വരദയുടെ കണ്ണീരിനും കഷ്ടപ്പാടിനും അവസാനം..!! കൊച്ചിയില്‍ ലക്ഷങ്ങള്‍ നല്‍കി വാങ്ങിയത് ഗംഭീര ഫ്‌ളാറ്റ്..!! ഇനി മകനൊപ്പം പുതിയ ജീവിതത്തിലേക്ക്

മകനൊപ്പം പുതിയ ഫ്‌ളാറ്റിലേക്ക് മാറി താമസിച്ചു, ആഗ്രഹം സാധിച്ചു; സന്തോഷം പങ്കുവച്ച് വരദ
ഒരുപാട് നാളത്തെ എന്റെ ഒരു സ്വപ്‌നം കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായി. കൊച്ചിയില്‍ സ്വന്തമായി ഒരു ഫ്‌ളാറ്റ്. ഒരുപാട് പ്രതീക്ഷകളോടെയും പ്രാര്‍ത്ഥനകളോടെയും ഇന്നലെ അവിടെ താമസം തുടങ്ങി. പപ്പയ്ക്കും മമ്മിയ്ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി. അവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. മാനസികമായി പിന്തുണ നല്‍കിയ എന്റെ സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി.
അമല എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയ നേടിയ നടിയാണ് വരദ. അത് ശേഷം മലയാള സീരിയല്‍ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ വരദയ്ക്ക് സാധിച്ചു. അതിന് ഇടയില്‍ മലയാളം – തമിഴ് സിനിമകളിലും നായികയായും അല്ലാതെയും വരദ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ച സന്തോഷം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് നടി. പുതിയ ഫ്‌ളാറ്റ് വാങ്ങി, അതിലേക്ക് താമസം മാറി.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വരദ തന്റെ സന്തോഷം ഫോളോവേഴ്‌സുമായി പങ്കുവച്ചത്. പാല് കാച്ചുന്നതിന്റെയും പ്രാര്‍ത്ഥിയ്ക്കുന്നതിന്റെയും ഏതാനും ചിത്രങ്ങളും വരദ പങ്കുവച്ചിട്ടുണ്ട്. മകനും പപ്പയും മമ്മിയും ആണ് ഈ സന്തോഷത്തിലും വിജയത്തിലും വരദയ്‌ക്കൊപ്പം തന്നെ ഉള്ളത്. ഹൗസ് വാര്‍മിങ് (4 മാര്‍ച്ച് 2023), പുതിയ വീട് പുതിയ പ്രതീക്ഷ എന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റ് തുടങ്ങുന്നത്.ഒരുപാട് നാളത്തെ എന്റെ ഒരു സ്വപ്‌നം കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായി. കൊച്ചിയില്‍ സ്വന്തമായി ഒരു ഫ്‌ളാറ്റ്. ഒരുപാട് പ്രതീക്ഷകളോടെയും പ്രാര്‍ത്ഥനകളോടെയും ഇന്നലെ മുതല്‍ അവിടെ താമസം തുടങ്ങി. പപ്പയ്ക്കും മമ്മിയ്ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി. അവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. മാനസികമായി പിന്തുണ നല്‍കിയ എന്റെ സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി. എന്റെ കൂടെ കട്ടയ്ക്ക് നിന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി. എല്ലാവരോടും സ്‌നേഹം ദൈവത്തോട് നന്ദി പറയുന്നു’ എന്നാണ് വരദ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

വരദയും ഭര്‍ത്താവും നടനുമായി ജിഷിന്‍ മോഹനും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുന്‍പേ വൈറലായിരുന്നു. എന്നാല്‍ അതില്‍ ഇതുവരെ ജിഷിനോ വരദയോ പ്രതികരിച്ചിട്ടില്ല. അത് തീര്‍ത്തും ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ ആരും ഇടപെടേണ്ടതില്ല എന്നാണ് രണ്ട് പേരും പറഞ്ഞത്. പിരിഞ്ഞു എന്ന വാര്‍ത്ത അംഗീകരിക്കാനും രണ്ട് പേരും തയ്യാറായിട്ടില്ല. എന്നാല്‍ മാസങ്ങളായി വരദയും ജിഷിനും വേര്‍പിരിഞ്ഞാണ് താമസം.അടുത്തിടെയാണ് വരദ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വളരെ അധികം സജീവമായത്. മകനും ഒത്തുള്ള വീഡിയോകള്‍ എല്ലാം യൂട്യൂബില്‍ പങ്കുവയ്ക്കാറുണ്ട്. ഹിമാലയത്തിലേക്ക് സോളോ ട്രിപ്പ് നടത്തിയ അനുഭവങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവച്ചിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ ഈ സന്തോഷവും വരദ അറിയിച്ചിരിയ്ക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *