സംഭവിച്ചത് എന്തെന്നറിഞ്ഞ് വീട്ടുകാര്‍ തകര്‍ന്നുപോയി! കല്യാണംകഴിച്ച ഉടന്‍ ഭാര്യയെ കൊണ്ട് ചെയ്യിച്ചത്!
ഈ കഴിഞ്ഞ ഏപ്രിൽ 24നാണ് ചേരാനല്ലൂർ നാലുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭർത്താവ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചേരാനല്ലൂർ സ്വദേശി ഒഴുക്കത്ത് പറമ്പിൽ സാബുവിൻ്റെ മകൾ 23- കാരി അനഘലക്ഷ്മിയെ ഭർത്താവായ കലൂർ തറയിൽ പറമ്പിൽ രാകേഷിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനഘയുടെ മരണത്തിൽ ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തിയത്. നാലു മാസം മുമ്പായിരുന്നു അനഘയും രാകേഷും വിവാഹിതരായത്.നാലു വർഷത്തോളം ഉള്ള പ്രണയത്തെ തുടർന്നായിരുന്നു വിവാഹം. മകളുടെ പിടിവാശിയിലാണ് വിവാഹം നടത്തിയതെന്ന് അനഘയുടെ വീട്ടുകാർ പറയുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തിയതോടെയാണ് രാകേഷിൻ്റെ തനിനിറം മകൾ അറിഞ്ഞതെന്ന് മാതാപിതാക്കൾ പറയുന്നു. ഇതുസംബന്ധിച്ച് ഇവർ പോലീസിന് നൽകിയ പരാതിയിലാണ് അനഘ നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളുടെ ചുരുളഴിഞ്ഞത്. രാകേഷ് മയക്കുമരുന്നിന് അടിമയാണ് എന്നാണ് വിവരം. രാകേഷിന് രാത്രി യാത്രകൾ പതിവായിരുന്നു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് രാകേഷ് രാത്രി യാത്രകൾ ചെയ്തിരുന്നത് എന്ന് അനഘയുടെ ബന്ധുക്കളുടെ ബന്ധുക്കളുടെ ആരോപണം. ഈ യാത്രകളിൽ അനഘയെയും രാകേഷ് കൂട്ടാറുണ്ടായിരുന്നു.
ഇത്തരം യാത്രകൾ ചെയ്യുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ക്രൂരമായ മർദ്ദനം ആയിരുന്നു രാകേഷിൽ നിന്ന് നേരിടേണ്ടിവന്നിരുന്നതെന്ന് ബന്ധുക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല അനഘയെ മയക്കുമരുന്ന് കച്ചവടത്തിന് രാകേഷ് ഉപയോഗിച്ചിരുന്നു എന്നുള്ള വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു. പീഡനങ്ങളും മാനസിക വിഷമവും സഹിക്കവയ്യാതെയാണ് അനഘ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നുണ്ട്. അനഘ മരിച്ച വിവരം മറ്റ് എല്ലാവരെയും രാകേഷ് വിളിച്ച് അറിയിച്ചിരുന്നു.
അനഘയുടെ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചില്ല. വളരെ വൈകി മാത്രമാണ് അനഘയുടെ മരണം ബന്ധുക്കൾ അറിയുന്നത്. പെൺകുട്ടിയുടെ മരണം സംബന്ധിച്ചുള്ള തെളിവുകൾ ഈ സമയത്ത് രാകേഷ് നശിപ്പിച്ചു എന്നാണ് ആക്ഷേപം. മകളുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് അനഘയുടെ അച്ഛൻ സാബുവും അമ്മ സുഗന്ധിയും പോലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്തൃ വീട്ടിലെ പീഢനവും ഭർത്താവിൻ്റെ വഴിവിട്ട ജീവിതവുമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് വീട്ടുകാർ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment