ഇനി ദിലീപുമായി ഒരു ബന്ധവുമില്ല ദിലീപിനെതിരെ ആഞ്ഞടിച്ച് മോഹന്‍ലാല്‍ രംഗത്ത്
നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ചതായി സ്ഥിരീകരണം. രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യത്തെക്കുറിച്ച് ദിലീപിനോടു സംസാരിച്ച് ‘അമ്മ’ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോഹൻലാലിന്റെ വാർത്താ സമ്മേളനം.സ്ത്രീകളുടെ പരാതികൾ പരിശോധിക്കാൻ ‘അമ്മ’യിൽ സംവിധാനം ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി. കെപിഎസി ലളിത, കുക്കു പരമേശ്വരൻ, കവിയൂർ പൊന്നമ്മ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. ജഗദീഷിന്റെയും സിദ്ദീഖിന്റെയും വാർത്താസമ്മേളനത്തിൽ പിശകില്ല. രണ്ടുപേരും പറഞ്ഞത് ‘അമ്മ’യുടെ നിലപാടാണ്. രണ്ടുപേരും രണ്ടുവിധത്തിൽ പറഞ്ഞെന്നേയുള്ളൂ.
രാജിവച്ചവർക്ക് അമ്മയിലേക്കു തിരികെ വരാം, പക്ഷേ അതിനു അപേക്ഷ നൽകുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. അതേസമയം, രാജിവച്ച നടിമാർ മാപ്പു പറയണമോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മോഹൻലാൽ തയാറായില്ല. തിരിച്ചുവരാൻ അവർ മാപ്പു പറയേണ്ടതില്ലെന്നും എന്നാൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
@All rights reserved Typical Malayali.
Leave a Comment