എന്റെ കൈകൾ സ്വാസികയുടെ മുട്ടിന് മുകളിൽ പാവാടയുടെ മുകളിലേക്ക് പോയി; പെട്ടന്ന് ഞാൻ കൈവലിച്ചു; അപ്പോൾ സ്വാസിക പറഞ്ഞ വാക്കുകൾ തന്നെയാണ് എനിക്കുള്ള സർട്ടിഫിക്കറ്റ്; അലൻസിയർ പറയുന്നു..

സ്വാസിക, അലൻസിയർ, റോഷൻ മാത്യു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ചതുരം. സിദ്ധാർദ് ഭരതൻ ഒരുക്കിയ ചിത്രം വലിയതോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് നടനായ അലൻസിയർ. പലപ്പോഴും ഇത്തിരി കടന്നുപോയത് പോലെ തോന്നിയിരുന്നു. എന്നാൽ സ്വാസിക പറഞ്ഞ ഒരു കമന്റ് തനിക്ക് കിട്ടിയ ഒരു വലിയ സർട്ടിഫിക്കറ്റ് ആണ് തോന്നിയത് എന്ന് പറയുന്നു. ഇങ്ങനെയൊരു സീൻ സിദ്ധാർദ് വിശദീകരിക്കുമ്പോൾ ഞാൻ ചോദിച്ചു എങ്ങനെയാണ് എന്ന്. അവളോടൊപ്പം ഉള്ള ആദ്യ ഷോട്ടാണ്. താനും സ്ക്രിപ്റ്റ് റൈറ്ററും സിദ്ധാർത്ഥം സ്വാസികയും വന്നു.എന്താ ഷോട്ട് എടുക്കുന്നില്ലേന്ന് ചോദിച്ചു. നിങ്ങൾ തമ്മിൽ ഒന്ന് വർക്ക് ചെയ്തു നോക്കൂ എന്ന് പറഞ്ഞ് സിദ്ധാർത്ഥ കൈയൊഴിയുകയും ചെയ്തു. അവൾക്കൊരു പ്രശ്നമില്ല. എത്ര ആൾക്കാരുണ്ടെന്നറിയാമോ ലൈറ്റ് ബോയ്സ്, പരിചയമില്ലാത്ത വീട്ടുകാർ, നിങ്ങൾക്ക് തിയേറ്ററിൽ മാത്രമാണ് ഇന്റിമേറ്റ് സീൻ. ഞങ്ങൾക്ക് പരസ്യമാണ്. തങ്ങൾ മൂവ്മെന്റ് ഒക്കെ നോക്കിയപ്പോൾ അവൾ ഭയങ്കര ഫ്രീയായി. എനിക്ക് ആവാൻ പറ്റുന്നില്ല. തന്നെ കൊണ്ട് നടക്കില്ല എന്ന് അവന് മനസ്സിലായി.

സിദ്ധാർത്ഥ് തന്നെ ഡിസൈൻ ചെയ്തു തന്നു. പാവാട തൊട്ട് ഇങ്ങനെ പോകണം തന്റെ കൈ നീങ്ങി വന്ന അവളുടെ മുട്ടിനു മുകളിലേക്ക് പോയി. താൻ പിടിച്ചു തിരിച്ചിട്ടു അത്രയും പാടില്ലെന്ന് തനിക്ക് തോന്നി. തന്റെ സദാചാരബോധം അത് അനുവദിച്ചില്ല. ഒരു സ്ത്രീപക്ഷവാദിയുമായതുകൊണ്ടല്ല ഇത്തിരി കടന്നു പോയില്ലേന്ന് വിചാരിച്ച താൻ വിട്ടു. സ്വാസിക തന്നെ പറഞ്ഞ് കമന്റ് ആണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. ഇയാൾക്കാണോ മീറ്റു കിട്ടിയത് എന്നാണ് ചോദിച്ചത്. മിർച്ചി മലയാളത്തിൽ നൽകിയ അഭിമുഖത്തിലാണ് സ്വാസികയെ കുറിച്ച് പറഞ്ഞിരുന്നത്. ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
നിരവധി ആളുകളാണ് ഇതിന് സമ്മിശ്രമായ അഭിപ്രായങ്ങളുമായി എത്തുന്നത്. ഇന്റിമേറ്റ് സീൻ ചെയ്യുവാൻ മടി തോന്നിയിരുന്നില്ല എന്ന് സ്വാസികയും ഇതിനുമുൻപ് അഭിമുഖത്തിൽ പറഞ്ഞു. എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ തനിക്ക് ആ ചിത്രത്തിന് വലിയ പ്രതിഫലം ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഒരു ഉദ്ഘാടനത്തിന് പോയാൽ എത്ര ലഭിക്കുമോ അതുമാത്രമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ സിനിമയിലെ റോൾ പ്രാധാന്യമാണ്. താൻ നോക്കിയത് അതാണ്. ഒരു നീള ചിത്രത്തിൽ അഭിനയിക്കുക എന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹം എന്നും സ്വാസിക വ്യക്തമാക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *