മിട്ടായി കണ്ടപ്പോൾ കൂടെ പോയതാണ് ആ പാവം കുഞ്ഞ് – പോലീസിന്റെ വാക്കുകൾ – വീഡിയോ

കാത്തിരിപ്പ് വിഫലം; കാണാതായ ആറുവയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയില്‍
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അഫസാഖ് ആലം പോലീസിനോട് ഇന്ന് പറഞ്ഞിരുന്നു. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നൽകിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നുമാണ് പ്രതി ആദ്യം മൊഴി നൽകിയത്.വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്.ഇന്നലെ രാത്രി 11 മണിക്ക്‌ ആലുവ തോട്ടയ്ക്കാട്ടുകരയിൽ നിന്ന്‌ പ്രതിയെ പിടികൂടി
പ്രതി രണ്ട് ദിവസം മുൻപാണ് ഈ പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്
കൊച്ചി: ആലുവയിൽ ആറുവയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരിയാറിന്‍റെ തീരത്ത് ചേര്‍ന്ന് ആലുവ മാര്‍ക്കറ്റിന് പിറകുവശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവ മാർക്കറ്റിന് പിൻവശത്തുനിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ 20 മണിക്കൂറിലേറെയായി പോലീസ് പെൺകുട്ടിക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപം മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെ പ്രതി അഫസാഖ് ആലം തട്ടികൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അഫസാഖ് ആലം പോലീസിനോട് ഇന്ന് പറഞ്ഞിരുന്നു. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നൽകിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നുമാണ് പ്രതി ആദ്യം മൊഴി നൽകിയത്. പിന്നീട് എന്ത് സംഭവിച്ചു വെന്നത് തനിക്ക് അറിയില്ലെന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞത്.

എന്നാൽ, പോലീസ് ഇയാളുടെ മൊഴി വിശ്വാസത്തിൽ എടുക്കാതെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ മറ്റൊരാൾക്ക് താൻ കൈമാറിയെന്ന് പ്രതി സമ്മതിച്ചത്. പ്രതി അഫസാഖ് ആലമിനൊപ്പം പെൺകുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന്‌ ലഭിച്ചിരുന്നു. തുടർന്ന്, ഇയാളെ ഇന്നലെ രാത്രി 11 മണിക്ക്‌ ആലുവ തോട്ടയ്ക്കാട്ടുകരയിൽ നിന്ന്‌ ആലുവ ഈസ്റ്റ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, പ്രതി മദ്യലഹരിയിലായതിനാൽ പോലീസിന് മറ്റ് വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. പ്രതി രണ്ട് ദിവസം മുൻപാണ് ഈ പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *