കിടിലൻ പ്രതികരണവുമായി അഭയ ഹിരണ്മയി – കൈയടിച്ച് പ്രേക്ഷകർ

ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിക്കുന്നു എന്ന് അഭയ ഹിരൺമയി; അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്തകളോടുള്ള പ്രതികരണമോ ഇത്.ഗോപി സുന്ദറും അമൃത സുരേഷും വേർപിരിഞ്ഞു എന്ന വാർത്തകൾക്ക് പിന്നാലെ അഭയ ഹിരൺമയി പങ്കുവച്ച പോസ്റ്റ് വൈറലാവുന്നു.
അഭയ സജീവമാണ്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് അഭയ ഹിരൺമയി. ​ഗായിക എന്നതിനപ്പുറം മോഡൽ എന്ന നിലയിലും അഭയ ശ്രദ്ധ നേടിക്കഴി‍ഞ്ഞതാണ്.അഭയ ഹിർമയിയുടെ ഡ്രസ്സിങ് ഒരു കാലത്ത് വളരെ അധികം വിമർശനങ്ങൾ നേരിട്ടിരുന്നതാണ്. എന്നാൽ മോഡലിങും പ്രൊഫഷന്റെ ഭാ​ഗമാക്കിയതോടെ അഭയയുടെ ഡ്രസ്സിങും സ്റ്റൈലും ട്രെന്റിങ് ആയി.എന്നാൽ ഇപ്പോൾ വൈറലാവുന്നത് അഭയയുടെ സ്റ്റൈലും വേഷവിധാനവും ഒന്നുമല്ല. അഭയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റ് അതിന്റെ ക്യാപ്ഷൻ കാരണം വൈറലാവുകയാണ്.ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ. ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിന്ന് ആഘോഷമാക്കുന്നു എന്നാണ് അഭയ ഏറ്റവും പുതിയ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.പ്രത്യേകിച്ച് ഒന്നും ഈ ക്യാപ്ഷനിൽ ഇല്ല എങ്കിലും, അമൃത സുരേഷും ​ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന ​വാർത്തകൾക്ക് ഇടയിൽ അഭയ ഇങ്ങനെ ഒരു പോസ്റ്റ് പങ്കിട്ടു എന്നതാണ് ഇതിലെ ആകർഷണം. അത്രയും രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

ലെ ​ഗോപി സുന്ദർ, ഇത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്.. എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നിങ്ങനെയുള്ള കമന്റുകൾ തുടങ്ങി, അഭയയുടെ ടൈമിങ് പ്രതികരണത്തെ പ്രശംസിച്ചുകൊണ്ടുള്ളതടക്കം കമന്റുകൾ വരുന്നുണ്ട്.​ഗോപി സുന്ദറും അഭയ ഹിരൺമയിയും വേർപിരിഞ്ഞ സമയത്തും തന്റെ പ്രതികരണങ്ങൾ ഇത്തരം ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയും ക്യാപ്ഷനിലൂടെയും അഭയ വ്യക്തമാക്കിയിരുന്നു. താൻ ആ​ഗ്രഹിച്ചു പിരിഞ്ഞതല്ല എന്ന രീതിയിലായിരുന്നു പോസ്റ്റുകൾ.അന്നും ഇന്നും ​ഗോപി സുന്ദറിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിയ്ക്കുന്നത്. അന്ന് അഭയയ്ക്ക് കിട്ടിയ പിന്തുണ ഏറെ കുറെ അമൃത സുരേഷിനും കിട്ടുന്നുണ്ട്.അതേ സമയം അമൃത സുരേഷും ​ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്തകൾക്ക് ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. അമൃതയോ ​ഗോപി സുന്ദറോ ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടുമില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *