കാമുകനെ ജീവനു തുല്യം സ്നേഹിച്ചു വിലപ്പെട്ടതെല്ലാം അയാള്‍ക്കു നല്കി പതുക്കെ തിരിച്ചറിഞ്ഞത് പ്രണയച്ചതി നടി കനകയുടെ മാനസിക നില തെറ്റാന്‍ കാരണം
കനക ഇപ്പോഴും ആ കാമുകനെ തേടുകയാണ് ആറ് മാസം അവരൊന്നിച്ച് കഴിഞ്ഞിരുന്നു നടിയെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറൽ.കനകയുടെ പ്രണയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. കനക തന്നെയാണ് തന്നോട് പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ആറ് മാസം ലിവിങ് റ്റുഗദറിലായിരുന്നുവെന്നും പിന്നീട് അദ്ദേഹം വിദേശത്തേക്ക് പോവുകയായിരുന്നു. അദ്ദേഹത്തെ തേടിക്കൊണ്ടിരിക്കുകയാണ് താന്‍ എന്നും കനക പറഞ്ഞെന്നും ബയില്‍വന്‍ വ്യക്തമാക്കിയിരുന്നു.തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് കനക. ഒരുകാലത്ത് നായികയായി തിളങ്ങിയ താരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. വീടിന് തീ പിടിച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വൈറലായിരുന്നു. ബയില്‍വന്‍ രംഗനാഥന് കനകയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം കനകയെക്കുറിച്ച് സംസാരിച്ചത്. കനക സിനിമയിലെത്തിയതിനെക്കുറിച്ചും താരത്തിന്റെ പ്രണയത്തെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്.
അഭിനേത്രിയായ ദേവികയുടെ മകളാണ് കനക. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് മകള്ക്കൊപ്പമായാണ് ദേവിക താമസിച്ചിരുന്നത്. മകളെ കാണാനായി അച്ഛന് വരാറുണ്ടായിരുന്നു. മകളും അഭിനയ മേഖലയിലേക്ക് കടന്നുവരണമെന്നും നായികയായി പേരെടുക്കണമെന്നും ദേവികയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ സംവിധായകനായ ഗംഗൈ അമരനോട് ഇതേക്കപറിച്ച് പറഞ്ഞത്. കനകാട്ടക്കാരന്‍ എന്ന സിനിമയിലേക്ക് നായികയായി കനക എത്തിയത് അങ്ങനെയായിരുന്നു.നിരവധി വേഷങ്ങള്‍.നായികയായി അഭിനയിച്ച ആദ്യ സിനിമ സൂപ്പര്‍ഹിറ്റായി മാറിയതോടെ നിരവധി മികച്ച വേഷങ്ങളാണ് കനകയ്ക്ക് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലുമൊക്കെയായി താരം തിളങ്ങിയിരുന്നു. മകളുടെ ഇമേജ് മോശമാവരുതെന്ന കാര്യത്തില്‍ അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചുംബന രംഗങ്ങളിലൊന്നും അഭിനയിക്കാന്‍ അവര്‍ സമ്മതിച്ചിരുന്നില്ലെന്നും ബയില്‍വന്‍ രംഗനാഥന് പറയുന്നു.
പ്രണയത്തെക്കുറിച്ചും.കനകയുടെ പ്രണയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. കനക തന്നെയാണ് തന്നോട് പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ആറ് മാസം ലിവിങ് റ്റുഗദറിലായിരുന്നുവെന്നും പിന്നീട് അദ്ദേഹം വിദേശത്തേക്ക് പോവുകയായിരുന്നു. അദ്ദേഹത്തെ തേടിക്കൊണ്ടിരിക്കുകയാണ് താന്‍ എന്നും കനക പറഞ്ഞെന്നും ബയില്‍വന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല.അധികം സംസാരിക്കില്ല.അമ്മയുടെ ബംഗ്ലാവില്‍ താമസിച്ച് വരികയായിരുന്നു കനക. ആരോടും അധികം സംസാരിക്കുകയോ പുറത്ത് പോവുകയോ ഒന്നും ചെയ്യാറില്ലായിരുന്നു. അതിനിടയില്‍ ബംഗ്ലാവ് കൈയ്യേറാനായി ചിലര്‍ ശ്രമിച്ചിരുന്നു. ഇടയ്ക്ക് അവിടെ ചില പ്രശ്നങ്ങളുമുണ്ടായിരുന്നു. കര്‍പ്പൂരത്തിലെ തീ പടര്‍ന്നാണ് തീ പിടുത്തമുണ്ടായതെന്നാണ് അന്ന് പോലീസ് പറഞ്ഞത്. തീ അണയ്ക്കാനായി വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ആരേയും കനക അനുവദിച്ചിരുന്നില്ല. കനകയ്ക്ക് മാനസിക പ്രശനങ്ങളുണ്ടായിരുന്നോ എന്നായിരുന്നു എല്ലാവരും ചോദിച്ചത്.മാനസിക പ്രശ്നങ്ങൾ.നേരത്തെ കനകയ്ക്ക് മാനസിക പ്രശ്നങ്ങള്‍ വന്നിരുന്നു. ആരോടും സംസാരിക്കാറില്ലായിരുന്നു. പ്രിയതമനെ അന്വേഷിക്കുകയാണെന്നാണ് ആരെങ്കിലും ചോദിച്ചാല്‍ പറയുന്ന മറുപടി. അങ്ങനെയുള്ളൊരു ജീവിതമാണ്. കനകയ്ക്ക എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ആരേയും വിശ്വാസമില്ലാത്ത പ്രകൃതമാണ്, അതിനാല്‍ത്തന്നെ മാനേജരില്ല.വരുമാനമില്ല.സിനിമയില്‍ സജീവമല്ലാത്തതിനാല്‍ ഇപ്പോള്‍ കനകയ്ക്ക് കാര്യമായ വരുമാനമില്ല. നേരത്തെയുള്ള സമ്പാദ്യങ്ങള്‍ എന്ത് ചെയ്തുവെന്നറിയില്ല. വിവാഹമോചിതയായ ശേഷം മകള്‍ക്ക് വേണ്ടി ജീവിച്ച അമ്മയായിരുന്നു ദേവിക. സിനിമാലൊക്കേഷനുകളിലെല്ലാം അവര്‍ മകള്‍ക്ക് കൂട്ടായി പോവാറുണ്ടായിരുന്നു. സിനിമകളുമായി തിരക്കിലാണെന്നും സമയമാവുമ്പോള്‍ മകളുടെ വിവാഹം നടത്തുമെന്നും മുന്‍പ് ദേവിക പറഞ്ഞിരുന്നു. അമ്മ ആഗ്രഹിച്ചത് പോലൊരു ജീവിതം മകള്‍ക്ക് കിട്ടിയിരുന്നില്ലെന്നുമായിരുന്നു ബയില്‍വന്‍ പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment