എന്റെ പേരിൽ ഒരു സെന്റ് സ്ഥലമില്ല, വണ്ടിയുമില്ല; ബിഗ് ബോസിലെ ചെക്ക് വന്നു കിടപ്പുണ്ട്; വിശേഷങ്ങളുമായി അഖിലും ലക്ഷ്മിയും!

എന്റെ പേരിൽ ഒരു സെന്റ് സ്ഥലമില്ല, വണ്ടിയുമില്ല; ബിഗ് ബോസിലെ ചെക്ക് വന്നു കിടപ്പുണ്ട്; വിശേഷങ്ങളുമായി അഖിലും ലക്ഷ്മിയും.വലിയ വണ്ടി വാങ്ങണം, ഫോൺ മാറ്റണം എന്നൊക്കെ ആയിരുന്നു മുൻപത്തെ ആഗ്രഹങ്ങൾ- എന്നാൽ ഇപ്പോൾ അതൊന്നും തന്റെ ഇഷ്ടങ്ങൾ അല്ലെന്നും അഖിൽ.പരസ്യങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞത് അത് മോശം കാര്യം ആയിട്ടല്ലെന്ന് അഖിൽ മാരാർ. പരസ്യങ്ങൾ ചെയ്യുന്ന ആളുകൾ ചെയ്യുന്നത് മോശം കാര്യം ആയതുകൊണ്ടുമല്ല താൻ അങ്ങനെ പറഞ്ഞതെന്നും അഖിൽ പറയുന്നു. എനിക്ക് താത്പര്യം ഇല്ലെന്നാണ് പറഞ്ഞത്. ഒരു സെലിബ്രിറ്റിയുടെ മുഖം കണ്ടിട്ടോ, അവരുടെ സംസാരം കേട്ടിട്ടോ ഒന്നുമല്ല ഒരു പ്രോഡക്ട് ആളുകൾ വാങ്ങുന്നത്. എന്നാൽ ചില കണ്ടന്റുകൾ എന്റെ കൈയ്യിൽ കിട്ടുമ്പോൾ അത് എന്റെ ഹൃദയത്തിൽ നിന്നുമാണ് പറയേണ്ടത്. എന്നാൽ എനിക്ക് അത് വർക്ക് ആകുന്നില്ല. എന്നോട് എനിക്ക് നീതി കാണിക്കാൻ ആകില്ല- അഖിൽ പറഞ്ഞു.ബിഗ് ബോസിൽ നിന്നും കിട്ടിയ പേര് എനിക്ക് എന്നും നിലനിൽക്കണമെങ്കിൽ ഞാൻ പണി എടുക്കണം. ശൂന്യമായ കരങ്ങൾ കൊണ്ടാണ് ഞാൻ ജനിച്ചത്, മരിക്കുന്നതും അങ്ങനെ തന്നെയാണ്. എന്റെ പേരിൽ വസ്തുവകകളോ, വണ്ടിയോ പോലും ഇല്ല. എന്റെ പേരിൽ അവൻ എടുത്ത ലോൺ ഞാൻ അടക്കുന്നതേ ഉള്ളൂ. എന്തിനുവേണ്ടിയാണ് ഈ പണം ഇങ്ങനെ കുമിച്ചുകൂട്ടുന്നത്. എനിക്ക് വേൾഡ് ടൂർ ഓഫർ വന്നിരുന്നു. ഞാൻ അത് വേണ്ടന്ന് വച്ചു. അതിലും സന്തോഷം എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ഇരിക്കുമ്പോൾ കിട്ടും- അഖിൽ പറഞ്ഞു.

ബിഗ് ബോസിൽ നിന്നും കിട്ടിയ ചെക്ക് കിട്ടിയിട്ടുണ്ട്. വണ്ടിയൊക്കെ ഇനി വരാൻ ഇരിക്കുന്നതേ ഉള്ളൂ. വലിയ വണ്ടിവാങ്ങണം, അടിപൊളി ഫോൺ വാങ്ങണം എന്നൊക്കെ ആയിരുന്നു എന്റെ മനസ്സിൽ മുൻപൊക്കെ. എന്നാൽ ഈ നൂറുദിവസം എന്നെ പൂർണ്ണമായും മാറ്റി. എന്റെ മനസ്സിലെ ആഗ്രഹങ്ങളെ ഞാൻ തന്നെ ഒതുക്കാൻ പഠിച്ചു അഖിൽ പറഞ്ഞു. ഒരു അച്ഛൻ, ഭർത്താവ്, മകൻ എന്നീ നിലകളിൽ അഖിൽ പെർഫെക്ട് ആണെന്ന് പറയുകയാണ് ലക്ഷ്മി. തനിക്ക് ഒരിക്കലും ബിഗ് ബോസിൽ പോയി നില്ക്കാൻ ആകില്ലെന്നും ലക്ഷ്മി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *