അത് പറഞ്ഞാല്‍ കരഞ്ഞുപോവും! സിസേറിയന്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തതിനെക്കുറിച്ച് അമല പോള്‍
യൂട്യൂബ് ചാനലുമായി സജീവമാണ് പേളി മാണി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ചാനലിലൂടെ പങ്കിടാറുണ്ട്. സെലിബ്രിറ്റികളും പേളിയുടെ ചാനലില്‍ അതിഥികളായെത്താറുണ്ട്. ഇപ്പോഴിതാ അമല പോളാണ് പേളിക്കൊപ്പം. കുട്ടിക്കാലം മുതലേ തന്നെ അമലയും പേളിയും സുഹൃത്തുക്കളാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമാണ് അമല. അമലയുടെ വളര്‍ച്ചയില്‍ ഒരുപാട് സന്തോഷിക്കുന്ന ആളാണ് ഞാന്‍ എന്ന് പേളി പറയുന്നു. നമ്മള്‍ ഏറ്റവും അറിയാവുന്നൊരാള്‍ അതിഥിയായി വരുമ്പോള്‍ പ്രത്യേകമായൊരു സന്തോഷമാണ്.
15 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്. ഒത്തിരി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെ വരെ എത്തിയത്. തളര്‍ന്ന് പോയപ്പോഴും ഞാന്‍ ശ്രമം നിര്‍ത്തിയില്ല. അഭിനയം ഇഷ്ടമാണെങ്കിലും അഭിനേത്രി ആവണം എന്ന് പറയാനോ, ആഗ്രഹിക്കാനോ ഉള്ള ധൈര്യമില്ലായിരുന്നു അന്ന്. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിരുന്നു ഞാന്‍. അങ്ങനെയാണ് ഇന്‍ഡസ്ട്രിയിലേക്ക് എത്തിയതെന്ന് അമല പറയുന്നു.
ഒഴിവാക്കപ്പെടുമ്പോഴും എന്തുകൊണ്ട് എനിക്ക് പറ്റുന്നില്ല, എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റും എന്ന് തെളിയിക്കണമെന്നുണ്ടായിരുന്നു എപ്പോഴും. ഇതിലും നന്നായി ചെയ്യാന്‍ പറ്റുമെന്ന വിശ്വാസവുമുണ്ടായിരുന്നു. അമ്മയും അച്ഛനും സഹോദരനുമെല്ലാം ശക്തമായ പിന്തുണയുമായി എന്റെ കൂടെയുണ്ടായിരുന്നുവെന്ന് അമല പറയുന്നു. അഭിനയിക്കാന്‍ ഇറങ്ങിയപ്പോഴും തനിച്ച് യാത്ര ചെയ്തപ്പോഴും അവരെന്നെ തടങ്ങിരുന്നില്ല. വസ്ത്രധാരണത്തെക്കുറിച്ചും, സിനിമയില്‍ ജോലി ചെയ്യുന്നതുമൊക്കെ പല തരത്തിലാണ് വ്യഖ്യാനിച്ചത്. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്തിരുന്നില്ല.
പ്രസവം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാവും മുന്‍പെ അമല വീണ്ടും ആക്ടീവായി. സിസേറിയന്റെ വേദനയും ബുദ്ധിമുട്ടുകളും മാറി വരുന്നതേയുള്ളൂ. അതിനിടയിലാണ് പ്രമോഷന്‍ പരിപാടികളിലും പങ്കെടുക്കുന്നത്. അതോര്‍ക്കുമ്പോള്‍ തന്നെ എനിക്ക് കണ്ണ് നിറയുന്നു എന്നായിരുന്നു പേളി പറഞ്ഞത്. അലൈനെയും ജഗതിനെയും കുറിച്ച് പറയുമ്പോള്‍ കരഞ്ഞ് പോവും. എനിക്ക് കിട്ടിയ ഭാഗ്യമാണ് രണ്ടുപേരും. പ്രഗ്നന്റായിരിക്കുന്ന സമയത്ത് എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ്, കംഫര്‍ട്ട് സോണില്‍ തന്നെ നില്‍ക്കാന്‍ തോന്നും. ജഗത് ഇല്ലായിരുന്നുവെങ്കില്‍ ഞാനും അങ്ങനെയായേനെ. എന്നെപ്പോലെ തന്നെ ചെറുപ്പം മുതലേ ആള്‍ക്ക് സിനിമ ഇഷ്ടമാണ്. ആളുടെ ഡ്രീമാണ് എന്നില്‍ കാണുന്നത്.
ഞാന്‍ ആഗ്രഹിച്ചതിനേക്കാളും മികച്ച ജീവിതമാണ് എനിക്ക് കിട്ടിയത്. ഗര്‍ഭകാലത്ത് തടി കൂടുന്നതില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഹേയ് മൈ ബേബി വന്നേ എന്ന് പറഞ്ഞ് ജഗതാണ് എന്നെ പോസിറ്റീവാക്കി നിര്‍ത്തിയത്. ഇലൈ എന്നാണ് മകന്റെ പേര്. ജഗതിന് കണ്ട് ഒരുമാസമായപ്പോഴേക്കും ഞാന്‍ പ്രഗ്നന്റായി. ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ അവനും തുടക്കം മുതലേ ഭാഗമാണ്. ഞങ്ങള്‍ മൂന്നുപേരും ഒരു ടീമാണ്. ബഹളമോ വാശിയോ ഒന്നുമില്ലാതെ അവന്‍ ഞങ്ങളുടെ അടുത്ത് കംഫര്‍ട്ടാണ്. അവനെ കുഞ്ഞായല്ല ഞങ്ങളിലൊരാളായാണ് കാണുന്നതെന്ന് അമല പറയുന്നു. കിടക്ക് മോളേ എന്ന് പറഞ്ഞ് എന്നെ കിടത്താന്‍ അമ്മ കുറേ ശ്രമിച്ചിട്ടുണ്ട്. ജഗതാണ് എന്നെ അതിലേക്ക് വിടാതിരുന്നതെന്നും അമല പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment