കഷ്ടം തന്നെ വല്ലാത്ത ഗതി വീണ്ടും ദിലീപിനെ തഴഞ്ഞ് നായികമാർ കോടികൾ കൊടുത്ത് തെന്നിന്ത്യൻ നടി വന്നു
ദിലീപിനു നായികയായി പ്രണിത സുഭാഷ് മലയാളത്തിലേക്ക് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഉടലിൻ്റെ സംവിധായകൻ്റെ രണ്ടാമത്തെ ചിത്രം.2022 ൽ ഏറെ ശ്രദ്ധ നേടിയ ഉടലിൻ്റെ സംവിധായകൻ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിൽ ദിലീപ് നായകനാകുന്നു. തെന്നിന്ത്യൻ താരം പ്രണിത സുഭാഷ്, നിത പിള്ള എന്നവരാണ് നായികമാരാകുന്നത്. പ്രണിത ആദ്യമായി മലയാളത്തിൽ അഭിനയിക്കുകയാണ്.
തെന്നിന്ത്യൻ നായിക പ്രണിത സുഭാഷ് മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക്. ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ദിലീപിൻ്റെ 148 -ാം ചിത്രമായി ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. 2022 ൽ ഏറെ ശ്രദ്ധ നേടിയ ഉടൽ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് രതീഷ് രഘുനന്ദൻ. വലിയ താരനിരയിൽ വമ്പൻ പ്രോജക്ടായിട്ടാണഅ ഒരുക്കുന്നത്. ചിത്രത്തിന്റെ പേര് വൈകാതെ പുറത്തുവിടുമെന്നു സംവിധായകൻ പറയുന്നു. വലിയ താരനിരയിൽ ഒരുക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കോട്ടയത്ത് ആരംഭിക്കാനൊരുങ്ങുകയാണ്. സുരേഷ് ഗോപി ചിത്രം പാപ്പനിലൂടെ മലയാളികളുടെ ഇഷ്ടം എറ്റുവാങ്ങിയ നീത പിളളയാണ് മറ്റൊരു നായിക.
ഹെയർ ഡ്രയർ ബ്രഷ് ഉപയോഗിച്ച് മികച്ച ഹെയർ സ്റ്റൈൽ നേടുക, നനഞ്ഞ മുടി ഇനി എളുപ്പത്തിൽ ഉണക്കാം
കാർത്തി നായകനായ ശകുനി, സൂര്യയുടെ മാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധ നേടിയ പ്രണിത പിന്നീട് തെലുങ്കിൽ മഹേഷ് ബാബു, പവൻ കല്ല്യാൺ, ഉപേന്ദ്ര എന്നീ താരങ്ങളുടെ നായികയായും തിളങ്ങിയിട്ടുളളതാണ്. കന്നട ഭാഷയിലും ശ്രദ്ധ നേടിയ താരം ഇതാദ്യമായാണ് മലയാളത്തിലേക്ക് എത്തുന്നത്. 2010 മുതൽ നായികയായി തിളങ്ങുന്ന താരം വിവാഹ ശേഷവും കരിയർ തുടരുന്നുണ്ട്. ദിലീപ് ചിത്രത്തിലെ രണ്ടു നായികമാരിൽ ഒരാളാണ് പ്രണിത. കഥാപാത്രത്തെക്കുറിച്ചും കഥാപശ്ചാത്തലവും അണിയറ പ്രവർത്തകർ സസ്പെൻസാക്കി വെച്ചിരിക്കുകയാണ്.
തുടർച്ചയായി രണ്ടു ചിത്രങ്ങളിലാണ് ദിലീപിനു തെന്നിന്ത്യൻ നായികമാർ ജോഡികളാകുന്നത്. രാമലീലയ്ക്കു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയിൽ തമന്ന ഭാട്ടിയയാണ് ദിലീപിനു നായികയാകുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം മുംബൈയുടെ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ മൂവിയായിട്ടാണ് ഒരുക്കുന്നത്. ബാന്ദ്രയ്ക്കു ശേഷം ദിലീപ് നായകനാകുന്ന ചിത്രത്തിലാണ് പ്രണിത നായികയാകുന്നത്. പാപ്പനിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നീത പിള്ളയാണ് മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ദിഖ്, ജോൺ വിജയ്, സമ്പത്ത് റാം, കോട്ടയം രമേഷ്, മേജർ രവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ദിലീപിൻ്റെ 148 -ാമത്തെ ചിത്രത്തിൻ്റെ ലോഞ്ച് ഇവെൻ്റും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. മലയാള സിനിമ രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്ത എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ സംവിധായകൻ ജോഷി ഭദ്രദീപം തെളിയിച്ചു. നിർമ്മാതാവ് ആർബി ചൗധരിയുടെ മകനും തമിഴ് യുവതാരവുമായ ജീവ സ്വിച്ചോൺ നിർവഹിച്ചു. നിർമാതാവ് റാഫി മതിര ഫസ്റ്റ് ക്ലാപ്പടിച്ചു. ദിലീപ്, നീത പിളള, പ്രണിത സുഭാഷ്, ചിത്രത്തിലെ മറ്റ് താരങ്ങൾ, അണിയറ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഛായാഗ്രഹണം മനോജ് പിള്ളയും എഡിറ്റിംഗ് ശ്യാം ശശിധനും സംഗീതം വില്യം ഫ്രാൻസിസിസും നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, മിക്സിംഗ്: ശ്രീജേഷ് നായർ, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ.
ഒരു യഥാർത്ഥ സംഭവത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചെറിയ ബജറ്റിലൊരുക്കി വളരെ ശ്രദ്ധ നേടിയ ഉടലിനു ശേഷം ബിഗ് ബജറ്റ് ചിത്രമാണ് രതീഷ് രഘുനന്ദൻ ഒരുക്കുന്നത്. ചിത്രത്തിൽ മൂന്നു സ്റ്റണ്ട് കോറിയോഗ്രാഫേഴ്സാണ് ഭാഗമാകുന്നത്. രാജശേഖർ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ ഭാഗമാകുന്നതിനാൽ മികച്ച ആക്ഷൻ പശ്ചാത്തലം ചിത്രത്തിനുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. രണ്ട് ഷെഡ്യൂളിലായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ് അടക്കം മറ്റ് ഭാഷകളിൽ നിന്നും താരങ്ങൾ ചിത്രത്തിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായിട്ടാകും ചിത്രം റിലീസ് ചെയ്യുന്നത്.
@All rights reserved Typical Malayali.
Leave a Comment