ശോഭനയുടെ ദത്തുപുത്രി അനന്ദനാരായണിയെ ഇപ്പോൾ കണ്ടോ നീണ്ട മുടി നാടൻ പെണ്‍കുട്ടിയായി
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് ശോഭന. തന്റെ നൃത്ത വിശേഷങ്ങള്‍ എല്ലാം നിരന്തരം ഇൻസ്റ്റയിലൂടെയും എഫ്ബിയിലൂടെയും താരം പങ്കുവയ്ക്കാറുണ്ട് .ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പതിനാലാം വയസ്സിലായിരുന്നു ശോഭനയുടെ ആ വരവ്. അന്ന് മുതൽ ഇന്ന് വരെ മലയാളികളുടെ സ്വന്തമാണ് ശോഭന. തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും തുടങ്ങി നിരവധി സിനിമകളിൽ ശോഭന കഴിവ് തെളിയിക്കുകയുണ്ടായി.നൃത്തത്തെ പ്രാണനു തുല്യം സ്നേഹിക്കുന്ന ശോഭന അവിവാഹിതയാണ് എങ്കിലും ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയാണ് താരം. 2010 ല്‍ ആണ് ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്. അടുത്തിടെ ഇൻസ്റ്റയിൽ കുഞ്ഞിനോടൊപ്പമുള്ള ഏതാനും നിമിഷങ്ങൾ ശോഭന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ആണ് വീണ്ടും വൈറലായി മാറുന്നത്.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മകളെ കുറിച്ച് ശോഭന വാചാല ആയത്. എന്താണ് മകളെ മാധ്യമങ്ങളിൽ നിന്നു മാറ്റിനിർത്തുന്നത്? എന്ന ചോദ്യത്തിന് ഞാൻ എന്തിന് എന്റെ മകളെ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരണം. അവൾ സാധാരണ കുട്ടിയാണ്. അത്രമാത്രം.എന്നാണ് നടി പറഞ്ഞത്.
ചെന്നൈയിൽ താൻ പഠിച്ച അതെ സ്കൂളിലാണ് മോൾ പഠിക്കുന്നത് എന്നും ഇപ്പോൾ എട്ടാം ക്ളാസിൽ ആയെന്നും താരം പറയുന്നുണ്ട്. കോളജ് പഠനം സ്െറ്റല്ലാ മാരിസിൽ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഞാൻ പറയുന്നതിന്റെ നേരെ എതിരേ ചെയ്യൂ. അതാണല്ലോ പ്രായം എന്ന് പറഞ്ഞ ശോഭന മകൾക്ക് ഇപ്പോൾ നൃത്തത്തിൽ താത്പര്യം വന്നതിനെ കുറിച്ചും സംസാരിക്കുകയുണ്ടായി.അടുത്തിടെയാണ് എനിക്ക് നൃത്തം പഠിക്കണം എന്ന് അവൾ എന്നോട് പറയുന്നത്. അതുവരെ വലിയ തപര്യം ഉണ്ടായിരുന്നില്ല. ഞാൻ നിര്‍ബന്ധിച്ചതും ഇല്ല. ഇപ്പോൾ മോൾ സീരിയസ് ആയി പഠനം തുടങ്ങി എന്നും, തന്റെ കാര്യത്തിൽ മോൾ ഇത്തിരി പൊസെസീവ് ആണെന്നും ശോഭന പറഞ്ഞു.2010 ൽ ആണ് ശോഭന അനന്ത നാരായണിയെ ദത്തെടുക്കുന്നത്. അന്ന് കുഞ്ഞിന് പ്രായം ആറ് മാസമായിരുന്നു പ്രായം എന്നാണ് റിപ്പോർട്ടുകൾ. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു അനന്ത നാരാണിയുടെ ചോറൂണ്. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്‍നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ ബഹുമതി നൽകി ആദരിച്ചിരുന്നു.
@All rights reserved Typical Malayali.
Leave a Comment