വിമാനത്തില്‍ കറുത്ത യുവാവിനൊപ്പം ഇരിക്കാന്‍ പറ്റില്ല എന്ന് സ്ത്രീ ഇത് കണ്ട് എയര്‍ ഹോസ്റ്റസ് ചെയ്തത് കണ്ടോ അന്തംവിട്ട് മറ്റു യാത്രക്കാര്‍
തനിക്ക് കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടോ കൈയ്യടിച്ചു യാത്രക്കാർ. വിമാന യാത്രക്കാരില്‍ ഒരാളുടെ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം ഇങ്ങനെ… ജോഹനാസ്ബർഗിൽ നിന്നും ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ഒരു വെളുത്ത മധ്യവയസ്ക പാസഞ്ചര്‍ ഫ്ലെെറ്റിലേക്ക് കയറി വന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയം ആയിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അവര്‍ തന്റെ ഫ്ലെെറ്റ് ടിക്കറ്റ് പരിശോധിച്ച് സീറ്റിന് അടുത്തെത്തി. തന്റെ സീറ്റിന്റെ തൊട്ടടുത്തിരിക്കുന്ന ഒരു കറുത്തവർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാന്‍ കൂട്ടാക്കാതെ ഇടനെ തന്നെ ഫ്ലെെറ്റ് അറ്റംറ്ററെ വിളിച്ചൂ.
Seeing this, the air hostess told the woman that she could not sit with the black man on the plane, and the other passengers were shocked.
മാഡം എന്താണ് പ്രശ്നം ഫ്ലൈറ്റ് അറ്റംറ്റര്‍ ചോദിച്ചു.. നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ്. എന്തുവന്നാലും ഒരു കറുത്തവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല. എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം. ഫ്ലൈറ്റ് അറ്റംറ്റര്‍ അയാളെ ഒന്ന് നോക്കി എന്നിട്ട് ആ സ്ത്രീയോട് ആയി പറഞ്ഞു. ശെരി മാഡം ഞാന്‍ ഒന്ന് നോക്കട്ടെ. മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം. എക്കണോമിക് ക്ലാസ് ഫുൾ ആണ്. ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചതിനുശേഷം ഫസ്റ്റ് ക്ലാസ്സില്‍ സ്ഥലം ഉണ്ടെങ്കിൽ അങ്ങോട്ട് മാറ്റാം. സ്ത്രീ അയാളെ പുച്ഛഭാവത്തിൽ ഒന്ന് നോക്കി. കൂടെ തൊട്ടടുത്ത സീറ്റിൽ ഉണ്ടായിരുന്ന പലരും. അയാൾ ഇതെല്ലാം കേട്ട് നിസ്സഹായാവസ്ഥയിൽ നിശബ്ദനായിരുന്നു. അൽപസമയത്തിനകം അറ്റംറ്റര്‍ തിരികെ വന്നു. യാത്രക്കാരെല്ലാം അവരവരുടെ സീറ്റിൽ ഇരിന്നിരുന്നു.
ആ സ്ത്രീ മാത്രം അവിടെ ഇരിക്കാൻ തയ്യാർ അല്ലാതെ നിൽക്കുകയായിരുന്നു. ഫ്ലൈറ്റ് അറ്റൻഡർ സ്ത്രീയോട് പറഞ്ഞു.. ഞാൻ ക്യാപ്റ്റനായി സംസാരിച്ചു ഫ്ലെെറ്റില്‍ ഇന്ന് നല്ല തിരക്കാണ് എക്കണോമി ക്ലാസിൽ ഒരു സീറ്റ് പോലും ബാക്കിയില്ല. പക്ഷേ ഫസ്റ്റ് ക്ലാസ്സിൽ മാത്രം ഒരു സീറ്റ് ബാക്കിയുണ്ട്. ഫസ്റ്റ് ക്ലാസ് എന്ന് കൂടി കേട്ടതോടെ സ്ത്രീ എന്തുവന്നാലും ഇയാളുടെ കൂടെ യാത്ര ചെയ്യില്ലന്നായി. ഫ്ലെറ്റ് അറ്റന്‍ഡര്‍ തുടർന്നു.. ഞങ്ങളുടെ കമ്പനിയുടെ നിയമമനുസരിച്ച് ഇഗ്നോമിക്ലാസ്സിൽ നിന്നും ഫസ്റ്റ്ക്ലാസിലേക്ക് ഒരിക്കലും മാറ്റരുത് എന്നാണ്. എങ്കിലും ഇത്രയും അരോചകമായ ഒരാളുടെ കൂടെ യാത്ര ചെയ്യുന്നത് എന്തായാലും ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഫസ്‌റ്റ് ക്ലാസിലേക്ക് മാറാന്‍ ക്യാപ്റ്റന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീ ചുറ്റുമുള്ള ആളുകളെ അഹങ്കാരം നിറഞ്ഞ പുഞ്ചിരിയോടെ ഒന്ന് നോക്കിതിരിഞ്ഞതിനു ശേഷം ഫസ്റ്റ്ക്ലാസ്സിലേക്ക് പോകാൻ തയ്യാറായി..
ഫസ്റ്റ്ക്ലാസിൽ എനിക്കുള്ള സീറ്റ് ഏതാണെന്ന് അഹങ്കാരത്തോടെ ചോദിച്ചെത്തിയ സ്ത്രീയെ തടഞ്ഞുകൊണ്ട് ഫ്ലെെറ്റ് അറ്റന്‍ഡര്‍ അടുത്തുള്ള മനുഷ്യനോട് പറഞ്ഞു. സാര്‍ ദയവായി സാറിന്റെ സാധനങ്ങളുമായി വരിക. സാറിന്റെ സീറ്റ് ഫസ്റ്റ് ക്ലാസിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ അഹങ്കാരം കാണിച്ച സ്ത്രീ മറ്റുള്ളവരുടെ മുന്നിൽ ആകെ ഒരു ചൂഴി പോയി. യാത്രക്കാർ പലരും സ്ത്രീയുടെ നിൽപ്പ് കണ്ട് ചിരിയടക്കാൻ പാടുപെട്ടു.. ഇതിലും വലിയ തിരിച്ചടി ആ സ്ത്രീക്ക് ഇനി കിട്ടാനില്ല. സംഭവം ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ വർഗീയതയ്ക്ക് ഒരു സ്ഥാനവുമില്ല നമ്മുടെ നിറമോ പശ്ചാതലോ ജാതിയോ മതമോ എന്തുതന്നെയായാലും നാമെല്ലാം മനുഷ്യരാണ് എന്ന ബോധമാണ് വേണ്ടത്…
@All rights reserved Typical Malayali.
Leave a Comment