നിന്നെ നോക്കാൻ പറ്റില്ല വേണേൽ അനിയത്തിയെ നോക്കാം മാതാപിതാക്കളെ നഷ്ടമായ സഹോദരിമാരോട് ബന്ധുക്കൾ
മാതാപിതാക്കളെ നഷ്ടപ്പെട്ടതോടെ തനിച്ചായി പോയ രണ്ടു പെൺകുട്ടികളാണ് ഇപ്പോൾ മലയാളക്കരയുടെ നൊമ്പരം ആയി മാറുന്നത്. അമ്മയും അച്ഛനും നഷ്ടമായതോടെ അടുപ്പമുള്ളവരിൽ നിന്നെല്ലാം കുത്തുവാക്കുകൾ മാത്രമാണ് ഇവർക്ക് കേൾക്കേണ്ടി വന്നത്. ഹർഷയും ആർദ്രതയും തങ്ങളുടെ കഥ പറഞ്ഞത് ടെലിവിഷൻ ഷോയായ ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥികളായി എത്തിയപ്പോഴാണ്. അഞ്ചു വർഷം മുൻപാണ് ഇവരുടെ അമ്മ മ,രി,ച്ച,ത്. രണ്ടാഴ്ചമുമ്പ് അച്ഛനും മ,രി,ച്ചു.57 വയസ്സായിരുന്നു അച്ഛന്. പെട്ടെന്നായിരുന്നു വിയോഗം. അമ്മയും അച്ഛനും പോയതോടെ ജീവിതത്തിൽ ശരിക്കും വർഷയും ആർദ്രതയും ഒറ്റപ്പെട്ടു പോകുകയായിരുന്നു. അമ്മയായിരുന്നു എനിക്ക് എല്ലാം എന്ന് ഹർഷ പറയുന്നു.ജനിച്ചപ്പോഴേ എനിക്ക് അസ്ഥിക്ക് ബലക്കുറവായിരുന്നു. ഒരു വയസ്സായ സമയത്ത് ഒരു ഓപ്പറേഷൻ നടത്തി. എവിടെയെങ്കിലും വീണാലോ തട്ടിയാലോ ഒടിയുന്ന അവസ്ഥയായിരുന്നു. എന്നെ സ്കൂളിലൊക്കെ കൊണ്ടുപോയിരുന്നത് അമ്മയാണ്. ബികോം വരെ പഠിച്ചിട്ടുണ്ട്. സെക്കൻ്റിയർ പഠിച്ചുകൊണ്ടിരുന്നപ്പോൾ ആയിരുന്നു അമ്മയ്ക്ക് അസുഖം വന്നത്. വീൽചെയറിനൊക്കെ അപേക്ഷിക്കാറുണ്ടെങ്കിലും അമ്മയ്ക്ക് എന്നെ തള്ളി കൊണ്ടുപോകുന്നത് ഇഷ്ടമില്ലായിരുന്നു. ഞാൻ ഉള്ളപ്പോൾ എൻ്റെ കൊച്ചിന് അത് വേണ്ട എന്നാണ് പറയാറ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീ എന്നെ അമ്മ തന്നെയാണെന്നു ഹർഷ പറയുന്നു. അമ്മയ്ക്ക് ക്യാൻസറായിരുന്നു. പാൻക്രിയാസിൽ സിസ്റ്റായിരുന്നു.
അ സുഖം നേരത്തെ കണ്ടുപിടിക്കാൻ ആയിരുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടു മാസമേ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. അമ്മ പോയതിനു ശേഷം അച്ഛനും ഞാനും അനിയത്തിയും ആയിരുന്നു വീട്ടിലെ കാര്യങ്ങൾ നോക്കിയത്.അമ്മ ഞങ്ങളെ എല്ലാം പഠിപ്പിച്ചിരുന്നു. എൻറെ കാര്യങ്ങളെല്ലാം ചെയ്യാൻ അമ്മ എന്നെ പരിശീലിപ്പിച്ചിരുന്നു. അമ്മ ജീവിച്ചിരുന്ന സമയത്ത് എല്ലാവരും വരികയും സഹായിക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. അമ്മ മ,രി,ച്ച,തോടെയാണ് അവർക്കൊക്കെ ഞങ്ങൾ ഒരു ബാധ്യതയായി മാറിയത്. ഞങ്ങൾക്ക് പറ്റത്തില്ല. പ്രാരാബ്ദം ആണ്. അനിയത്തിയെ ഏറ്റെടുക്കാം.നിന്നെ ഏതെങ്കിലും അനാഥാലയത്തിലേക്ക് മാറ്റാം എന്നാണ് ചിലർ പറഞ്ഞത്. ഞങ്ങളുടെ പ്രാരാബ്ധത്തിൽ നിങ്ങളെയും ഏറ്റെടുക്കാനാകില്ലെന്നും മുഖത്തുനോക്കി പറഞ്ഞവരുണ്ട്. അച്ഛൻ മരിച്ച അന്നും സഞ്ജയനദിവസവുമെല്ലാം ഇതേ കുറിച്ച് പറഞ്ഞ് വാക്കുകൾ നടന്നിരുന്നു. ഹർഷ പറയുന്നു. കുത്തുവാക്കുകളും മോശമായ സംസാരവുമൊക്കെയായിരുന്നു. അങ്ങനെ പറയരുത് എന്ന് പറഞ്ഞപ്പോൾ നീ ഇങ്ങനെ ഒന്നും പറയാനില്ല എന്നായിരുന്നു പറഞ്ഞത്. വല്യച്ഛൻ്റെ മോളും ഞങ്ങളും മാത്രമായിരുന്നു അന്ന് വീട്ടിൽ. സംസ്കാര ചടങ്ങ് കഴിഞ്ഞതോടെ എല്ലാവരും പോയി. അങ്ങനെയാണ് അമ്മയുടെ പേര മ്മ ഞങ്ങളുടെ കൂടെ വന്നത്. അച്ഛൻ്റെ വിയോഗത്തെക്കുറിച്ചും നിറകണ്ണുകളോടെയാണ് മക്കൾ പറഞ്ഞത്.
പെട്ടെന്ന് വയ്യാതായി, നേരത്തെയും അച്ഛൻ ആശുപത്രിയിൽ ആയിട്ടുണ്ട്. ഗ്യാസ്ട്രബിൾ ആണെന്നായിരുന്നു അന്ന് പറഞ്ഞത്. അച്ഛന് എക്കോ ടെസ്റ്റ് എടുക്കാൻ പറഞ്ഞിരുന്നു. അന്ന് ഹാർട്ടിന് കുഴപ്പം ഉണ്ടെന്ന് പറഞ്ഞിരുന്നു. നല്ല ചികിത്സ കൊടുത്തില്ലെങ്കിൽ മരിച്ചുപോകുമെന്ന് പറഞ്ഞു. അച്ഛന് ഷുഗർ കൂടി എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ പറ്റുന്നുണ്ടായിരുന്നില്ല. കുറെ ടെസ്റ്റൊക്കെ നടത്തിയിരുന്നു. ബ്ലഡ് കയറ്റാൻ പറഞ്ഞിരുന്നു. ശ്വാസംമുട്ടൽ ഉണ്ടെങ്കിൽ പറയാൻ പറഞ്ഞു. അന്നേരം കണ്ണൊക്കെ പുറത്തു വന്നിരുന്നു എന്നു ആർദ്ര പറയുന്നു. അച്ഛൻ്റെ സഞ്ചയന ചടങ്ങിൻ്റെ അന്നും പ്രശ്നങ്ങളായിരുന്നു.എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന് ചോദിച്ചു. അനിയത്തിയെ നോക്കാൻ റെഡിയാണ്. എന്നെ ഏതെങ്കിലും ആശ്രമത്തിൽ ആക്കാം എന്നായിരുന്നു അവർ പറഞ്ഞത്. രണ്ടിടത്തായി ജീവിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. ജീവിക്കുകയാണെങ്കിൽ ഒരുമിച്ച്. ദൈവം ഇത്രയും പരീക്ഷണം തന്നിട്ടും ഞങ്ങളും കൂടെ സപ്പറേറ്റഡ് ആവേണ്ട കാര്യം ഇല്ല എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പകൽ ഒന്നും ആരും ഞങ്ങളെ നോക്കണ്ട. രാത്രിയിൽ വന്നു സംരക്ഷണം തന്നാൽ മതി എന്ന് പറഞ്ഞപ്പോൾ, പറ്റില്ലെന്നാരുന്നു എല്ലാവരും പറഞ്ഞത്.അത് വലിയ ഒരു വഴക്കായി മാറുകയായിരുന്നു. മരണം നടന്ന വീടാണെന്ന് പോലും നോക്കാതെ ആയിരുന്നു വഴക്ക്. ഞങ്ങളുടെ മാനസികാവസ്ഥ ആരു മനസ്സിലാക്കുന്നുണ്ടായിരുന്നില്ല. അമ്മ പോയപ്പോഴും അച്ഛൻ മരിച്ചപ്പോഴും ഒന്നും അനിയത്തി കരഞ്ഞില്ലെന്നും ഹർഷ പറഞ്ഞു. ഇനി എന്തു ചെയ്യും, ഞാനും ചേച്ചിയും എങ്ങനെ ജീവിക്കും. എന്നൊക്കെയായിരുന്നു ചിന്തിച്ചത്. ഞാൻ ജനിച്ചില്ലായിരുന്നുവെങ്കിൽ ചേച്ചി ഒറ്റയ്ക്കായേനെ എന്നായിരുന്നു ആർദ്ര പറഞ്ഞത്. മഠത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒരു ഫാദർ വീട്ടിൽ വന്നിരുന്നു.
@All rights reserved Typical Malayali.
Leave a Comment