അവന്‍ വിടപറഞ്ഞ ശേഷമാണ് അവള്‍ ആ സത്യമറിഞ്ഞത് അഞ്ജുശ്രീയുടെയും വിപിന്റെയും പ്രണയകഥ

പ്രണയം നിരസിച്ചതിൻ്റെ പേരിൽ കാമുകന്മാർ വെ,ട്ടി,ക്കൊ,ന്ന കാമുകന്മാരും കാമുകനെ വി,ഷം കൊടുത്തുകൊ,ന്ന ഗ്രീഷ്മമാരും ഒക്കെ ഉള്ള നാടാണ് കേരളം. ഇവർക്ക് ഇടയിലേക്കാണ് പ്രണയത്തിന് തൻ്റെ ജീവിതം നൽകിയ അഞ്ജുശ്രീയുടെ വാർത്ത ഇപ്പോൾ എത്തുന്നത്. ഭക്ഷ്യവി,ഷ,ബാധയേറ്റ് മ,ര,ണം എന്ന് കരുതി അഞ്ജുശ്രീയുടെ വിയോഗം എലിവി,ഷം കഴിച്ചാണ് എന്ന സ്ഥിരീകരണം ലഭിച്ചു. രണ്ടുവർഷമായി ആത്മാർത്ഥമായി പ്രണയിച്ചവൻ കാൻസർ ബാധിച്ച് അകാലത്തിൽ പൊലിഞ്ഞതോടെയാണ് നാല്പത്തിയൊന്നാം നാൾ പ്രിയപ്പെട്ടവൻ്റെ അടുത്തേക്ക് അഞ്ജുവും യാത്രയായത്.അഞ്ജുവിൻ്റെ വീടിനടുത്തു നിന്നും 15 കിലോമീറ്റർ അകലെയുള്ള ചട്ടഞ്ചാൽ സ്വദേശിയായിരുന്ന വിപിൻരാജ് ആയിരുന്നു അഞ്ജുവിൻ്റെ മനസ്സ് കവർന്നയാൾ. നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനായ വിപിന് കൊറോണ കാലത്തിനുശേഷം ബേക്കറിയിൽ ആയിരുന്നു ജോലി. ഏതാനും മാസങ്ങൾക്ക് മുമ്പാണ് വിപിന് വയറുവേദന തുടങ്ങിയത്. കിഡ്നിയിലെ കല്ലാണ് എന്നുകരുതി ശസ്ത്രക്രിയകളും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോൾ അഞ്ജു വിപിനെ കാണാനെത്തിയിരുന്നു. അന്ന് അമ്മയോട് വിപിൻ പറഞ്ഞിരുന്നു. തനിക്ക് ഇഷ്ടമുള്ള കുട്ടിയാണെന്ന്. അച്ഛനോട് അഞ്ജുവിൻ്റെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണമെന്ന് പറഞ്ഞ് ഏൽപ്പിച്ചു.അസുഖ കിടക്കയിലായിരുന്നതുകൊണ്ടുതന്നെ അമ്മ പിന്നീട് കൂടുതൽ ഒന്നും തിരക്കിയില്ല. എന്നാൽ വൈകാതെ വിപിൻ്റെ അവസ്ഥ മോശമായി മ,ര,ണ,ത്തിന് കീഴടങ്ങി. മ,ര,ണ,ശേഷമുള്ള ബയോപ്സിയിലാണ് അസുഖം ക്യാൻസർ ആയിരുന്നുവെന്ന് വീട്ടുകാർ പോലും തിരിച്ചറിഞ്ഞത്. പ്രണയിച്ച് ജീവിതം തരാമെന്ന് പറഞ്ഞവൻ്റെ അകാല വേർപാട് അഞ്ജുവിനെ തകർത്തുകളഞ്ഞു. എന്നാൽ കടുത്ത വേദനയിലും അവൾ എല്ലാവരോടും പുഞ്ചിരിച്ചു. ആർക്കും ഒരു സംശയം പോലും കൊടുത്തില്ല. പുതുവർഷത്തലേന്ന് നടന്ന നൃത്ത പരിപാടിയിലും, ഏഴുദിവസത്തെ നാഷണൽ സർവീസ് ക്യാമ്പിലും ഒക്കെ അഞ്ജു പങ്കെടുത്തു. മികച്ച വോളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റെടുത്ത ചുമതലകൾ എല്ലാം പൂർത്തിയാക്കിയശേഷമാണ് വിപിൻ മ,രി,ച്ച,തിൻ്റെ നാല്പത്തിയൊന്നാം നാൾ അവൾ എലി വിഷം കഴിച്ച് ജീവനൊടുക്കിയത്.

കാമുകൻ്റെ മ,ര,ണം ഏൽപ്പിച്ച ആഘാതത്തിൽ ഉള്ള ആ,ത്മ,ഹ,ത്യ. മാനസിക സമ്മർദ്ദം താങ്ങാൻ വയ്യ എന്നും, താൻ എല്ലാവരോടും യാത്ര പറയുന്നുവെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിയാണ് അഞ്ജു ജീവിതം അവസാനിപ്പിച്ചത്.കാമുകന് ക്യാൻസർ വന്നതും, മരണവുമെല്ലാം അഞ്ജുവിൻ്റെ വീട്ടുകാർക്കും അറിയാമായിരുന്നു. എന്നിട്ടും അവർ ഭക്ഷ്യവിഷബാധ കഥകൾക്ക് ഒപ്പം നിന്നു എന്നത് പോലീസിനെയും ഞെട്ടിച്ചു. ആ,ത്മ,ഹ,ത്യാക്കുറിപ്പ് കണ്ടെത്തിയതാണ് നിർണ്ണായകമായത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *