ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ് ആണ് തന്റെ ഭർത്താവായ ഗോപി സുന്ദർ എന്നു അമൃത
ഗായികയായും അവതാരികയായും മലയാളത്തിൽ സുപരിചിതയായ ആളാണ് അമൃതസുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയലൂടെ കരിയർ ആരംഭിച്ച അമൃത ഇപ്പോൾ ആൽബങ്ങളും ഫോട്ടോ ഷൂട്ടുകളുമായി മുന്നോട്ട് പോവുകയാണ്. അടുത്തിടെയായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ട്ടുള്ള അമൃതയുടെ വിവാഹം. വിവാഹം കഴിഞ്ഞോ ഇല്ലയോ എന്നുള്ള കാര്യങ്ങളൊന്നും തന്നെ ഇരുവരും വ്യക്തമാക്കിയിരുന്നില്ല. ഭാര്യയും ഭർത്താവും ആണോ എന്ന് ആർക്കും ഇതുവരെ അറിയില്ല. എങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പാണ്.പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു .അവ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.ഇപ്പോഴിതാ അമൃത പങ്കുവെച്ച പുതിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. ഗോപിസുന്ദറിനൊപ്പമുള്ള’ ഫോട്ടോയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ് ഐ ലവ് യു എന്നാണ് അമൃത കുറിച്ചത്. പിന്നാലെ നിരവധി പേർ കമൻറുകളുമായി എത്തിയിരുന്നു. ഇക്കൂട്ടത്തിൽ പരിഹാസ കമൻറുകളും വന്നു. പിന്നാലെ കമൻ്റ് ബോക്സ് ഓഫാക്കുകയാണ് അമൃത ചെയ്തത്.ദുബായിൽ ഷോ ചെയ്യാൻ പോയ അമൃതയെ കാണാനാണ് ഗോപി സുന്ദർ ദുബൈയിലെത്തിയത്. ശേഷം ഇരുവരും ചേർന്ന് ദുബായ് എക്സ്പോഡ് ചെയ്യുകയും ചെയ്തു. ഇതിൻ്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2022 മെയിലാണ് ഗോപി സുന്ദറിനൊപ്പമുളള അമൃതയുടെ ഫോട്ടോ പുറത്ത് വന്നത്.
പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച അനുഭവങ്ങളുടെ കനൽ വരമ്പുകൾ കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയത്. പിന്നാലെ ഇരുവരും ഒന്നിക്കുന്നു എന്ന തരത്തിൽ വാർത്തകളും പുറത്തു വന്നു. ഒപ്പം വിമർശനങ്ങളും. ഒടുവിൽ ഗോപിസുന്ദറും അമൃതയും തമ്മിൽ വിവാഹിതരായി എന്നും വാർത്തകൾ വന്നു. എന്നാൽ ഇതുവരെ ഇതിനെ സ്ഥിരീകരിക്കുന്ന രീതിയിൽ ഇരുവരും ഒന്നും പറഞ്ഞിട്ടില്ല. വിവാഹിതരായെന്നോ, വിവാഹം കഴിച്ചിട്ടില്ല എന്നോ ഇരുവരും വ്യക്തമാക്കിയിട്ടില്ല. എങ്കിലും പ്രണയത്തിലാണ്. അടുത്തിടെ മോശം കമൻ്റുകൾക്കെതിരെ അമൃതരംഗത്തെത്തിയിരുന്നു. കമൻറുകളൊക്കെയും ശേഖരിച്ചിട്ടുണ്ട് എന്നും, ഇതിൻ്റെ ഉടമകളുടെ പ്രൊഫൈലുകൾ പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും, അന്വേഷണവും നടപടിയും ആവശ്യപ്പെടുമെന്നും അമൃത അറിയിച്ചിരുന്നു.
@All rights reserved Typical Malayali.
Leave a Comment