എനിക്ക് ഇപ്പോൾ സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട് നിയന്ത്രണങ്ങൾ ഇല്ലാത്ത ജീവിതത്തിൽ സന്തുഷ്ട ഭർത്താവിൻ്റെ പീഡനങ്ങൾ ഓർക്കാൻ കൂടി വയ്യ

കാഴ്ചയില്ലാത്തതിനാല്‍ താന്‍ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ചും ഗായിക സംസാരിച്ചിരുന്നു. സാധനങ്ങളെല്ലാം എന്നെ കാണിക്കാതിരുന്നാല്‍ സങ്കടം വരാറുണ്ട്. അച്ഛനും അമ്മയും എല്ലാം തൊട്ട് നോക്കാനായി തരാറുണ്ട്. അപ്പോള്‍ എനിക്കൊരുപാട് സന്തോഷം തോന്നാറുണ്ട്.മറ്റുള്ളവർ അങ്ങനെ പറയുമ്പോൾ സങ്കടം തോന്നാറുണ്ട് കാഴ്ചയില്ലാത്തതിനാൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വൈക്കം വിജയലക്ഷ്മി
വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ച ഗായികയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. പരിമിതികളെ തോല്‍പ്പിച്ച് മുന്നേറുകയാണ് വിജയലക്ഷ്മി. കാഴ്ച ലഭിക്കുന്നതിനായുള്ള ചികിത്സകള്‍ നടന്ന് വരികയാണെന്ന് നേരത്തെ ഗായിക വ്യക്തമാക്കിയിരുന്നു. നേരിയ വെളിച്ചമൊക്കെ കണ്ടുതുടങ്ങിയെന്നായിരുന്നു ഗായിക പറഞ്ഞത്. ഞരമ്പിന് പ്രശ്‌നമുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറി. റെറ്റിനയില്‍ ചില പ്രശ്‌നങ്ങളുണ്ട്. അതും കൂടി മാറിയാല്‍ കാഴ്ച ലഭിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. ദൈവങ്ങളേയും അച്ഛനേയും അമ്മയേയും കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു.
കാഴ്ചയില്ലാത്തതിനാല്‍ താന്‍ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ചും ഗായിക സംസാരിച്ചിരുന്നു. സാധനങ്ങളെല്ലാം എന്നെ കാണിക്കാതിരുന്നാല്‍ സങ്കടം വരാറുണ്ട്.

അച്ഛനും അമ്മയും എല്ലാം തൊട്ട് നോക്കാനായി തരാറുണ്ട്. അപ്പോള്‍ എനിക്കൊരുപാട് സന്തോഷം തോന്നാറുണ്ട്. പുറത്തൊക്കെ പോവുമ്പോള്‍ അത് നോക്കൂ, ഇത് നോക്കൂ എന്ന് അമ്മയോടും അച്ഛനോടും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. അച്ഛനും അമ്മയും എന്നെ കൈപിടിച്ച് കൊണ്ടുനടക്കുന്നതിനെ ചിലരൊക്കെ വിമര്‍ശിക്കാറുണ്ട്. എപ്പോള്‍ കാഴ്ച വരുമെന്നും ദൈവത്തിന് സുഖമാണോയെന്നുമാണ് എനിക്ക് ദൈവത്തോട് ചോദിക്കാനുള്ളത്. ഞാനാരാണെന്ന് മനസിലായോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും ഇഷ്ടമേയല്ലെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു. ശബ്ദം കേള്‍പ്പിച്ച് ആളെ തിരിച്ചറിയാന്‍ പറയുന്നത് എനിക്ക് ഇഷ്ടമല്ല. അങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ മിണ്ടാതിരിക്കും. എന്തിനാണ് മുഖം വീര്‍പ്പിച്ചിരിക്കുന്നതെന്ന് അവര്‍ ചോദിക്കുമ്പോള്‍ ഇത് ഇഷ്ടമില്ലെന്ന് ഞാന്‍ പറയും.വിവാഹജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ച് കഴിഞ്ഞ ദിവസം വിജയലക്ഷ്മി സംസാരിച്ചിരുന്നു. അദ്ദേഹമൊരു സാഡിസ്റ്റായിരുന്നു. ഞാന്‍ പാടുന്നതോ താളം കൊട്ടുന്നതൊന്നും ഇഷ്ടമല്ലായിരുന്നു. ഇത്ര മണിക്കൂറേ പാടാന്‍ പറ്റൂയെന്നൊക്കെ പറയുമായിരുന്നു. അച്ഛനേയും അമ്മയേയും എന്നില്‍ നിന്നും അകറ്റാനായി ശ്രമിച്ചിരുന്നു. ആ ജീവിതത്തില്‍ എപ്പോഴും സങ്കടമായിരുന്നു. അങ്ങനെ കരഞ്ഞ് ജീവിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നു. നമുക്ക് പിരിയാമെന്ന് പറഞ്ഞ് തീരുമാനമെടുക്കുകയായിരുന്നു. കുറച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചൂടേയെന്നൊക്കെ ചോദിച്ചിരുന്നുവെങ്കിലും അതൊന്നും പറ്റുമായിരുന്നില്ലെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *