അമ്മക്ക് തുല്യം അമ്മ മാത്രം, ഈ അമ്മയുടെ പോരാട്ടത്തിന് മുന്നിൽ വിധി പോലും തോറ്റുപോയി

അമ്മ എന്ന വാക്കിന് അർത്ഥങ്ങൾ അനവദിയാണ്. ഇപ്പോൾ ഒരു അമ്മയുടെയും മകളുടെയും കഥയാണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറൽ ആയി മാറുന്നത്. ഇവരുടെ നിശ്ചയദാർഢ്യത്തിൻ്റെ കഥയാണ് ഇത്.ട്വിഷമാക്വാന എന്ന നാലുവയസ്സുകാരി യുടെയും അവളുടെ അമ്മയായ സ്വീറ്റി അക്വാനിയുടെയും കഥയാണിത്. ജനനസമയം മുതൽ തന്നെ തൻ്റെ കുഞ്ഞിന് ഒപ്പം മരണമുണ്ട് എന്ന് മനസ്സിലാക്കിയ അമ്മ. എന്നാൽ തൻ്റെ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കില്ല എന്ന് തീരുമാനിച്ചു. സ്വന്തം കുഞ്ഞിനു വേണ്ടി ഒരു അമ്മ തുനിഞ്ഞിറങ്ങിയാൽ അതൊരു വിജയമായിരിക്കും എന്ന് കാണിച്ചു തരികയായിരുന്നു ഇവിടെ ഈ അമ്മയും മകളും. പഞ്ചാബ് സ്വദേശിനിയാണ് സ്വീറ്റി.2009-ൽ ഓസ്ട്രേലിയയിൽ കുടുംബം അടക്കം സ്ഥിര താമസമാക്കിയ യുവാവിനെ വിവാഹം കഴിച്ച സ്വീറ്റി ഇന്ത്യയോട് ബൈ പറഞ്ഞു.വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം തന്നെയായിരുന്നു ഇത്. എന്നാൽ വിവാഹശേഷം ഭർത്താവിൽ നിന്നും പലതരത്തിലുള്ള ഉപദ്രവങ്ങളും അനുഭവിക്കേണ്ടതായി വന്നിരുന്നു. സ്വത്ത് തന്നെയാണ് വിഷയം. മനസമാധാനം നഷ്ടമായപ്പോഴും സ്വന്തം വീട്ടിൽ അവസ്ഥകൾ ഒന്നും തന്നെ അറിയിച്ചിരുന്നില്ല. വളരെ മൃഗീയമായ രീതിയിൽ ആയിരുന്നു ഭർത്താവും കുടുംബവും ഇവരോട് പെരുമാറിയിരുന്നത്. ഇതിനിടയിലാണ് ഗർഭിണിയാകുന്നത്, കുഞ്ഞു ജനിക്കുന്നതോടെ ഭർത്താവിൻ്റെ വീട്ടുകാർക്ക് കുറച്ചു വ്യത്യാസം സ്വീറ്റിയോടുള്ള ഇടപെടലിൽ വന്നു. അവിടെ പ്രതീക്ഷ ഉണരുകയായിരുന്നു. എന്നാൽ അവിടെയും വിധി കരുതി വീഴ്ത്തി. ഗർഭിണിയായി ഏഴാം മാസം സ്കാനിംഗിൽ കുട്ടിക്ക് എന്തോ ജനിതക വൈകല്യം ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന് എന്താണ്, എവിടെയാണ് പ്രശ്നമെന്ന് ഒന്നും കണ്ടെത്താൻ സാധിച്ചില്ല.അബോർഷൻ ചെയ്യാനുള്ള സമയം കഴിഞ്ഞതുകൊണ്ട് ആ സാധ്യതയും മുൻപിൽ ആരും വച്ചില്ല. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന് അറിഞ്ഞതോടെ ഭർത്താവും വീട്ടുകാരും വീണ്ടും ആ പെൺകുട്ടിയോട് മോശം രീതിയിൽ പെരുമാറാൻ തുടങ്ങി. ഒരു പെൺകുഞ്ഞിന് ജന്മം ആദ്യകാഴ്ചയിൽ തന്നെ കുഞ്ഞിനെ പ്രതീക്ഷിച്ചപോലെ വൈകല്യം ഒന്നുമില്ലെന്ന് എല്ലാവർക്കും മനസ്സിലായി. എന്നാൽ എന്താണ് പ്രശ്നമെന്ന് വൈദ്യശാസ്ത്രം കണ്ടെത്തി. കുഞ്ഞിന് അപൂർണമായ അന്നനാളമാണ്. തൊണ്ടയിൽ നിന്നും അന്നനാളത്തിലേക്ക് ഭക്ഷണം എത്തുന്നില്ല. വായ വഴി കഴിക്കുന്ന ഭക്ഷണം ആമാശയത്തിൽ എത്തില്ല.മുലപ്പാൽ ഒന്ന് രുചിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഈസോഫാഗൽ അഡ്രീഷ്യ എന്ന് ആണ് ഈ രോഗത്തിൻ്റെ പേര്. ഒരു കോടി ജനത്തിൽ ഒരാൾക്ക് വരുന്ന പോലെയുള്ള ഒരു ജനിതക വൈകല്യം ആയിരുന്നു ഇത്. രണ്ടര കിലോ മാത്രം ഭാരമുള്ള കുഞ്ഞിൻ്റെ അപൂർവ്വമായ അവസ്ഥയിൽ എങ്ങനെ പരിഹരിക്കും എന്ന് അറിയാതെ ഡോക്ടർമാർ പോലും പകച്ചു. കുഞ്ഞിനെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുക മാത്രമേ പ്രതിവിധി ഉള്ളൂവെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ അമ്മ അതിന് അനുവദിച്ചില്ല. കൃത്രിമമായി കുഞ്ഞിൻ്റെ ആമാശയത്തിലേക്ക് ഭക്ഷണം എത്തിക്കുവാനുള്ള നടപടികൾ ഡോക്ടർ സ്വീകരിച്ചു. പൊക്കിളിൻ്റെ അരികിലായി ഘടിപ്പിച്ച ഒരു കൃത്രിമ ട്യൂബ് ആമാശയത്തിലേക്ക് കടത്തി ദ്രാവ രൂപത്തിലുള്ള ഭക്ഷണം അതു വഴി ഇഞ്ചക്ട് ചെയ്താണ് നൽകിയത്.

ഇത് എത്രകാലം തുടരും എന്ന് അറിയില്ല. എങ്കിലും അമ്മ പ്രതീക്ഷ കൈവിട്ടില്ല. പിന്നീട് ആശുപത്രി വാസത്തിൻ്റെ ദിവസങ്ങളായിരുന്നു. ഏകദേശം 19 ശസ്ത്രക്രിയകളാണ് ആ കുഞ്ഞ് ശരീരത്തിന് നേരിടേണ്ടതായി വന്നത്. എങ്കിലും യാതൊരു ഫലവും ഇല്ലായിരുന്നു. ഈ അവസ്ഥയിൽ കുഞ്ഞിൻ്റെ അച്ഛൻ കുഞ്ഞിനെയും ഭാര്യയെയും പൂർണമായി ഉപേക്ഷിച്ചു. വിവാഹമോചനത്തിനുള്ള കേസ് ഫയൽ ചെയ്യുകയും ചെയ്തു. വിവാഹ മോചനം അനുവദിക്കുകയും ചെയ്തതോടെ അന്യനാട്ടിൽ ഇവർ ഒറ്റയ്ക്കായി പോവുകയും ചെയ്തു. വേദന സഹിക്കാൻ കഴിയാത്ത നാളുകളിലും കുഞ്ഞിന് കൂട്ടായിരുന്നത് അമ്മയുടെ സ്നേഹം മാത്രം. അണുബാധ ഒഴിവാക്കാൻ വേണ്ടി 24 മണിക്കൂറും കുഞ്ഞിൻ്റെ കൂടെ ചെലവഴിച്ചിരുന്നു അമ്മ.സ്ഥിരവരുമാനം കിട്ടുന്ന ഒരു ജോലി കണ്ടെത്താൻ പോലും അതുകൊണ്ട് സാധിച്ചിരുന്നില്ല. മറ്റു കുഞ്ഞുങ്ങളെ പോലെ തൻ്റെ മകൾ വായിലൂടെ ആഹാരം കഴിക്കണം എന്ന ആഗ്രഹം മാത്രമായിരുന്നു അമ്മയിൽ ഉണ്ടായിരുന്നത്. ഒടുവിൽ കുഞ്ഞിൻ്റെ ശാരീരിക അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്തി. അമേരിക്കയിലെ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കൃത്രിമ അന്നനാളം വെച്ചു പിടിപ്പിക്കുന്നതിനുള്ള ചികിത്സ ലഭ്യമായിരുന്നു.എന്നാൽ അതിനുള്ള ചെലവിനു വേണ്ടി അമ്മ ഒറ്റയാൾ പോരാട്ടം നയിച്ചു. ഇന്ത്യൻ രൂപ അനുസരിച്ച് ഏകദേശം 38 കോടി രൂപയായിരുന്നു അതിനുള്ള ചെലവ്.അവരെ സഹായിച്ചിരുന്ന ജനങ്ങൾക്ക് അത്രയും വലിയൊരു തുക കണ്ടെത്തുവാനും പറ്റില്ല. അത് കൊണ്ട് തന്നെ തൻ്റെയും മകളുടെയും അവസ്ഥ ലോകത്തെ അറിയിക്കുകയായിരുന്നു ആ അമ്മ ചെയ്തത്. അതിനായി അവർ സോഷ്യൽ മീഡിയയുടെ സഹായം തേടി. സ്വീറ്റ്വിഷ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജും അവർ തുടങ്ങി. ഒപ്പം ഒരു വെബ്സൈറ്റും ആരംഭിച്ചു. ഇതിലൂടെ കുഞ്ഞിൻ്റെ ജനനം മുതലുള്ള ഓരോ കാര്യങ്ങളും ജനങ്ങളോട് പറഞ്ഞു. ചിത്രങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും അടങ്ങുന്ന തെളിവ് ജനങ്ങളിലേക്ക് എത്തിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പണമായും കളിപ്പാട്ടമായും പ്രാർത്ഥനയും കുഞ്ഞിന് വേണ്ടി സഹായങ്ങൾ ഒഴുകിയെത്തി.ഏകദേശം മൂന്നു വർഷം കൊണ്ട് അമേരിക്കയിലെ ഹോസ്പിറ്റലിൽ വച്ച് അന്നനാളം പിടിപ്പിക്കുന്നതിനുള്ള ചികിത്സ ലഭ്യമാക്കാൻ ഉള്ള പണം ഒറ്റയ്ക്ക് ആ അമ്മ കണ്ടെത്തി. അങ്ങനെ ആ മകൾ ജീവിതത്തിലേക്ക് തിരികെ എത്തി. ആ വാർത്ത അമ്മയെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു സന്തോഷം തന്നെയാണ് നൽകിയിരുന്നത്. ഏകദേശം പത്തു മാസത്തെ ആശുപത്രി വാസത്തിനു ശേഷം അമ്മയ്ക്കൊപ്പം വീട്ടിലാണ് ഇന്ന് അവൾ. ആ അമ്മ ആഗ്രഹിച്ചത് പോലെ മറ്റു കുഞ്ഞുങ്ങളെ പോലെ അവളും അവൾക്കിഷ്ടപ്പെട്ട പിസയും ബർഗറും ഒക്കെ കഴിക്കുന്നുണ്ട്.
അമ്മയ്ക്ക് തുല്യം അമ്മ മാത്രം. ഈ അമ്മയുടെ പോരാട്ടത്തിന് മുന്നിൽ വിധി പോലും തോറ്റു പോയി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *