തി ശ്വേത ബാല അമ്മയാകാൻ പോകുന്നു എന്നാണ് ശില്പ കുറിച്ചത്. ഞങ്ങൾ റെഡിയാണ് കുഞ്ഞിനെ വരവേൽക്കാൻ. ഞങ്ങളുടെ വീട്ടിലെ അടുത്ത കണ്മണി. ഈ കൈ കളെല്ലാം വാവയുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുന്നു- ശില്പ കുറിച്ചു.2020 ൽ ആയിരുന്നു ശ്വേതയുടെയും രാഹുലിന്റെയും വിവാഹം നടക്കുന്നത്. താര സമ്പന്നമായിരുന്നു വിവാഹച്ചടങ്. ശില്‍പയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ ഭാവന, രമ്യ നമ്പീശന്‍, മൃദുല മുരളി, ഷഫ്‌ന, ഗായിക സയനോര, വിജയ് യേശുദാസ്, രാഹുല്‍ സുബ്രഹ്മണ്യം എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ കുറഞ്ഞ ആളുകൾ മാത്രം പങ്കെടുത്ത ഇന്റിമേറ്റ് മാരേജ് ആയിട്ടാണ് വിവാഹം നടത്തിയത്.
ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ അരങ്ങേറിയ താരമാണ് ശില്പ. തുടർന്ന് ആഗതൻ, കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറി.
@All rights reserved Typical Malayali.
Leave a Comment