ഇന്നും രണ്ടു മക്കളെയും ചേർത്തു പിടിച്ചു അദ്ദേഹത്തിന്റെ പെണ്ണായി അഭിമാനപൂർവം ജീവിക്കുന്ന ഷിൽന
ഒരു നാൾ അവൾ അയാളോട് തൻ്റെ പ്രണയം തുറന്നു പറഞ്ഞു. ഒരിക്കൽ പോലും നേരിൽ കാണാതെ, പിന്തിരിപ്പിക്കാൻ ആവുന്നത് ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ പരിചയപ്പെട്ട് 6 കൊല്ലങ്ങൾക്ക് ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അവർ ആദ്യമായി തമ്മിൽ കണ്ടു. തൻ്റെ പൊക്കമില്ലായ്മയും കഷണ്ടിയും ദാരിദ്ര്യവും പറഞ്ഞ് അയാൾ അവളെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾ തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.ആ കൂടിക്കാഴ്ചക്കുശേഷം അവൾ അയാൾക്ക് ഒരു സമ്മാനം നൽകി.തൻ്റെ ഫ്രെയിം ചെയ്ത ഒരു ഫോട്ടോ. അത് വാങ്ങി നോക്കിയിട്ട് തിരികെ കൊടുത്തിട്ടുണ്ട് അയാൾ പറഞ്ഞു. ചോർന്നൊലിക്കുന്ന ചാണകമെഴുതിയ രണ്ട് മുറികൾ മാത്രമുള്ള എൻ്റെ വീട്ടിൽ ഇത്രയും നല്ലൊരു ഫോട്ടോ വെക്കേണ്ടത് എവിടെ എന്ന് എനിക്കറിയില്ല. പ്രണയ ദിനത്തിൽ ഷിൽനയെയും സുധാകരൻമാഷിനെയും പറ്റി സുനിൽ കുമാർ കാവിഞ്ചിറ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.ഈ പ്രണയ ദിനത്തിൽ ഇവരെ പറ്റി പറഞ്ഞില്ലെങ്കിൽ വേറെ ആരെ പറ്റി പറയാനാണ്. കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:”പ്രണയത്തിന് പോലും ചാണകത്തിൻ്റെ ഗന്ധവും നിറവും പടർത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഈ കെട്ട കാലത്തെ പ്രണയ ദിനത്തിന് മാധുര്യമേറെയാണ്. പ്രണയം തളിർത്ത ഗുൽമോഹറിൻ്റെ ചില്ലകളിൽ പുതുനാമ്പുകൾ വിരിയാത്ത ഒരു കാലം എത്രമാത്രം ശൂന്യമാണ്. പ്രണയത്തെ കുറിച്ച്, ആശങ്കപ്പെടുമ്പോഴൊക്കെ ഞാൻ തുറന്ന് വെക്കുന്ന പുസ്തകമുണ്ട്. പ്രാണൻ പങ്കുവെയ്ക്കുന്ന പ്രിയപ്പെട്ട സുധാകരൻ മാഷിൻ്റെയും ഷിൽനചേച്ചിയുടേയും പ്രണയോപനിഷത്ത്. ഞാൻ കണ്ടതിൽ വച്ച് ഉജ്ജ്വലമായ പ്രണയത്തെ വീണ്ടും കുറിക്കപ്പെടുന്നത്. ആ പ്രണയത്തോടുള്ള അസൂയ കൊണ്ടാണ്.
ആ ജീവിതത്തോടുള്ള ആരാധന കൊണ്ടാണ്. പശുവിനെ ആലിംഗനം ചെയ്യണമെന്നും, പ്രണയ ദിന സമ്മാനങ്ങൾ നിരോധിക്കണമെന്നുമൊക്കെ ഭരണാധികാരികൾ തന്നെ ഉത്തരവുകൾ തയ്യാറാക്കുന്ന ഈ പ്രണയ ദിനത്തിൽ
മുഖപുസ്തകത്തിൻ്റെ പേജുകളിൽ ഇന്ന് പ്രണയകഥകൾ കൊണ്ട് നിറയട്ടെ. ഒരു പക്ഷേ അടുത്ത പ്രണയ ദിനം ഇങ്ങനെ ആയിരിക്കണമെന്നില്ല. ആ കഥയുടെ തുടക്കം ഇങ്ങനെയാണ്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇൻറർസോൺ കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ പയ്യന്നൂർ കോളേജ് വിദ്യാർത്ഥി കെ വി
സുധാകരൻ്റെ കവിത ഷിൽന വായിക്കുന്നത്.ആ കവിതയുടെ സൃഷ്ടാവിനോട് ആരാധന തോന്നിയ അവൾ, ഒരു നാലു വരികത്തെഴുതി.കോളേജിലെ വിലാസത്തിൽ അയാൾക്കയച്ചു. പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അയാളുടെ മറുപടി കത്ത് അവൾക്ക് കിട്ടി. കത്തുകളിലൂടെ അവർ കൂടുതൽ അടുത്തു. ഒരു നാൾ അവൾ അയാളോട് തൻ്റെ പ്രണയം തുറന്ന് പറഞ്ഞു. ഒരിക്കൽ പോലും നേരിൽ കാണാതെ അയാൾ അവളെ പിന്തിരിപ്പിക്കാൻ ആവുന്നത് ശ്രമിച്ചു. പരിചയപ്പെട്ട് ആറ് കൊല്ലങ്ങൾക്ക് ശേഷം കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ച് അവരാദ്യമായി തമ്മിൽ കണ്ടു. തന്നെ പൊക്കമില്ലായ്മയും കഷണ്ടിയും, ദാരിദ്ര്യവും പറഞ്ഞ് അയാൾ അവളെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾ തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അവൾ അയാൾക്കൊരു സമ്മാനം നൽകി. തൻ്റെ, ഫ്രെയിം ചെയ്ത ഒരു ഫോട്ടോ. അത് വാങ്ങി നോക്കിയിട്ട് തിരികെ കൊടുത്തിട്ടയാൾ പറഞ്ഞു. ചോർന്നൊലിക്കുന്ന,ചാണകം മെഴുകിയ രണ്ട് മുറികളുള്ള എന്റെ വീട്ടിൽ ഇത്രയും നല്ലൊരു ഫോട്ടോ വയ്ക്കേണ്ടത് എവിടെയെന്നെനിക്ക് അറിയില്ല.ആ കൂടിക്കാഴ്ചയ്ക്ക്,ഒരു കൊല്ലത്തിനപ്പുറം അവർ വിവാഹിതരായി. എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ. സുധാകരന്റെ സ്വഭാവത്തിന് മുന്നിൽ, അയാളുടെ ദാരിദ്ര്യം ഷിൽനയുടെ വീട്ടുകാർക്കൊരു തടസ്സമായില്ല. ഒരദ്ഭുതം പോലെ ഒരേദിവസം തന്നെ സുധാകരന് ഹൈസ്ക്കൂൾ അദ്ധ്യാപകനായും, ഷിൽനയ്ക്ക് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായും ജോലി കിട്ടി.
പിന്നീട്,അദ്ദേഹം തലശ്ശേരി ബ്രണ്ണൻ കോളേജിൽ മലയാളം അദ്ധ്യാപകനായി.ജീവിതം,സന്തോഷമായി മുന്നോട്ടു പോയെങ്കിലും,ഒരു കുഞ്ഞില്ലാത്ത ദു:ഖം അവരെ അലട്ടി. കോഴിക്കോട് എആർഎംസി യിലെ ഡോക്ടർ കുഞ്ഞുമൊയ്തീന്റെ കീഴിൽ അവർ വന്ധ്യതാ ചികിത്സ തുടങ്ങി. രണ്ട് തവണ ഐവിഎഫ് ചെയ്തെങ്കിലും പരാജയപ്പെട്ടു. ചികിത്സയുടെ ഭാഗമായി സുധാകരൻ മാഷിന്റെ ബീജം ആശുപത്രിയിൽ എടുത്ത് സൂക്ഷിച്ചിരുന്നു. 2017 ഓഗസ്റ്റ് -18 ന് വീണ്ടും ഐവിഎഫ് ചെയ്യാൻ തീരുമാനിച്ചിരിക്കെ, തലേന്ന് ഒരു ലോറിയിടിച്ച് സുധാകരൻ മാഷ് മരണപ്പെട്ടു.എനിക്കൊന്നുമില്ലായിരുന്നു ബാക്കി. കുറച്ച് പുസ്തകങ്ങൾ, കുറെ കവിതകൾ, കത്തുകൾ.ഞാൻ ആ ശരീരം നോക്കിയിരുന്നു.കൊണ്ടുപോവാൻ നേരമായി.അവസാനത്തെ ഉമ്മ. ആ,നിമിഷം,എനിക്കു തോന്നി.എനിക്കു,മാഷിന്റെ ഒരു കുട്ടിയെ വേണം.അടുത്ത ദിവസം ഞാൻ അനിയനോട്
പറഞ്ഞു.എനിക്ക്,ചികിത്സ തുടരണമെന്നുണ്ട്,അവൻ തലയാട്ടി. ഇപ്പോ ഇത് സംസാരിക്കാനുള്ള സമയമായിട്ടില്ല. നമുക്കാലോചിക്കാം. അച്ഛനും അമ്മയും സമ്മതിക്കുമോ?.എനിക്കു വേവലാതി തോന്നി. എന്റെ ഈ പ്രായത്തിൽ ഇനിയും ഒരു ജീവിതം തുടങ്ങിക്കൂടേ എന്ന് അവർ ആലോചിച്ചാലോ? പക്ഷേ അച്ഛൻ.അച്ഛൻ ഒരു വാക്ക് മറുത്തു പറഞ്ഞില്ല.എന്റെ കൂടെ നിന്നു. ഇങ്ങനെയൊരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം.അങ്ങനെ,ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവിന്റെ ബീജം സ്വന്തം ഗർഭപാത്രത്തിൽ നിക്ഷേപിച്ച് ഷിൽന മറ്റേത് ചിത്രത്തിനെക്കാളും എന്നെ ഏറെ സന്തോഷിപ്പിക്കുന്നതാണ് ഈ അമ്മയും മാലാഖ കുഞ്ഞുങ്ങളുമാണ്.ചില,ജന്‍മങ്ങള്‍ക്ക് ചില നിയോഗങ്ങളുണ്ട്.ഷില്‍ന,അങ്ങ് നന്‍മയുടെ ചരിത്രമാണ്.അദ്ദേഹത്തിന്‍റെ വാത്സല്യത്തിന്‍റെ തീരാത്ത പ്രണയത്തിന്‍റെ ചരിത്രം.
@All rights reserved Typical Malayali.
Leave a Comment