ഈശ്വരാ..!! ഇങ്ങനെയും ഉണ്ടോ? സംഭവിച്ചത് കണ്ട് നടുക്കം മാറാതെ നാട്ടുകാര്
12 വയസ്സ് മാത്രം പ്രായം ഉള്ള സ്വന്തം സഹോദരിയെ 30 വയസ്സ് ഉള്ള ചേട്ടൻ ക്രൂരമായി കൊലപ്പെടുത്തി.എന്നാൽ ഇതിനുള്ള കാരണമാണ് നാട്ടുകാരെയും പോലീസിനെയും ഒരു പോലെ നടുക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നത്.മുംബൈയിലെ താനെയിൽ നടന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.’അമ്മ നേരത്തെ മരിച്ചതിനെ തുടർന്ന് മുപ്പതു വയസ്സ് ഉള്ള സഹോദരനു ഒപ്പം യുപിയിലെ ഗ്രാമം വിട്ടു കൊണ്ട് മുംബൈയിലെ ഉല്ലാസ് നഗറിൽ ആയിരുന്നു പെൺകുട്ടി സഹോദരനും നാത്തൂനും ഒരുമിച്ചു കഴിഞ്ഞിരുന്നത്.നഗരത്തിൽ സെകുരിറ്റി ഗാർഡ് ആയി കൊണ്ട് ജോലി ചെയ്യുകയാണ് ഇയാൾ.ഏതാനും ദിവസം മുൻപാണ് പെൺകുട്ടിക്ക് ആർത്തവം ഉണ്ടായത്.
എന്നാൽ സഹോദരിയുടെ വസ്ത്രത്തിൽ രക്ത കറ കണ്ട സഹോദരന് പെൺകുട്ടിയ്ക്ക് ആദ്യ ആർത്തവം ഉണ്ടായത് ആണെന്ന് മനസിലായില്ല.രക്തം കണ്ട ഇയാൾ പെൺക്കുട്ടിക്ക് അവിഹിത ബന്ധം ഉണ്ടെന്നു സംശയിച്ചു.അനിയത്തി ലൈംഗിക ബന്ധത്തിൽ ഏർപെട്ടതോടെ കന്യാചർമ്മം മുറിഞ്ഞു ഉണ്ടായ രക്തമാണ് വസ്ത്രത്തിൽ കണ്ടത് എന്നാണ് തെറ്റിദ്ധരിച്ചത്.എന്നാൽ ഇത് കണ്ട ഭാര്യ ആവട്ടെ ആദ്യ ആർത്തവം ആണെന്ന് പറഞ്ഞു നൽകാതെ ഇയാളുടെ സംശയം സത്യമാകാം എന്നും കുട്ടിക്ക് മറ്റു ബന്ധങ്ങൾ ഉണ്ട് എന്നും പറഞ്ഞു എരിതീയിൽ എണ്ണ ഒഴിച്ച് നൽകി സഹോദരിയെ ചോദ്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു.കുട്ടിക്ക് ആർത്തവത്തെ കുറിച്ച് അറിയുമായിരുന്നില്ല.അതിനാൽ തന്നെ സഹോദരൻ വസ്ത്രത്തിൽ രക്തം കണ്ടത് ചോദ്യം ചെയ്തപ്പോൾ അതിനെ കുറിച്ച് വിശദീകരിക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല.രക്തം വന്നത് എങ്ങനെ എന്ന് അറിയില്ല ചേട്ടാ എന്ന് കരഞ്ഞു പറഞ്ഞിട്ടും ഇയാൾ കേൾക്കാതെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment