സുന്ദരന്‍.. ചെറുപ്പക്കാരന്‍..!! ബിന്ദുവിനെ അത്രമേല്‍ സ്‌നേഹിച്ചയാള്‍. നടി ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവിനെ കണ്ടോ
മൂന്ന് വര്‍ഷത്തെ ആയുസേ ഞങ്ങളുടെ ദാമ്പത്യത്തിനുണ്ടായിരുന്നുള്ളൂ. ഷാജി കൈലാസിനൊപ്പം നാട്ടുരാജാവില്‍ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് വയ്യാതായത്. ഫിറ്റ്‌സ് വന്നതായിരുന്നു. ഫിറ്റ്‌സ് വന്ന് നാക്ക് കട്ടായിരുന്നു, ആ ബ്ലഡ് ലംഗ്‌സില്‍ ചെന്ന് ക്ലോട്ടായിരുന്നു. വെന്റിലേറ്ററായിരുന്നപ്പോള്‍ മൂന്ന് തവണ അടുപ്പിച്ച് ഫിറ്റ്‌സ് വന്നിരുന്നു.കമലദളമെന്ന ചിത്രത്തിലൂടെയായാണ് ബിന്ദു പണിക്കരുടെ അഭിനയ ജീവിതം തുടങ്ങിയത്. സ്വഭാവിക കഥാപാത്രങ്ങളും കോമഡിയുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരം റോഷാക്കിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സംവിധായകനായിരുന്നു ബിജു വി നായരായിരുന്നു ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവ്. സിനിമകളുമായി മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായാണ് അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹം ആശുപത്രിയിലായിരുന്ന സമയത്തും, സഞ്ചയനം കഴിഞ്ഞ ശേഷവുമെല്ലാം താന്‍ സിനിമയില്‍ അഭിനയിച്ചിരുന്നുവെന്ന് ബിന്ദു പണിക്കര്‍ പറയുന്നു. ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ മനസ് തുറന്നത്.അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ബിജു ചേട്ടനെ പരിചയപ്പെട്ടത്. അറേഞ്ച്ഡ് കം ലവ് മാര്യേജായിരുന്നു. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായാണ് ഞങ്ങൾ വിവാഹിതരായത്. മൂന്ന് വര്‍ഷത്തെ ആയുസേ ഞങ്ങളുടെ ദാമ്പത്യത്തിനുണ്ടായിരുന്നുള്ളൂ. ഷാജി കൈലാസിനൊപ്പം നാട്ടുരാജാവില്‍ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് വയ്യാതായത്. ഫിറ്റ്‌സ് വന്നതായിരുന്നു. ഫിറ്റ്‌സ് വന്ന് നാക്ക് കട്ടായിരുന്നു, ആ ബ്ലഡ് ലംഗ്‌സില്‍ ചെന്ന് ക്ലോട്ടായിരുന്നു. വെന്റിലേറ്ററായിരുന്നപ്പോള്‍ മൂന്ന് തവണ അടുപ്പിച്ച് ഫിറ്റ്‌സ് വന്നിരുന്നു.നേരത്തെ ഫിറ്റ്‌സൊന്നും ഉണ്ടായിട്ടില്ലെന്നാണ് അമ്മ പറഞ്ഞത്. ഞാനാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ അഭിനയിക്കുകയായിരുന്നു ഞാന്‍. എന്നെ വിളിക്കാന്‍ വന്ന വണ്ടിക്ക് വഴിയൊക്കെ കാണിച്ച് കൊടുത്തത് ബിജുവേട്ടനാണ്. അന്ന് പനിയുണ്ടായിരുന്നു. മോള്‍ക്കും പനിയായിരുന്നു. ബിജുച്ചേട്ടന്റെ അമ്മയുണ്ടായിരുന്നു. പനിയായതിനാല്‍ അമൃതയിലേക്ക് ഇവരെ ആക്കിയതിന് ശേഷമാണ് ഞാന്‍ ലൊക്കേഷനിലേക്ക് പോയത്. വൈകുന്നേരം വന്നപ്പോഴും അദ്ദേഹത്തിന് വയ്യാതായിരുന്നു.
ചെന്ന ദിവസം തന്നെ വെന്റിലേറ്ററിലായിരുന്നു. 34 ദിവസം അങ്ങനെ കിടന്നിരുന്നു. പിന്നെയൊരു തിരിച്ചുവരവരുണ്ടായില്ല. അവരവരുടെ വേദനകളാണ് ഓരോരുത്തര്‍ക്കും പ്രധാനം. അനുഭവിക്കുന്നവര്‍ക്കേ അത് മനസിലാവൂ. പറഞ്ഞാല്‍ മറ്റൊരാള്‍ക്ക് മനസിലാവണമെന്നില്ല. അതിനെ തരണം ചെയ്യാന്‍ എനിക്ക് എവിടുന്നോ ഒരു ധൈര്യം കിട്ടിയിരുന്നു. എന്റെ ജീവിതത്തില്‍ മാത്രം മരണം നടക്കരുതെന്ന് പറയാനൊന്നും ആവില്ലല്ലോ.
ഇതൊക്കെ ഉള്‍ക്കൊണ്ട് ഓരോ ഘട്ടത്തിലൂടെ കടന്നുപോയോണ്ടാവും എനിക്കങ്ങനെ കരച്ചില്‍ വരാറില്ല. സഹോദരന്‍ മരിച്ച് സംസ്‌കാരം കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഞാന്‍ റോഷാക്കില്‍ ജോയിന്‍ ചെയ്തത്. ജീവിതത്തിലെ ചില കാര്യങ്ങള്‍ സിനിമയിലും ചെയ്യേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. ബിജുച്ചേട്ടന്‍ ആശുപത്രിയിലായിരുന്ന സമയത്തും ഞാന്‍ സിനിമകള്‍ ചെയ്തിരുന്നു. പൈസയും വേണമായിരുന്നല്ലോ. ആശുപത്രി, ലൊക്കേഷന്‍ അങ്ങനെ ഓട്ടമായിരുന്നു.മുന്നോട്ട് ജീവിക്കാന്‍ ഇതേയുള്ളൂ മാര്‍ഗമെന്ന ബോധ്യമുണ്ടായിരുന്നു. അമ്മയിലെ മെമ്പറായിരുന്നതിനാല്‍ സഹായങ്ങള്‍ ലഭിച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്തിരുന്നു. ചോക്ലേറ്റ് ആ സമയത്ത് ചെയ്ത സിനിമയാണ്. അതില്‍ കോമഡി ക്യാരക്ടറായിരുന്നു. അതെങ്ങനെയാണ് ചെയ്തത് എന്നെനിക്കറിയില്ല. മോളെ വളര്‍ത്തണം, മുന്നോട്ടുള്ള ജീവിതം ഒക്കെ ആലോചിച്ചാണ് അത് തരണം ചെയ്യാനായത്. മോള്‍ക്ക് അന്ന് ആറ് വയസായിരുന്നു. സഞ്ചയനത്തിന് ശേഷം ഞാന്‍ വീണ്ടും അഭിനയിക്കാന്‍ പോയിരുന്നു. ഏറ്റെടുത്ത സിനിമകള്‍ എനിക്ക് തീര്‍ക്ക് കൊടുക്കാനുണ്ടായിരുന്നുവെന്നായിരുന്നു ബിന്ദു പണിക്കര്‍ പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment