ഈ ചെറിയ കാര്യത്തിനാണോടാ മഹാപാപീ ഈ കുഞ്ഞിനോട് ഇത് ചെയ്തത്..! വിറങ്ങലിച്ച് കേരളക്കര
കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .15 വയസ്സ് മാത്രം പ്രായം ഉള്ള കുട്ടിയെ മനഃപൂർവം ബന്ധു കാത്തു നിന്ന് കൊണ്ട് കാർ കൊണ്ട് ഇടിപ്പിച്ചു കൊന്നിരിക്കുന്നു.ദിവസങ്ങൾക്ക് മുൻപാണ് പത്താം ക്ലാസ് വിദ്യാർത്ഥി ആദി ശേഖർ കാർ ഇടിച്ചു മരിച്ചത്.അധ്യാപകൻ ആയ അരുൺ കുമാർ ഷീബ എന്നിവരുടെ മകനാണ് ശേഖർ.കഴിഞ്ഞ മാസം മുപ്പത്തിനാണ് ആദി ശേഖർ കാർ ഇടിച്ചു മരിക്കുന്നത്.പുളിങ്ങോട് ക്ഷേത്ര സമീപം റോഡിൽ വൈകീട്ട് അഞ്ചു മണിക്ക് സൈക്കിൾ ചവിട്ടുകയായിരുന്ന ശേഖറിനെ തൊട്ടു അടുത്ത് നിർത്തിയിരുന്ന കാർ അമിത വേഗതയിൽ എത്തി ഇടിക്കുകയായിരുന്നു.കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങി.കുട്ടിയുടെ ബന്ധുവായ പ്രിയരഞ്ജനാണ് കാർ ഓടിച്ചിരുന്നത്.ഇയാൾക്ക് എതിരെ അലക്ഷ്യമായി വാഹനം ഓടിച് കുട്ടിയെ ഇടിച്ചതിന് ആയിരുന്നു പോലീസ് ആദ്യം കേസ് എടുത്തത്.സ്വഭാവിക അപകട മരണമാണ് എന്നാണ് ബന്ധുക്കൾ കരുതിയത് എങ്കിലും അപകടം നടന്ന സ്ഥലത്തെ സി സി ടി വി പരിശോധന നടത്തിയപ്പോഴാണ് ബന്ധുക്കൾ ഞെട്ടി പോയത്.സുഹ്യത്തുക്കളെ കൂടെ ക്ഷേത്ര പരിസരത്തു കളിക്കുകയായിരുന്ന ആദി ശേഖർ വീട്ടിലേക്ക് പോകാൻ സൈക്കിളിൽ കയറവെ റോഡ് സൈഡിൽ നിർത്തിയ കാർ പെട്ടെന്ന് മുന്നോട്ട് എടുത്തു കകുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.മനഃപൂർവം വിദ്യാർത്ഥിയുടെ മുകളിലൂടെ വാഹനം കയറി ഇറങ്ങുന്നത് ദൃശ്യത്തിൽ ഉണ്ട്.
സംഭവ സ്ഥലത്തു തന്നെ കുട്ടി മരിച്ചു.ബന്ധു ആയ യുവാവ് തന്നെയാണ് കുട്ടിയെ അടുത്ത് വാങ്ങിയ കാർ ഉപയോഗിച്ച് തട്ടിയിട്ടതും ശരീരത്തിലൂടെ വണ്ടി കയറ്റി ഇറക്കിയതും.സി സി ടി വി യിൽ നിന്നും മനപൂർവ്വമാണ് കാർ ഇടിച്ചത് എന്ന് വ്യക്തമാണ്.അപകടത്തിന് പതിനഞ്ചു മിനിറ്റ് മുൻപ് പ്രിയ രഞ്ജൻ അവിടെ എത്തി കാറിൽ കാത്തിരുന്നു.സൈക്കിളുമായി കുട്ടി റോഡിൽ എത്തി എന്ന് ഉറപ്പ് ആയ ശേഷം കാർ മുന്നോട്ട് എടുത്തു ഇടിക്കുകയായിരുന്നു.സി സി ടി വിയുടെയും ബന്ധുക്കൾ നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിൽ കാർ ഓടിച്ച പ്രിയരഞ്ജന് എതിരെ നരഹത്യക്ക് പോലീസ് കേസ് എടുത്തു.ഇയാൾ മദ്യപിച്ചിരുന്നത് ആയി സ്ഥലത്തു ഉണ്ടായിരുന്നവർ പൊലീസിന് വിവരം നൽകിയിരുന്നു.പ്രിയരന്ജൻ ഒളിവിലാണ്.ഇയാൾ നേരത്തെ പ്രവാസി ആയിരുന്നു.അപകടത്തിന് മുൻപ് പ്രിയരഞ്ജൻ ക്ഷേത്രത്തിന് മുന്നിൽ മൂത്രം ഒഴിച്ചിരുന്നു.ഇത് ചോദ്യം ചെയ്ത കുട്ടിയുടെ പ്രിയരഞ്ജൻ കയർത്തു.ഇതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിൽ എന്നാണ് ബന്ധുക്കളെ മൊഴി.
@All rights reserved Typical Malayali.
Leave a Comment