അഭിരാമിയുടെ ആ വിശേഷവുമെത്തി..!! അമൃതയുടെ വീട്ടില്‍ വീണ്ടും ഉത്സവ മേളം..!! കാണാന്‍ അച്ഛനില്ലെന്ന സങ്കടം മാത്രം..!!

എനിക്ക് ജീവിക്കാൻ നീ മതി! എത്ര വലുതായാലും എന്നെന്നും നീ എന്റെ കുഞ്ഞുവാവയാണ്; അമൃത സുരേഷ്
തന്റെ ജീവിതത്തിൽ ചേച്ചിയാണ് മാതൃകയും, പിന്തുണയും എന്ന് അഭിരാമി പറയുമ്പോൾ പല സന്ദര്ഭങ്ങളിലും കരുത്തായി നിന്ന ആളാണ് തന്റെ അനുജത്തിയെന്നാണ് അമൃതയ്ക്ക് പറയാനുള്ളത്.aamrutha suresh
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് അമൃത. റിയാലിറ്റി ഷോയിൽ എത്തിയ നാൾ മുതൽ ഇങ്ങു ബിഗ് ബോസ് വരെ ചേച്ചിക്കൊപ്പം അനുജത്തി അഭിരാമി സുരേഷും ഉണ്ട്. ഐഡിയ സ്റ്റാർ സിങ്ങർ മുതൽ അമൃതയ്ക്ക് നൽകിയ സ്നേഹവും ഇഷ്ടവും അഭിക്കും പ്രേക്ഷകർ നൽകി. തന്റെ കൂടെ എന്നെന്നും ഒപ്പമുള്ള അനുജത്തിക്കുട്ടിക്ക് പിറന്നാളാശംസകൾ നേരുകയാണ് അമൃത സുരേഷ്.വികാരഭരിതമായ കുറിപ്പോടെയാണ് അമൃത തന്റെ അഭിക്കുട്ടിക്ക് ആശംസകൾ നേർന്നത്. ‘എന്റെ ആദ്യ മകൾ’, എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അമൃത അഭിക്ക് ആശംസകൾ അറിയിച്ചത്.
“വർഷങ്ങൾക്ക് മുമ്പ്, ഇതേദിവസം , എന്റെ ആദ്യ മകളായി എന്റെ കുഞ്ഞുവാവ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.. അവൾ എനിക്ക് എന്താണെന്ന് പറഞ്ഞറിയിക്കാൻ, ഒന്ന് വിശദീകരിക്കാൻ വാക്കുകളോ പാരഗ്രാഫോ ഒന്നും മതിയാകില്ല.. മൺചിരട്ടയിൽ കഞ്ഞിയും കറിയും വച്ച് കളിച്ച നാളുകൾ മുതൽ ഞങ്ങളുടെ സ്കൂൾ കാലം വരെ ഒരുപാട് ഓർമ്മകളുണ്ട് ആ യാത്രയിൽ.

സ്‌കൂൾ ബസിൽ എനിക്കുവേണ്ടി കരുതിവെച്ച സ്നാക്സ് ബോക്സ് മുതൽ, പല ഘട്ടങ്ങളിലും എന്നെ രക്ഷിച്ചതിന് അവൾ ഏറ്റുവാങ്ങിയ പഴി അങ്ങനെ ഒരുപാടുണ്ട് പറയാൻ. എന്തുവന്നാലും ഒരു ആൽമരം പോലെ അവൾ എന്നോടൊപ്പം നിന്നു, അവളില്ലാതെ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്ന് എനിക്ക് ഒരു പിടിയുമില്ല! !!
എന്റെ അഭിക്കുട്ടിയായി നിന്ന നീ ഇന്ന്, ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല മനസിന്റെ ഉടമയും അതി സുന്ദരിയുമായ സ്ത്രീ ആയി മാറിയിരിക്കുന്നു.. പക്ഷേ നീ എന്നും എന്റെ കുഞ്ഞുവാവയാണ്, എന്നെന്നും അങ്ങനെ ആയിരിക്കും. ഈ പിറന്നാൾ ദിനത്തിൽ ഞാൻ നിന്നോട് പറയാൻ ആഗ്രഹിക്കുന്നു മോളെ നിന്റെ അകവും പുറവും ഒരേപോലെ സൗന്ദര്യമേറിയതെന്ന്. നീ സുന്ദരിയെന്ന്.നീ ഓരോ ദിവസവും കഴിയുംതോറും സുന്ദരിയായി മാറിക്കൊണ്ടിരിക്കുന്നു മനസ്സുകൊണ്ടും രൂപം കൊണ്ടും.. എന്റെ ജീവിതത്തിലും, മറ്റു പലരുടെയും ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്.. നല്ല സുന്ദരമായ ഈ മനസ്സോടെ നീ മുൻപോട്ട് പോകൂ. ഒരിക്കലും പിന്നോട്ട് പോകരുത് പതറരുത്… പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് പോകൂ .
ഈ ലോകത്തിൽ ഞാൻ നിന്നെ അത്രയും അധികം സ്നേഹിക്കുന്നു!!!! ഞാൻ ശരിക്കും മനസിലാക്കുന്നു ഞാൻ നിന്നെ എത്രയധികം സ്നേഹിക്കുന്നുവെന്ന് !!! എന്റെ ജീവിതത്തിലെ എല്ലാ ശൂന്യമായ അവസ്ഥകളെയും നീ ഇല്ലാതെ ആക്കി എന്നോടൊപ്പം നിൽക്കുന്നു. എനിക്ക് ജീവിക്കാൻ നീ മതി അഭി!!- അമൃത കുറിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *