തല ഒക്കെ നരച്ച് ആകെ ഒരു രൂപ മാറ്റം.. 61ാം വയസ്സിലും മെലിഞ്ഞ സുന്ദരി… ഈ നടിയെ മനസ്സിലായോ?

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരയാണ് അളിയന്‍സ്. മഞ്ജു സുനിച്ചന്‍, അനീഷ് രവി, സൗമ്യ ഭാഗ്യന്‍പിള്ള തുടങ്ങിയവരാണ് അളിയന്‍സിലെ പ്രധാന താരങ്ങള്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ഉണ്ണിമേരി കഴിഞ്ഞ ദിവസം അളിയന്‍സ് ലൊക്കേഷന്‍ സന്ദര്‍ശിച്ചിരുന്നു. മഞ്ജുവും സൗമ്യയുമാണ് സോഷ്യല്‍മീഡിയയിലൂടെയായി ആ സന്തോഷം പങ്കുവെച്ചത്. ഉണ്ണിമേരിക്കൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പങ്കിട്ടിരുന്നു.ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം എല്ലാവരും ചെറിയ കളിചിരികളും നുണക്കഥകളും ഒക്കെയായിരിക്കുന്ന സമയത്ത് ഡയറക്ടറുടെ ഫോണിലേക്ക് ഒരു കോൾ വരുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ ഭയങ്കരമായ അത്ഭുതം. സ്വതവേ ഒട്ടും എക്സ്പ്രസീവ് അല്ലാത്ത അദ്ദേഹം കണ്ണുമിഴിക്കുന്നത് എന്താണെന്ന് ഞങ്ങൾ എല്ലാവരും ആലോചിച്ചു. ഫോൺ കട്ട് ചെയ്തതിനുശേഷം അദ്ദേഹം പറഞ്ഞു എന്നെ വിളിച്ചത് ഉണ്ണിമേരി ചേച്ചിയാണ്. അദ്ദേഹത്തിൻറെ കണ്ണിലുണ്ടായ അത്ഭുതം അതുകേട്ടപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകളിൽ വിരിഞ്ഞു.തങ്കവും ക്ലീറ്റയും മുത്തും ലില്ലിയും കനകനും അമ്മാവനും അമ്മായിയും അളിയൻസിലെ ഓരോ ചെറിയ ക്യാരക്ടർ ചെയ്യുന്നവർ പോലും അവരുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് പറയാനാണ് അവർ അന്ന് വിളിച്ചത്. സന്തോഷം കൊണ്ടോ അഭിമാനം കൊണ്ടോ എന്നറിയില്ല അന്ന് ഞങ്ങളുടെയും കണ്ണുകൾ നിറഞ്ഞു. പിന്നീടും ഇടയ്ക്കിടയ്ക്ക് ഉണ്ണിമേരി ചേച്ചി ഞങ്ങളെ വിളിക്കും. ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു ഞാൻ നാളെ വരികയാണ് എനിക്ക് നിങ്ങളെ കാണാതിരിക്കാൻ വയ്യ. അപ്പോഴും കരുതി വെറുതെ പറയുന്നതായിരിക്കും.

ഞങ്ങളെ കാണാൻ വേണ്ടി മാത്രം എറണാകുളത്തുനിന്ന് വണ്ടികയറി തിരുവനന്തപുരത്ത് ഞങ്ങളുടെ പാങ്ങോട് വീട്ടിൽ. വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് അവർ വരില്ലായിരിക്കും. പക്ഷേ, ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ഒരുകാലത്തെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു. ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു. കവിളിൽ ഉമ്മ തന്നു ഒരുപാട് സമയം കളികളും ചിരികളുമായി പഴയ കഥകൾ പറഞ്ഞ് ഞങ്ങളോടൊപ്പം ചിലവഴിച്ചു. ഞങ്ങൾ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു. വൈകുന്നേരത്തെ കട്ടൻ ചായയും കുടിച്ച് ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞങ്ങളുടെ ആരോ പോയത് പോലെയാണ് തോന്നിയത്.എന്റെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലെ വേറിട്ട അനുഭവമാണ് അളിയൻസ്. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് നീല ഗേറ്റും മിലിറ്ററി ക്യാമ്പിലെ ആർച്ചും കണ്ടുപിടിച്ച ഒരുപാട് ആളുകൾ ഞങ്ങളെ കാണാൻ വരാറുണ്ട്. അവരെല്ലാം വരുമ്പോൾ അവരുടെ തോന്നൽ തിരുവനന്തപുരം പാങ്ങോട് താമസിക്കുന്ന അവരുടെ ബന്ധുക്കളെ കാണാൻ പോകുന്നു എന്നാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് മുട്ടായിയും ലഡുവും പഴങ്ങളും എല്ലാം കൊണ്ട് തരും. കുറേനേരം ഞങ്ങളോട് സംസാരിക്കും. ക്ലീറ്റോയെ വഴക്ക് പറയും, തങ്കത്തിന് നല്ല അടിയുടെ കുറവാണെന്ന് പറയും. മുത്തിനെ വഴക്കു പറയല്ലേ എന്ന് പറയും. ഇതിനു തക്ക എന്ത് പുണ്യമാണ് ജീവിതത്തിൽ ചെയ്തതെന്ന് അറിയില്ല. നിങ്ങൾ ഓരോരുത്തരെയും കാണാനും സ്വീകരിക്കാനും പാങ്ങോട് വീട്ടിൽ ഞങ്ങൾ ഇനിയും ഉണ്ടാകും. വരണം ഒരുപാട് സ്നേഹമെന്നായിരുന്നു കുറിപ്പ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *