ഇന്നലെയും കൂടി സീരിയലില്‍ കണ്ട ആളാ..!! പ്രിയ നടന്റെ മരണവാര്‍ത്തയറിഞ്ഞ് നടുങ്ങി താരങ്ങള്‍..! സത്യം ഇങ്ങനെ..

സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പായുകയാണ് സിനിമ സീരിയൽ താരം ടി എസ് രാജു അന്തരിച്ചു എന്നുള്ള വാർത്ത ഒരു പ്രമുഖ നടൻറെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ഈ വാർത്ത ആദ്യം പുറത്തു വന്നത്.തുടർന്ന് ചില മാധ്യമവും മരണ വാർത്ത നൽകി.മലയാളത്തിലെ സിനിമ സീരിയലിൽ വില്ലൻ വേഷത്തിൽ സജീവം ആയ നടനാണ്.ജോക്കർ എന്ന സിനിമയിലെ സർക്കസ് നടത്തിപ്പുകാരൻ ഗോവിന്ദൻ എന്ന വേഷത്തിലൂടെ ആണ് അദ്ദേഹം ഏറെ ശ്രദ്ധ നേടുന്നത്.ദേവി മാഹാത്മ്യം സീരിയലിലെ വില്ലൻ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് പ്രജാപതി നഗര പുരാണം തുടങ്ങിയ സിനിമയിലും അദേഹം വേഷം ഇട്ടു.ഇപ്പോൾ സീരിയലിലാണ് ഉള്ളത്.

താരത്തിന്റെ മരണ വാർത്ത പുറത്തു വന്നതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എത്തി എന്നാൽ ആരോഗ്യവാനായി ഇരിക്കുകയാണ് എന്ന് വ്യക്തം ആക്കി കൊണ്ട് വന്നിരിക്കുകയാണ് നടൻ കിഷോർ സത്യാ.പ്രശസ്ത നടൻ ടി എസ് രാജു ചേട്ടൻ പൂർണ ആരോഗ്യത്തോടെ ഉണ്ട്.ഞാൻ രാവിലെ അദ്ദേഹത്തെ ഫോണിൽ സംസാരിച്ചു വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ ഇരിക്കുക എന്നാണ് ഫെയ്‌സ്ബുക്കിൽ കിഷോർ സത്യാ പോസ്റ്റ് ചെയ്തത്.വാർത്ത നിഷേധിച്ചു കൊണ്ട് പിന്നാലെ രാജു എത്തി.താൻ പൂർണ ആരോഗ്യവാനാണ് എന്ന് ടി എസ് രാജു പ്രതികരിച്ചു.പ്രചരിക്കുന്ന വാർത്ത നിഷേധിച്ചു കൊണ്ട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *