എല്ലാം മറന്ന് അമൃതാ സുരേഷ് പുതിയ ജീവിതത്തിലേക്ക്..!! കൂട്ടായി മകള്‍ അവന്തികയും.. സര്‍വ്വമംഗളവും നേര്‍ന്ന് അമ്മ..!!
ഈ അടുത്തിടെയാണ് നടൻ ബാല തന്റെ ആദ്യ ഭാര്യ ആയിരുന്ന അമൃത സുരേഷിനെ കുറിച്ച് ചില വിവാദ പരാമർശങ്ങൾ നടത്തിയത്. ഇത് വലിയ വാർത്ത ആവുകയും അമൃതയെയും കുടുംബത്തെയും മോശമായി ചിത്രീകരിച്ചുകൊണ്ട് ചില യുട്യൂബ് വീഡിയോകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിനെതിരെ അമൃത യാതൊരു തരത്തിലും പ്രതികരിച്ചിട്ടില്ല. എന്നാൽ അമൃതയുടെ സഹോദരി അഭിരാമി ശക്തമായ ഭാഷയിൽ തന്നെ ഇതിനെതിരെ പ്രതികരിച്ചു രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അഭിരാമി പങ്കുവച്ച കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
“ഇത്ര നന്നായി സംസാരിച്ചതിന് നന്ദി ചേട്ടാ..
തിരിച്ചടിക്കാൻ ഞങ്ങൾക്ക് അജ്ഞാത പിന്തുണ നൽകിയതിന് സർവ്വശക്തനും സ്വർഗത്തിലുള്ള ഞങ്ങളുടെ പിതാവിനും മാത്രമേ ഞാൻ നന്ദി പറയുന്നുള്ളു … കൂടാതെ ഞങ്ങൾക്ക് പിന്തുണയുമായി വന്ന എല്ലാവരെയും ഉടൻ തന്നെ ബ്രെയിൻവാഷ് ചെയ്യാനും നുണകൾ പറഞ്ഞും സഹതപിച്ചും ഞങ്ങൾക്കെതിരെയാക്കാനും നാട്ടുകാരെ പറ്റിക്കാനും ഉള്ള വീഡിയോസ് ഞാൻ പ്രതീക്ഷിക്കുന്നു… ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ ഇതൊന്നും..
എല്ലാത്തിനുമുപരി, ആരെങ്കിലും കരയുകയും നമ്മോട് എന്തെങ്കിലും സങ്കടം പറയുകയും ചെയ്യുമ്പോൾ, നമ്മൾ, യഥാർത്ഥ നല്ല മനസ്സുള്ള ആളുകൾ അത് വിശ്വസിക്കാൻ ഉള്ള പ്രവണത കാണിക്കും .. തെറ്റ് പറയാൻ പറ്റില്ല …..
ജീവിക്കാനുള്ള ഓട്ടത്തിലും സ്വന്തം കാലിൽ നിൽക്കാനുള്ള നിരന്തരമായ പ്രയത്നവും ഇവിടെ നടക്കുമ്പോ, അപ്പുറത്തുള്ള ആൾക്ക് സൈഡിൽ കൂടി നമുക്ക് പണി തരാൻ വേണ്ടത് കുറച്ച് സമയവും ആളുകളെ ” മാനിപുലേറ്റ് ” ചെയ്യാനുള്ള നല്ല കഴിവും മാത്രമാണ്.
ഇങ്ങിനെയുള്ള കാലങ്ങളായുള്ള ക്രൂരതയും ഈ വൈരാഗ്യവും കൊണ്ട് ഇതിനകം തന്നെ ഞങ്ങളെ പല തരത്തിൽ നശിപ്പിച്ചിട്ടുണ്ട്..
ഇത് ഉടനെ തന്നെ അവസാനിക്കും… കാരണം ദൈവം എന്ന ഒരു ശക്തിയിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. ഇത് ആരോടെന്നില്ല എല്ലാവരോടും കൂടിയാണ്.
@All rights reserved Typical Malayali.
Leave a Comment