മല്ലു വ്‌ലോഗിലൂടെ പ്രശസ്തരായ ദമ്പതികള്‍ റാഷിദയും നിഷാദും പക്ഷേ ഇപ്പോള്‍ സംഭവിച്ചത് കണ്ടോ
വ്‌ലോഗർ ദമ്പതികളുടെ ഹണിട്രാപ്പ് നിഷാദിനെതിരെ ആലുവയിലും കേസ്, ആംബുലൻസ് കത്തിച്ചു
മലപ്പുറം സ്വദേശിയായ 68കാരനെ ഹണിട്രാപ്പിൽ കുടുക്കിയ വ്‌ലോഗർ ദമ്പതികളിൽ ഭർത്താവ് മറ്റ് കേസിലും പ്രതി. ആലുവയിൽ ആശുപത്രിയിലെ ആംബുലൻസും ജനറേറ്ററും തീവെച്ച് നശിപ്പിച്ച കേസിലും പ്രതിയാണ് നിഷാദ്. നിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നഷ്ടമുണ്ടായത്. ഇത് കൂടാതെ മറ്റ് ചില അടിപിടി കേസുകളിലും പ്രതിയാണ് നിഷാദെന്ന് പോലീസ് പറഞ്ഞു. 68കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് വ്‌ലോഗർ ദമ്പതികൾ ഇപ്പോൾ പിടിയിലായിരിക്കുന്നത്.
68കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം.ഭർത്താവ് നിഷാദിനെതിരെ നേരത്തെയും കേസുകൾ
ആംബുലൻസും ജനറേറ്റും തീവെച്ച് നശിപ്പിച്ചു.മലപ്പുറം കൽപകഞ്ചേരി സ്വദേശിയായ 68കാരനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ വ്‌ലോഗർ ദമ്പതിമാരിൽ ഭർത്താവ് മറ്റൊരു കേസിലും പ്രതി. യു ട്യൂബ് വ്‌ലോഗർമാരായ റാഷിദയും നിഷാദും ചേർന്നാണ് ഹണിട്രാപ്പ് നടത്തി പണം തട്ടിയത്. ആലുവയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസും ജനറേറ്ററും തീവെച്ച് നശിപ്പിച്ച കേസിലേയും പ്രതിയാണ് അറസ്റ്റിലായ നിഷാദ്. ആ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇത് കൂടാതെ മറ്റ് ചില അടിപിടി കേസുകളിലും നിഷാദ് പ്രതിയാണ്.
ഏലൂക്കരയിലാണ് നിഷാദും ഭാര്യ റാഷിദയും വാടകയ്ക്ക് താമസിച്ചിരുന്നത്. തൃശൂർ സ്വദേശിയാണ് നിഷാദ്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു നിഷാദും റാഷിദയും. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 68കാരനെ തന്ത്രപൂർവ്വം വലയിലാക്കി ഹണിട്രാപ്പിൽ കുടുക്കിയ കേസിലാണ് ഇപ്പോൾ ഇരുവരും പിടിയിലായിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് റാഷിദ 68കാരനുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും ചാറ്റിംഗ് പതിവാക്കി. നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗമാണ് 68കാരൻ. സാമ്പത്തികമായും ഉയർന്ന നിലയിലുള്ളതാണ് കുടുംബം.ഇതിനിടെ ആലുവയിലെ ഫ്ലാറ്റിലെത്താൻ റാഷിദ 68കാരനെ ക്ഷണിക്കുകയായിരുന്നു. തന്റെ ഭർത്താവ് പ്രശ്നക്കാരനല്ലെന്നും എല്ലാത്തിനും സമ്മതിക്കുമെന്നുമാണ് റാഷിദ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് ഫ്‌ലാറ്റിലെത്തിയ 68കാരന്റെ ദൃശ്യങ്ങൾ ഇരുവരും ചേർന്ന് പകർത്തുകയായിരുന്നു. ഇത് ഉപയോഗിച്ച് ഒരു വർഷത്തോളം ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി. ദൃശ്യങ്ങൾ കുടുംബത്തിന് അയച്ചുനൽകുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. 23 ലക്ഷം രൂപയോളമാണ് പലപ്പോഴായി റാഷിദയും നിഷാദും ചേർന്ന് തട്ടിയെടുത്തത്. പലപ്പോഴും കടം വാങ്ങിയാണ് 68കാരൻ പണം നൽകിയിരുന്നത്. ഭർത്താവിന്റെ ബിസിനസ് ആവശ്യത്തിനാണ് പണമെന്നാണ് റാഷിദ പറഞ്ഞിരുന്നത്.ഇതിനിടെ പരാതിക്കാരന്റെ പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബാംഗങ്ങൾ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതോടെയാണ് ഒരു വർഷമായി ഭീഷണിപ്പെടുത്തി പണം തട്ടിയ വിവരം കുടുംബം അറിഞ്ഞത്. തുടർന്ന് ഇവർ കൽപകഞ്ചേരി പോലീസിന് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. മലപ്പുറത്തേയ്ക്ക് മാറിയപ്പോഴും പ്രതികൾ ആലുവയിലെ വാടക വീട് ഒഴിഞ്ഞിരുന്നില്ല. ഹണിട്രാപ്പ് തട്ടിപ്പിനായി ഈ വീട് ഉപയോഗിക്കുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment