പ്രവീണ എങ്ങനെ പ്രവീൺ ആയി… ഇഷ്ടം തോന്നിയതെല്ലാം പെൺകുട്ടികളോട്.. എപ്പോഴും കൂടെനിന്നത് അമ്മ മാത്രം

ബോഡി ബിൽഡിങ്ങിലൂടെ ട്രാൻസ് സമൂഹത്തിന്റെ അഭിമാനമായി മാറിയ വ്യക്തിത്വം ആണ് പ്രവീൺ നാഥിന്റേത്.പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രവീൺ നാഥ്. പ്രവീൺ മരണപ്പെട്ട വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ നിറയുന്നത്. പ്രഭാകരന്റെയും വത്സലയുടെയും മകളായിട്ടാണ് ജനിച്ചത് എങ്കിലും പിന്നീട് ആണായി മാറുക ആയിരുന്നു. അടുത്തിടെ ആയിരുന്നു പ്രവീൺ പുതു ജീവിതത്തിലേക്ക് കടന്നത്. റിഷാന ഐഷു ആണ് ഭാര്യ ആയി എത്തിയതും. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് അടക്കമുള്ള ആളുകൾ പോസ്റ്റുമായി എത്തിയിട്ടുണ്ട്.ഓരോ പ്രതീക്ഷകളോടെ പുതിയ ജീവിതത്തിലേക്ക് നടന്നു തുടങ്ങിയപ്പോൾ തന്നെ ആ ജീവിതം കൈവിട്ടു പോയി എന്ന് തോന്നിതുടങ്ങിയ നിമിഷം മരണം എന്ന ചിന്തക്ക് മുന്നേ നിനക്ക് നിന്റെ അമ്മയെ കുറിച്ച് ഒന്ന് ഓർക്കമായിരുന്നു പ്രവീൺ. ആ അമ്മ എങ്ങിനെ സഹിക്കും- എന്നാണ് സീമ കുറിച്ചത്.
പ്രവീൺ നാഥ് ഈ ലോകത്ത് നിന്നും പോയി… ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന ഒരു ട്രാൻസ് മാൻ. എന്തിനായിരുന്നു… നീ ഇങ്ങനെ ചെയ്യും എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു വൈഗ കുറിച്ചത്.

കുഞ്ഞനിയൻ പ്രവീണിന് വിട. ഓരോ ജീവിതവും ഓരോ സമരമാണ് പൊരുതാൻ ഉറപ്പിച്ചു ഇറങ്ങിയവരല്ലേ എന്നിട്ടും എന്തിനു അവസാനിപ്പിക്കുന്നു ഒന്നും ഒന്നിന്റെയും അവസാനം അല്ല എന്ന് മനസിലാക്കാതെന്തേ എന്നാണ് ശ്രീമായി കുറിച്ചത്. ദിയ സനയും, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രവീണിന്റെ വിയോഗത്തിൽ വേദന പങ്കുവച്ചു.പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രവീൺ നാഥ്. ജീവിതത്തിന്റെ സ്വയം വഴി തെരെഞ്ഞെടുത്തു വീട്ടിൽ നിന്നും ഇറങ്ങിയ ആളാണ് പ്രവീൺ. പ്രഭാകരന്റെയും വത്സലയുടെയും മകളായിട്ടാണ് പ്രവീണിന്റെ ജനനം. പതിനഞ്ചാം വയസ്സിൽ പ്രണയം ഉണ്ടായ സമയത്താണ് തന്റെ വ്യക്തിത്വം തിരിച്ചറിയപ്പെടുന്നത്. അവഗണനയും അവഹേളനവും എല്ലാം അതിജീവിച്ചുകൊണ്ടാണ് മിസ്റ്റർ കേരള എന്ന പദവി പ്രവീൺ നേടി എടുത്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *