നെടുമങ്ങാട് മകന്റെ വിയോഗം ഫേസ്ബുക്കില്‍ അറിഞ്ഞ ടീച്ചറായ അമ്മ ചെയ്തത്! ഇതെങ്ങനെ താങ്ങും ദൈവമേ
പൂക്കോട് വെറ്റിനറി സർവകലാശാല ക്യാപസിനു അകത്തു ഉണ്ടായ വാഹന അപകടത്തിൽ മരിച്ച പി ജി വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു.നെടുമങ്ങാട് മുള്ളൂർ കൊണം സുലൈമാന്റെ ഭാര്യാ ഷീജയാണ് ബുധൻ രാവിലെ ജീവനൊടുക്കിയത്.എം വി എസ് സി അവസാന വർഷ വിദ്യാർത്ഥി ആയ മകൻ സജിൻ മുഹമ്മദ് ചൊവ്വാഴ്ച ഉച്ചക്കാണ് വാഹന അപകടത്തിൽ മരിച്ചത്.മകന്റെ മരണത്തിൽ മനംനൊന്താണ് മാതാവ് ജീവനൊടുക്കിയത്.മകന്റെ മരണ വിവരം അറിഞ്ഞു സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു.
അപകടത്തിൽ വൈത്തിരി പോലീസ് അന്വേഷണം ആരംഭിച്ചു.മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോടം ഗവണ്മെന്റ് എൽ പി സ്കൂൾ അദ്ധ്യാപികയാണ്.ചൊവ്വാഴ്ച്ചയാണ് മകൻ മരിച്ചത്.ഉടനെ ഈ വാർത്ത വീട്ടിൽ ഉള്ളവരെ വിളിച്ചു അറിയിക്കുകയും ചെയ്തു.എന്നാൽ ഇത് അറിഞ്ഞത് മുതൽ മാതാവ് ഏറെ വേദനയിൽ ആയിരുന്നു.ആരോടും ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു.ഇന്നു പുലർച്ചെയാണ് സ്വയം കിണറ്റിലേക്ക് ചാടി കൊണ്ട് ജീവനൊടുക്കിയത്.ഏറെ വേദന നിറഞ്ഞ സംഭവമാണ് നടന്നിരിക്കുന്നത്.ഒരു കുടുംബത്തിലെ രണ്ടു പേരാണ് നഷ്ടമായിരിക്കുന്നത്.ഏറെ വേദനയിലാണ് ആ പിതാവ്.
@All rights reserved Typical Malayali.
Leave a Comment