ഈശ്വരാ..! സഹിക്കാനാകില്ല ഇത്..! പെണ്കുട്ടികള്ക്ക് ഇത് ഒരു പാഠമാണ്..!! സംഭവിച്ചറിഞ്ഞ് പൊട്ടിക്കരഞ്ഞ് കലക്ടറായ ചേട്ടന്
കോട്ടയം കോതനല്ലൂരിൽ നിന്നും എത്തുന്ന ആതിരയുടെ മരണവാർത്ത കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെയാണ് 26 കാരി ആതിരയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കല്യാണ പന്തൽ ഉയരേണ്ട വീട്ടിൽ മരണപന്തൽ ഉയർന്ന നടുക്കത്തിലും മരവിപ്പുലുമാണ് ഇപ്പോൾ നാട്ടുകാർ. മുൻകാമുകൻ്റെ ക്രൂരതയിൽ പരിഹാരം കാണാനാകാതെ മനംമടുത്താണ് ആതിര ഒടുവിൽ മരണത്തിൽ അഭയം പ്രാപിച്ചത്. ആതിരയുടെ സഹോദരി ഭർത്താവ് ആശിഷ് ഐഎഎസുകാരനാണ്.
അദ്ദേഹം പോലും ഇടപെട്ടിട്ടും ആതിരയ്ക്ക് നീതി ലഭിച്ചില്ലെന്ന സങ്കടത്തിലാണ് വീട്ടുകാർ ഇപ്പോൾ. ഭാര്യയുടെ അനുജത്തിയെ സ്വന്തം അനുജത്തിയെ പോലെ കണ്ട് സ്നേഹിച്ച ആശിഷ് വളരെ വേദനയോടെയാണ് സംഭവിച്ചത് മാധ്യമങ്ങളെ അറിയിച്ചത്. വിവാഹ പന്തൽ ഉയരേണ്ട വീടായിരുന്നുവെന്നും അവിടെ മരണ പന്തലാണുയർന്നതെന്നും, സഹോദരിയുടെ ദുരവസ്ഥയിൽ വിതുമ്പി ആശിഷ് വെളിപ്പെടുത്തി. ആതിരയുടെ മുൻകാമുകനായ അരുൺ വിദ്യാധരനാണ് ആതിരയെ മരണത്തിലേക്ക് തള്ളിയിട്ടത് എന്ന് വീട്ടുകാർ പറയുന്നു. ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു. വിവാഹാലോചനയിലേക്ക് വരെ കാര്യങ്ങളെത്തി. എന്നാൽ ഇയാളുടെ സ്വഭാവം മോശമാണെന്ന് അറിഞ്ഞതിനെ തുടർന്ന് പിന്നീട് ആലോചിക്കാം എന്ന് പറഞ്ഞു. പിന്നീട് ഇരുവർക്കും തമ്മിൽ പ്രശ്നങ്ങളുണ്ടായി.
മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആയതോടെ തമ്മിൽ പിരിഞ്ഞു. വർഷങ്ങൾ കഴിഞ്ഞ് അരുണിന് വേറെ വിവാഹവും ഉറപ്പിച്ചു. എന്നാൽ ആതിരയ്ക്ക് വിവാഹാലോചന മുടങ്ങിയപ്പോൾ അരുൺ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ആതിരയുടെ ചിത്രങ്ങളും ചാറ്റും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് അരുൺ ആതിരയെ അപമാനിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് അരുൺ. വീഡിയോ കോളിൻ്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ സേവ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആതിര നാണക്കേടും അപമാനവും താങ്ങാനാകാതെ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് ഉൾപ്പെടെ ഫോൺ വിളിച്ചെങ്കിലും അരുൺ എടുത്തില്ല.. ഒളിവിൽ പോയ അരുൺ വീണ്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടു. ആതിര മരിക്കുന്നതിൻ്റെ തലേദിവസം അരുണുമായി സംസാരിച്ചിരുന്നു. പിന്നാലെയാണ് കടുംകൈ ചെയ്തത്. ഒരു തൊട്ടാവാടി ആയിരുന്നില്ല ആതിര. ആരെങ്കിലും കമൻറ് അടിച്ചാൽ അതിന് ചുട്ട മറുപടി നൽകുമായിരുന്നു. വീട്ടിലെ ഏറ്റവും ബോൾഡായ ആളായിരുന്നു. പോലീസ് ഇടപെട്ടിട്ട് പോലും പരിഹാരം കാണാനായില്ല. ഒട്ടും താങ്ങാൻ അവൾക്കായില്ല. വെറുതെ ഇങ്ങനെ ചെയ്യില്ല. തൻ്റെ സഹോദരിക്ക് ഉണ്ടായത് ഇനി ഒരു പെൺകുട്ടിയ്ക്കും ഉണ്ടാകരുതെന്ന് ആതിരയുടെ സഹോദരി ഭർത്താവ് ആശിഷ് ദാസ് ഐഎഎസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പ്രതി അരുൺ വിദ്യാധരന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് പോലീസ്. ഒളിവിലുള്ള പ്രതി അരുൺ വിദ്യാധരനെ കുറിച്ച് വിവരം ലഭിച്ചതാണ് വിവരം.
@All rights reserved Typical Malayali.
Leave a Comment