ഒരിക്കലും ഏട്ടൻ പറഞ്ഞിട്ടല്ല ഞാൻ വരാതിരുന്നത്, എന്റെ വീട്ടിൽ പണി ഉണ്ടായിരുന്നു, അഞ്ചുമക്കളെ വളർത്തണമായിരുന്നു!

രാധിക സുരേഷ് ഗോപി പിന്നണി ഗാനരംഗത്തേക്ക് കടന്ന വാർത്ത കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഷാജി കൈലാസിന്റെയും ആനിയുടെയും മകൻ ജഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാധിക വീണ്ടും പിന്നണി ഗായിക ആയത്. കുടുംബ സൗഹൃദമാണ് വീണ്ടും പിന്നണി ഗാനരംഗത്തേക്ക് എത്തിച്ചതെന്നും രാധിക പറഞ്ഞിരുന്നു.

കുട്ടിക്കാലത്തു പാടിയതൊഴിച്ചാൽ ആദ്യമായിട്ടാണ് രാധിക പാടാൻ എത്തുന്നത്. കഴിഞ്ഞദിവസമായിരുന്നു ഗാനത്തിന്റെ റെക്കോർഡിങ്ങ് ഷാജി കൈലാസിന്റെ ചിത്രങ്ങളിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. നടിയും ഷാജി കൈലാസിന്റെ ഭാര്യയും ആയ ആനിയുടെ നിർബന്ധം കൂടിയുണ്ട് പിന്നണി ഗാനരംഗത്തേക്ക് തന്നെ എത്തിച്ചതെന്ന് കഴിഞ്ഞദിവസം രാധിക പറഞ്ഞിരുന്നു.

മനു മഞ്ജിത്തിന്‍റേതാണു വരികള്‍ രഞ്ജിൻ രാജ് ആണ് ഈണം. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. ജഗന്‍റെ ആദ്യ സംവിധാന സംരംഭത്തിനു രാധികയുടെ പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്.

ചെറിയ കുട്ടി ആയിരുന്നപ്പോൾ സ്‌കൂളിൽ പോടിക്കുമ്പോൾ എംജി രാധാകൃക്ഷ്ണൻ സാറിന്റെ മ്യൂസിക്കിൽ ആയിരുന്നു അന്ന് പാടിയത്. അതുകഴിഞ്ഞു ലോങ്ങ് ഗ്യാപ്പ് ആയിരുന്നു. പതിമൂന്നുവയസ്സുള്ളപ്പോഴായിരുന്നു അത്. പിന്നെ ഉണ്ണി എന്നോട് ചോദിച്ചു(ജഗൻ ) ഇങ്ങനെ ഒരു പാട്ടുപാടാമോ എന്ന്. വലിയ സന്തോഷമുണ്ട് പാടാൻ ആയതിൽ. ചിത്രയാണ് (ആനി) അതിന്റെ പുറകിൽ. ഞങ്ങളുടെ രണ്ടുപേരുടെയും സ്നേഹത്തിനു മോന് കൊടുക്കാൻ പറ്റുന്ന അനുഗ്രഹം പോലെയാണ് എന്ന് വിചാരിക്കാം.

വളരെ നന്നായി വന്നിട്ടുണ്ട് പാട്ട്. ബാക്കി എല്ലാം ഫൈനൽ ആകുമ്പോൾ കേൾക്കാം- എന്നാണ് ജഗൻ പ്രതികരിച്ചത്. അതേമയം ഇത്രകാലം പിന്നണി ഗാനരംഗത്തേക്ക് എത്താഞ്ഞതിന്റെ കാരണം ഏട്ടൻ അല്ലെന്നും രാധിക മുൻപൊരിക്കൽ പറഞ്ഞിരുന്നു. ഞാൻ സ്വയം പിന്മാറി നിന്നതാണ് അല്ലാതെ ഏട്ടൻ എന്നെ തടഞ്ഞിട്ടില്ല എന്നും രാധിക മുൻപൊരിക്കൽ അമൃത ടിവി ഷോയിൽ പങ്കെടുക്കവെ പറഞ്ഞിരുന്നു.

ഏട്ടൻ സമ്മതിക്കാത്തോണ്ട് അല്ല ഞാൻ പാടാൻ വരാത്തത്. എനിക്ക് വീട്ടിൽ പല പല കാര്യങ്ങൾ ഉണ്ട്. അതാണ് മാറി നിന്നത്. ഞാൻ ആയി വേണ്ടെന്ന് വച്ചതാണ്- രാധിക പറയുമ്പോൾ അഞ്ചുമക്കളെയും വളർത്തിയത് അവൾ തനിയെ ആണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അതേസമയം ആ വേദിയിൽ വച്ചാണ് ആനി രാധികയോട് ഇതേ കാര്യം ചോദിക്കുന്നത് കുഞ്ഞുങ്ങൾ ഒക്കെ വലുതായി ഇനി ഒരു നല്ല അവസരം വന്നാൽ ചേച്ചി പാടുമോ എന്ന്. എന്നാൽ അപ്പോഴും തനിക്ക് പേടി എന്നാണ് രാധിക പറഞ്ഞത്. പക്ഷെ ചിത്രയുടെ (ആനിയുടെ) പിന്തുണയോട് കൂടി അവരുടെ മകന്റെ തന്നെ സംവിധാനസംരംഭത്തിൽ നല്ലൊരു ഗാനം പാടാൻ രാധികക്ക് കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷം. ഗോകുലിനെയും മാധവിനെയും പോലെയാണ് തങ്ങൾക്ക് ഉണ്ണി എന്നും രാധിക പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *