ദൈവമേ.. അറംപ്പറ്റിപ്പോയല്ലോ.. ആദിത്യന്റെ മരണത്തിന് തൊട്ടു മുന്നേ സംഭവിച്ചത്..!

പണി തീരാതെ വീടും, കുഞ്ഞു രണ്ടുമക്കളും; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു; ആദിത്യന്റെ മരണം വിശ്വസിക്കാൻ വയ്യ.ഹൃദയാഘാതത്തെതുടർന്നാണ് അദ്ദേഹത്തിന്റെ മരണം 47 വയസ്സായിരുന്നു, റോണുവാണ്‌ ആദിത്യന്റെ ഭാര്യ. റിഷാൽ, റിഷിക എന്നിവരാണ് മക്കൾ.പണി തീരാതെ വീടും, കുഞ്ഞു രണ്ടുമക്കളും; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു; ആദിത്യന്റെ മരണം വിശ്വസിക്കാൻ വയ്യ!.സൂപ്പർഹിറ്റ് സീരിയസിലുകളുടെ സംവിധായകൻ ആദിത്യന്റെ മരണം സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പറ്റിക്കാൻ പറയുന്നതെന്നാണ് മരണവാർത്ത അറിഞ്ഞ പലരും ആദ്യം കരുതിയത്. കാരണം കഴിഞ്ഞദിവസം പോലും ഷൂട്ടിങ് സെറ്റിൽ നിന്നും ‘നാളെ കാണമെടാ’ എന്ന് പറഞ്ഞു പോയ ആളാണ് ആദിത്യൻ എന്നാണ് സാന്ത്വനം താരങ്ങൾ പ്രതികരിച്ചത്. ഹൃദയാഘാതത്തെതുടർന്നായിരുന്നു ആദിത്യന്റെ വിടവാങ്ങൽ.ആദിത്യന്റെ മരണം ഇപ്പോഴും സാന്ത്വനം സീരിയൽ കുടുംബത്തിലെ അംഗങ്ങൾക്ക് വിശ്വസിക്കാൻ ആകുന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പര റേറ്റിങ്ങിൽ എന്നും ടോപ്പിലാണ്. കുടുംബബന്ധങ്ങളുടെ കഥ ഇത്രത്തോളം ആഴത്തിൽ വിവരിക്കുന്ന ഒരു പരമ്പര ഏഷ്യാനെറ്റിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്. പരമ്പരയുടെ എല്ലാ നേട്ടത്തിന് പിന്നിലും ആദിത്യന്റെ പരിശ്രമം എടുത്തുപറയേണ്ടത് എന്നാണ് സഹപ്രവർത്തകർ സമയം മലയാളത്തോട് പറഞ്ഞത്.നാളെ കാണാം എന്ന് പറഞ്ഞു പോയ ആളാണ്, ഇന്ന് നമ്മൾ അറിയുന്നത് മരണവർത്തയാണ്. വിശ്വസിക്കാൻ നമുക്കും കഴിഞ്ഞിട്ടില്ല, ഹൃദയാഘാതം ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. രണ്ടുകുഞ്ഞുമക്കളും ഭാര്യയും അവർക്ക് അതിനുള്ള ശക്തി തമ്പുരാൻ നല്കട്ടെ എന്നാണ് നടി ഉമ നായർ പ്രതികരിച്ചത്.

ഒന്നും പറയാതെ ഒറ്റയടിക്ക് അങ്ങ് പോയിക്കളഞ്ഞു രണ്ടു ദിവസം മുൻപും ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചതാണ് തിരുവനന്തപുരം തിരുമലയിൽ പണിതു തുടങ്ങിയ പുതിയ വീടിനെക്കുറിച്ചും ഒക്കെ പറഞ്ഞു വലിയ സന്തോഷത്തിലായിരുന്ന്.. വിശ്വസിക്കാൻ പറ്റുന്നില്ല.. ഏതൊരാളോടും വളരെ സൗമ്യനായി പെരുമാറിയിരുന്ന ആളാണ് ആദിത്യൻ എന്നാണ് സംവിധായകൻ പ്രസാദ് പ്രതികരിച്ചത്.അവാർഡുകൾ ഏറെ വാരിക്കൂട്ടിയ പരമ്പരയാണ് സാന്ത്വനം. വാനമ്പാടിയുടെയും അമരക്കാരൻ ആയിരുന്നു ആദിത്യൻ. തമിഴ് സീരിയലിന്റെ റീമേക്ക് ആണ് സാന്ത്വനം. അതിനെ മലയാളത്തിലേക്ക് എത്തിക്കുമ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും ആദിത്യന് ഉള്ളതാണെന്നാണ് സഹപ്രവർത്തകർ പറയുന്നത്. ശിവാജ്ഞലി പ്രണയത്തിന്റെ സീക്വൻസുകൾ അത്രയും മനോഹരമായിട്ടാണ് ആദിത്യൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *